കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ ദുരന്തത്തിന് പിന്നില്‍ ശശികലമാരോ!! വെളിപ്പെടുത്തല്‍ ഞെട്ടിയ്ക്കുന്നത്

ജയലളിതയുടെ രോഗാവസ്ഥയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നുമുള്ള ആരോപണങ്ങള്‍ക്കിടെയാണ് ശശികല പുഷ്പയുടെ വെളിപ്പെടുത്തല്‍

  • By Sandra
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞതോടെ ജയലളിതയുടെ തോഴി ശശികല നടരാജനെതിരെ ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട എംഎല്‍എ ശശികല പുഷ്പ.

സെപ്തംബര്‍ 22ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയെ പരിചരിച്ചിരുന്നത് ശശികല നടരാജനായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ലെന്നും ജയലളിതയുടെ രോഗാവസ്ഥയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നുമുള്ള ആരോപണങ്ങള്‍ക്കിടെയാണ് ശശികല പുഷ്പയുടെ നിര്‍ണായക വെളിപ്പെടുത്തല്‍.

പാര്‍ട്ടിയോഗത്തില്‍

പാര്‍ട്ടിയോഗത്തില്‍

ജയലളിത രോഗമുക്തി നേടിയതോടെ ശശികല നടരാജന്റെ കള്ളക്കളി വെളിച്ചത്തുകൊണ്ടുവരാന്‍ എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്തതിന് പിന്നിലും ശശികലയ്ക്ക് പങ്കുണ്ടെന്ന് ശശികല പുഷ്പ ആരോപിക്കുന്നു.

 ഗൂഡാലോചന നടന്നു

ഗൂഡാലോചന നടന്നു

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ അപായപ്പെടുത്താന്‍ 2011ല്‍ ശശികല നടരാജന്‍ ഗൂഡാലോചന നടത്തിയിരുന്നതായി തലൈവി തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്നാണ് ശശികല പുഷ്പ ഉന്നയിക്കുന്ന ആരോപണം.

ജയലളിതയെ സന്ദര്‍ശിക്കുന്നതിന് വിലക്ക്

ജയലളിതയെ സന്ദര്‍ശിക്കുന്നതിന് വിലക്ക്

തന്നെ അപകടപ്പെടുത്താന്‍ ശശികല നടരാജന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തിയതോടെ രണ്ട് മാസത്തേയ്ക്ക് ജയലളിത സന്ദര്‍ശിക്കാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ജയലളിതയെ ചികിത്സയ്ക്കായി ദില്ലി എയിംസിലേക്ക് മാറ്റാന്‍ ശശികല പുഷ്പ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നു.

ആശുപത്രിയില്‍ മേല്‍നോട്ടം

ആശുപത്രിയില്‍ മേല്‍നോട്ടം

സെപ്തംബര്‍ 22ന് ശക്തമായ പനിയും നിര്‍ജ്ജലീകരണവും മൂലം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ശശികല നടരാജനായിരുന്നു.

അസുഖത്തിന് പിന്നില്‍ ബ്ലാക്ക് മാജിക്!!

ജയലളിതയുടെ അസുഖത്തിന് പിന്നില്‍ മന്ത്രവാദമാണെന്ന തരത്തിലുള്ള ചില വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

തമിഴ്‌നാട് മേയര്‍

തമിഴ്‌നാട് മേയര്‍

2014ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശശികല പുഷ്പ പിന്നീട് തമിഴ്‌നാട്ടിലെ തൂത്തുക്കുടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 2016 ആഗസ്ത് ഒന്നിന്
ദില്ലി വിമാനത്താവളത്തില്‍ വച്ച് ഡിഎംകെ എംപി തിരുച്ചി ശിവയെ അടിച്ചതോടെ ശശികലയെ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കി.

 ജീവന് ഭീഷണി

ജീവന് ഭീഷണി

ഡിഎംകെ എംപി തിരുച്ചി ശിവയെ പരസ്യമായി അടിച്ച സംഭവത്തില്‍ പാര്‍ടി പുറത്താക്കിയതോടെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും രാജ്യസഭയില്‍ നിന്ന് പുറത്തുപോകാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും ശശികല വെളിപ്പെടുത്തിയിരുന്നു.

