• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആമിര്‍ ഖാനെയും ഹൈക്കോടതി വെറുതെ വിട്ടു, അറിയാമോ?

അഹമ്മദാബാദ്: ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെയും അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെയും കോടതികള്‍ വെറുതെ വിട്ടതാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. ഇതിനിടയില്‍ മറ്റൊരി ബോളിവുഡ് താരം കൂടി ഹൈക്കോടതിയില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമിര്‍ ഖാനെയാണ് ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.

ലഗാന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ മാനിനെ കൊലപ്പെടുത്തിയ കേസിലാണ് ഗുജറാത്ത് ഹൈക്കോടതി ആമിര്‍ ഖാനെ വെറുതെ വിട്ടത്. ആമിറിന്റെ മുന്‍ ഭാര്യ റീന ദത്തയെയും മറ്റ് മൂന്നുപേരെയും കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. ലഗാന്റെ ഷൂട്ടിംഗിനിടെ അഞ്ച് പേര്‍ ചേര്‍ന്ന് മാനിനെ കൊന്നു എന്നാണ് കേസ്.

ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനാണ് ഈ കേസില്‍ ആദ്യം പരാതിയുമായി എത്തിയത്. 2000 ത്തില്‍ വിവരാവകാശ പ്രവര്‍ത്തകനായ അമിത് ജേതാവ ഈ കേസ് വീണ്ടും കോടതിയിലെത്തിച്ചു. ഇയാളെ പിന്നീട് 2010 ല്‍ മൈനിംഗ് മാഫിയ കൊലപ്പെടുത്തി. ആമിര്‍ ഖാനും കൂട്ടരും മാനിനെ കൊലപ്പെടുത്തിയതിന് തെളിവില്ല എന്ന് പറഞ്ഞാണ് കോടതി ഇവരെ വെറുതെ വിട്ടത്.

സിനിമയല്ലാതെ, ഇവര്‍ മാനിനെ കൊന്നതായി വേറെ ഒരു തെളിവും ഇല്ല. സിനിമയില്‍ നിന്നുള്ള ഒരു ഭാഗം ഇക്കാര്യത്തില്‍ തെളിവായി എടുക്കാന്‍ പറ്റില്ല. സിനിമയില്‍ സ്‌പെഷല്‍ ഇഫക്ട് ഉപയോഗിച്ചാണ് ഈ ഭാഗങ്ങള്‍ ചിത്രീകരിച്ചത് എന്നും ഒരു മൃഗത്തെയും കൊന്നിട്ടില്ല എന്നും സാക്ഷികള്‍ കോടതിയില്‍ പറഞ്ഞിരുന്നു.

English summary
While everyone has been talking about cases against Salman Khan, Jayalalithaa, many might have missed to notice a legal case against Aamir Khan. The Bollywood actor, who is also known as Mr Perfectionist, got a relief as the Gujarat High Court on Friday, May 8 quashed a case against him and many others.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more