തലൈവിയെപ്പോലെ ദീപ വരുന്നു; തമിഴ്‌നാട്ടില്‍ പുതിയ പാര്‍ട്ടിയ്ക്ക് ഉദയം!!
ചെന്നൈ: ജയലളിതയുടെ പാതയില്‍ രാഷ്ട്രീയ പ്രവേശവുമായി സഹോദര പുത്രി ദീപാ ജയകുമാര്‍. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ
ജന്മദിനമായ ഫെബ്രുവരി 24ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
Read also: പുതിയ പാര്‍ട്ടിയുമായി വരും;എഐഎഡിഎംകെയുടെ പിന്തുണ നേടും, ജയലളിതയുടെ സഹോദരപുത്രിയുടെ വെളിപ്പെടുത്തല്‍
ജയലളിത മരിച്ച് 40 ദിവസം പിന്നിട്ടതോടെ ആദ്യവാര്‍ത്താ സമ്മേളനത്തിലാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തുന്നത്. നേരത്തെ രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.

ജയലളിതയുടെ ജന്മദിനത്തില്‍
എഐഎഡിഎംകെ സ്ഥാപകന്‍ എംജിആറിന്റെ നൂറാം ജന്മവാര്‍ഷികം ആഘോഷിയ്ക്കുന്ന വേളയില്‍ ജയലളിതയുടെ മാര്‍ഗ്ഗദര്‍ശിയായ താന്‍ ജീവിതത്തില്‍ പുതിയ യാത്ര് ആരംഭിക്കുമെന്നാണ് ദീപ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് വ്യക്തമാക്കിയത്

എംജിആറിന്റെ ഓര്‍മ്മയില്‍
പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച എഐഎഡിഎംകെ സ്ഥാപകന്‍ എംജിആറിന്റെ ശതവാര്‍ഷികാഘോഷങ്ങള്‍ക്കൊപ്പം ജനുവരി 17ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. വീടിന് മുമ്പില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രഖ്യാപനം.

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം
ബിജെപി ദീപയ്ക്ക് നല്‍കുന്ന പിന്തുണ നല്‍കുമെന്ന വാര്‍ത്ത നിരസിച്ച ദീപ എഐഎഡിഎംകെ തന്നെ സ്വാഗതം ചെയ്തുവെന്നും വ്യക്തമാക്കിയിരുന്നു. പലരും തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ദീപ വ്യക്തമാക്കിയിരുന്നു. ജയലളിതയുടെ സ്ഥാനത്ത് മറ്റാരും അവരോധിയ്ക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും ദീപ പറയുന്നു. ജയലളിതയുടെ സ്വത്തുകളില്‍ അവകാശമുന്നയിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

ദീപയില്‍ ആകൃഷ്ടരല്ല
ജയലളിതയുടെ സഹോദര പുത്രി ദീപയില്‍ ആകൃഷ്ടരായല്ല, ജയലളിതയുടെ ബന്ധു ആയതുകൊണ്ടാണ് പിന്തുണയ്ക്കുന്നതെന്നാണ് ദീപയെ പിന്തുണയ്ക്കുന്നവരുടെ വിശദീകരണം. ഉടന്‍തന്നെ എഐഎഡിഎംകെ നേതാക്കളെ കണ്ട് പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്.

പാര്‍ട്ടി പിന്തുണയ്ക്കുമോ
ജയലളിതയുടെ തോഴിയായിരുന്ന ശശികല പാര്‍ട്ടി തലപ്പെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ജയലളിതയുടെ സഹോദര പുത്രി ദീപയുടെ പാര്‍ട്ടി രൂപീകരിയ്ക്കാനുള്ള നീക്കത്തിന് പിന്തുണ ലഭിയ്ക്കുമോ എന്നാണ് ഇതിലുള്ള ആശങ്ക.

ശശികലയോട് രോഷം !!
മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെ ജയലളിതയുടെ പകരക്കാരിയായി എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയാക്കിയത് അംഗീകരിക്കാന്‍ തയ്യാറാല്ലെന്ന് ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മകള്‍ ദീപാ ജയകുമാര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

പിന്തുണച്ച് പോസ്റ്ററുകള്‍
തലൈവിയുടെ മരണത്തോടെ കാഴ്ചയില്‍ ജയലളിതയോട് സാമ്യമുള്ള ദീപ ജയകുമാറിന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്തുണ പ്രഖ്യാപിച്ച് വീടിന് സമീപത്ത് നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കാണാന്‍ അനുവദിച്ചില്ല
അസുഖം ബാധിച്ച് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ ജയലളിതയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ശശികല തടഞ്ഞുവെന്നും ജയലളിതയെ കാണാന്‍ അനുവദിച്ചില്ലെന്നുമായിരുന്നു തോഴിയ്‌ക്കെതിരെ ദീപ ഉന്നയിച്ച ആരോപണം.












Click it and Unblock the Notifications