തട്ടിപ്പിന് പിന്നില്‍ ശശികല!!

തട്ടിപ്പിന് പിന്നില്‍ ശശികല!!

നേരത്തെ ഒക്ടോബറില്‍ ജയലളിത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉപമുഖ്യമന്ത്രിയെ നോമിനേറ്റ് ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ വ്യാജകയ്യൊപ്പ് ഉപയോഗിക്കുന്നുവെന്ന് ശശികല പുഷ്പ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന് ശശികല പുഷ്പ കത്തയച്ചിരുന്നു.

 അധികാരത്തില്‍ വരാന്‍ ശ്രമം

അധികാരത്തില്‍ വരാന്‍ ശ്രമം

ജയലളിത ആശുപത്രിക്കിടക്കയിലായതോടെ പാര്‍ട്ടിയുടെ ചുമതല ശശികല നടരാജന്‍ ഏറ്റെടുക്കുന്ന സമയത്താണ് ഗവര്‍ണര്‍ക്ക് ഇത് സംബന്ധിച്ച കത്ത് ലഭിക്കുന്നത്. ജയലളിതയുടെ പേരില്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ ആരംഭിച്ച ശശികല നടരാജന്‍ പാര്‍ട്ടിയുടെ അധികാരം കയ്യാളാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.

അധികാരം മുഖ്യമന്ത്രിക്കായിരുന്നില്ല

അധികാരം മുഖ്യമന്ത്രിക്കായിരുന്നില്ല

മുഖ്യമന്ത്രിയേക്കാള്‍ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളുടെ നിയന്ത്രണത്തിലാണ് തമിഴ്‌നാട് സര്‍ക്കാരെന്നും ശശികല പുഷ്പ വെളിപ്പെടുത്തുന്നു.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

ജയലളിത 74 ദിവസത്തോളം അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതോടെ ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശശികല പുഷ്പ രംഗത്തെത്തിയിരുന്നു.

കള്ളപ്പണം സമ്പാദനം

കള്ളപ്പണം സമ്പാദനം

ജയലളിതയുടെ തോഴിയായ ശശികല നടരാജന്‍ ജയലളിത മൂന്നുതവണ മുഖ്യമന്ത്രിയായതോടെ ശശികലയുടെ കണക്കില്ലാത്തത്രയും സ്വത്ത് സമ്പാദിച്ചിരുന്നു. 1996 ഡിസംബര്‍ ഏഴിന് കളര്‍ ടിവി തട്ടിപ്പ് കേസില്‍ ജയലളിതയ്‌ക്കൊപ്പം ശശികലയും അറസ്റ്റിലായിരുന്നു. എന്നാല്‍ ചുമത്തിയ കുറ്റങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രഖ്യാപിച്ച കോടതി ഇരുവരെയും വെറുതെ വിട്ടു.

അറസ്റ്റ് വേറെയും

അറസ്റ്റ് വേറെയും

ടാന്‍സി ഭൂമിതട്ടിപ്പ് കേസില്‍ അറസ്റ്റിലായ ശശികലയ്ക്ക് വിചാരണ കോടതി തടവ് വിധിച്ചെങ്കിലും മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തയാക്കി.

പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

2011 ഡിസംബര്‍ 19ന് തോഴി ശശികല നടരാജന്‍, ഭര്‍ത്താവ് നടരാജന്‍, ദത്തുപുത്രന്‍ വി എന്‍ സുധാകരന്‍ ഉള്‍പ്പെടെ 13 പേരെ ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് 2012 മാര്‍ച്ച് 31ന് ശശികലയ്ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ തലൈവി അവസരമൊരുക്കി.

ബെംഗൂരു കോടതി

ബെംഗൂരു കോടതി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബെംഗളൂരുവിലെ പ്രത്യേക കോടതി ഇരുവര്‍ക്കും നാല് വര്‍ഷത്തെ തടവ് വിധിച്ചു. ജയലളിതയോട് 100 കോടി പിഴയടയക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കി.

English summary
A day after Tamil Nadu Chief Minister J Jayalalithaa suffered a cardiac arrest that eventually took her life, expelled AIADMK Rajya Sabha MP L Sasikala Pushpa lashed out at the party supremo's aide Sasikala Natarajan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X