Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിത പ്രസവിച്ച മകള്‍... ശ്രീഹര്‍ഷ, ഫോട്ടോ കണ്ടാല്‍ അല്ലെന്ന് പറയുമോ? ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്‌

ജയലളിത-ശോഭന്‍ ബാബു ബന്ധത്തില്‍ ജനിച്ച കുട്ടിയുടെ പേര് ശോഭന എന്നാണെന്ന് പറഞ്ഞ് മറ്റൊരു വീഡിയോ കൂടി പ്രചരിക്കുന്നുണ്ട്.

ചെന്നൈ: ജയലളിത മരിക്കാന്‍ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നുന്നു, അവരെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ കണ്ടാല്‍. കുമാരി ജയലളിത ശരിക്കും കുമാരിയല്ലെന്നും വരെ ചിലര്‍ പറഞ്ഞുനടക്കുന്നു.

ജയലളിതയുടെ ദത്തുപുത്രനായ സുധാകരന്‍ ശരിക്കും ഉള്ള മകനാണെന്നായിരുന്നു ഒരു പ്രചാരണം. എന്നാല്‍ തോഴി ശശികലയുടെ മരുമകനാണ് സുധാകരന്‍ എന്ന വസ്തുത പലര്‍ക്കും അറിയില്ല.

ഇപ്പോള്‍ വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നത് ഒരു ചിത്രമാണ്. ശ്രീഹര്‍ഷ എന്ന പേരിലാണിത്. ജയലളിതയ്ക്കും ശോഭന്‍ ബാബുവിനും ജനിച്ച മകളാണെന്ന് പറഞ്ഞാണ് ഈ ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിലുള്ള സ്ത്രീയ്ക്ക് ജയലളിതയുമായുള്ള സാമ്യവും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ശോഭന എന്നാണ് ഇവരുടെ പേര് എന്ന് പറഞ്ഞ് മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്.

പ്രണയം

പ്രണയം

തെലുങ്ക് സിനിമ താരം ആയിരുന്ന ശോഭന്‍ ബാബുവുമായി ജയലളിത പ്രണയത്തിലായിരുന്നു എന്നാണ് ഗോസിപ്പുകള്‍. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്നത് വലിയ ചോദ്യമാണ്. ശോഭന്‍ ബാബു ചെന്നൈയിലായിരുന്നു താമസം.

 വിവാഹം

വിവാഹം

ബന്ധം ശോഭന്‍ ബാബുവുമായുള്ള ബന്ധം വിവാഹം വരെ എത്തി നിന്നിരുന്നു എന്നൊക്കെയാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ എംജിആര്‍ എതിര്‍ത്തതോടെ അത് നടക്കാതെ പോയി എന്നും പറയുന്നു.

രഹസ്യ വിവാഹം

രഹസ്യ വിവാഹം

എന്നാല്‍ എംജിആറിന്റെ എതിര്‍പ്പ് മറികടന്ന് ജയലളിതയും ശോഭന്‍ ബോബുവും രഹസ്യമായി വിവാഹം കഴിച്ചെന്ന് വരെ പലരും പറയുന്നു. അതിന്റെ തെളിവായിട്ടാണ് ചിലര്‍ ഈ ചിത്രം ഉയര്‍ത്തിക്കാണിക്കുന്നത്.

നാല് വര്‍ഷം

നാല് വര്‍ഷം

ശോഭന്‍ ബാബുവും ജയലളിതയും തമ്മിലുള്ള ബന്ധം നാല് വര്‍ഷത്തോളം നീണ്ടു നിന്നു എന്നാണ് മറ്റൊരു പ്രചാരണം. വിവാഹം കഴിക്കാതെ ലിവ് ഇന്‍ ബന്ധമായിരുന്നു ഇതെന്നും ചിലര്‍ പറയുന്നു. 1970 കളില്‍ ആയിരുന്നത്രെ ഇത്.

വിവാഹിതന്‍

വിവാഹിതന്‍

ജയലളിതയെ പരിചയപ്പെടുന്ന സമയത്ത് തന്നെ ശോഭന്‍ ബാബു വിവാഹിതനായിരുന്നു എന്നാണ് പറയുന്നത്. നാല് കുട്ടികളുടെ അച്ഛനും ആയിരുന്നു അദ്ദേഹം.

പെണ്‍കുഞ്ഞ്

പെണ്‍കുഞ്ഞ്

ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു എന്നാണ് മറ്റൊരു ഗോസിപ്പ്. കരിയര്‍ പോകുമോ എന്ന് ഭയന്ന് രണ്ട് പേരും ഇക്കാര്യം പരസ്യമാക്കിയില്ലെന്നാണ് മറ്റ് ചിലരുടെ കണ്ടെത്തല്‍.

ശ്രീഹര്‍ഷ

ശ്രീഹര്‍ഷ

ശ്രീ ഹര്‍ഷ എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര് എന്നാണ് ചിലര്‍ പറയുന്നത്. സിംഗപ്പൂരിലാണ് ഈ കുട്ടി വളര്‍ന്നതത്രെ. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് ആര്‍ക്കും അറിയില്ല.

ശോഭന

ശോഭന

എന്നാല്‍ ഈ മകളുടെ പേര് ശോഭന എന്നാണെന്ന് പറഞ്ഞ് ഒരു വീഡിയോയുും പ്രചരിക്കുന്നത്. എന്തായാലും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പേരിന്‍റെ കാര്യത്തില്‍ പോലും ഒരു ധാരണയിലെത്താന്‍ കഴി‍ഞ്ഞിട്ടില്ലെന്ന് വേണം കരുതാന്‍!!

ശോഭന്‍ ബാബുവിന് ശേഷം

ശോഭന്‍ ബാബുവിന് ശേഷം

2008 ല്‍ ആയിരുന്നു ശോഭന്‍ ബാബു മരിക്കുന്നത്. ആ സമയത്ത് ശ്രീ ഹര്‍ഷ രംഗത്ത് വന്നിരുന്നത്രെ. ജയലളിത തന്നെ മകളായി അംഗീകരിക്കാത്തതില്‍ അമര്‍ഷം രേഖപ്പെടുത്തിയെന്നും മാധ്യമങ്ങള്‍ ആ വാര്‍ത്ത മുക്കിയെന്നും സോഷ്യല്‍ മീഡിയയില്‍ പലരും ആരോപിക്കുന്നുണ്ട്.

നാല്‍പത് കഴിഞ്ഞു

നാല്‍പത് കഴിഞ്ഞു

ശ്രീ ഹര്‍ഷയ്ക്ക് ഇപ്പോള്‍ നാല്‍പതിന് മുകളില്‍ പ്രായമുണ്ടത്രെ. അമേരിക്കയില്‍ എവിടെയോ ആണ് അവര്‍ ഉള്ളതെന്നും വാട്‌സ് ആപ്പ് സന്ദേശങ്ങളായി പ്രചരിക്കുന്നുണ്ട്.

കഥകള്‍

കഥകള്‍

ജയലളിതയെ കുറിച്ച് ഇത്തരത്തിലുള്ള കഥകള്‍ വേറേയും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. വളര്‍ത്തുമകന്‍ സുധാകരന്റെ കാര്യത്തിലാണ് അത് എന്ന് മാത്രം.

ആ ചിത്രം

ആ ചിത്രം

ജയലളിതയുടെ മകള്‍ ശ്രീ ഹര്‍ഷയുടേത് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല. ആ വ്യക്തി ആരെന്ന് പോലും സ്ഥിരീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+