ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അഭ്യൂഹം പരക്കുന്നതിനിടെ ചെന്നൈ അപ്പോളോ ആശുപത്രി വീണ്ടും മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. മുഖ്യമന്ത്രി ജെ. ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അറിയിച്ചാണ് മെഡിക്കല്‍ ബുള്ളറ്റിന്‍.
ജയലളിത മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. അണുബാധയെ തുടര്‍ന്ന് അവര്‍ക്ക് വിവിധ തരത്തിലുള്ള ചികിത്സകള്‍ നല്‍കിവരികയാണ്. കുറച്ച് നാളുകള്‍ കൂടി അവര്‍ക്ക് ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും ബുള്ളറ്റിനില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

സപ്തംബര്‍ 22നാണ് ആണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജലീകരണവുമാണ് മുഖ്യമന്ത്രിക്ക് എന്നറിയിച്ചിരുന്നെങ്കിലും അവര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. അബോധാവസ്ഥയില്‍ കഴിയുന്ന ജയലളിത വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ജയലളിതയുടെ ചികിത്സയ്ക്കായി ലണ്ടനില്‍ നിന്നും വിദഗ്ധ ഡോക്ടറെ വിളിച്ചുവരുത്തിയത് അഭ്യൂഹങ്ങള്‍ ശക്തമാക്കി. വ്യാജ വാര്‍ത്തകള്‍ പരക്കുന്നതിനിടെ അപ്പോളോ ആശുപത്രിക്ക് മുന്നില്‍ നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്ലവാര്‍ത്തയ്ക്കുവേണ്ടി ഇപ്പോഴും കാത്തു നില്‍ക്കുന്നത്.












Click it and Unblock the Notifications