കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ രണ്ടാഴ്ച തികഞ്ഞു; തരിമ്പും തളരാതെ ജയലളിത

Google Oneindia Malayalam News

ബാംഗ്ലൂര്‍: രണ്ടാഴ്ച ജയിലില്‍ കഴിഞ്ഞാല്‍ ആരാണെങ്കിലും കുറച്ച് തളര്‍ന്നുപോകും, പോട്ടെ ചെറിയൊരു ക്ഷീണമെങ്കിലും കാണും. അതും മുഖ്യമന്ത്രി കസേരയില്‍ നിന്നും നേരിട്ട് ജയിലിലേക്ക് എത്തിപ്പെട്ടാല്‍. എന്നാല്‍ ജയലളിതയെക്കുറിച്ച് ആരെങ്കിലും ഇങ്ങനെ കരുതിയെങ്കില്‍ തെറ്റി. പരപ്പന അഗ്രഹാര ജയിലില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പൂര്‍ണ ആരോഗ്യവതിയായി കഴിയുകയാണ് ജയലളിത.

തളര്‍ന്നുപോയ ഒരു സ്ത്രീയുടെ മട്ടും ഭാവവുമല്ല ജയലളിതയ്ക്ക് ഉള്ളതെന്ന് ബാംഗ്ലൂരിലെ ജയില്‍ ഡി ഐ ജി പി എം ജയസിംഹ പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കേ ഞാന്‍ ജയലളിതയെ നേരിട്ടു കണ്ടിട്ടില്ല. ജയിലിലെ റൗണ്ട്‌സിനിടയില്‍ മാത്രമാണ് ഞാന്‍ അവരെ അടുത്തുകണ്ടിട്ടുള്ളത്. തകര്‍ച്ചയുടെ ഒരു ലക്ഷണം പോലും അവരില്‍ കാണാനില്ല. ആരോഗ്യപരമായും അവര്‍ തികച്ചും ഫിറ്റാണ്.

jayalalitha

മുന്‍ മുഖ്യമന്ത്രിയായിരുന്നു എന്ന ഭാവമൊന്നുമില്ലാതെ ജയില്‍ ഉദ്യോഗസ്ഥരോട് പൂര്‍ണമായും സഹകരിക്കുന്ന ജയലളിതയെ ആണ് ബാംഗ്ലൂരില്‍ കാണുന്നത്. തന്നെ ജയിലില്‍ വന്ന് സന്ദര്‍ശിച്ച എ ഐ എ ഡി എം കെ നേതാക്കളെയോ എം എല്‍ എമാരെയോ എം പിമാരെയോ ജയലളിത ഫോണില്‍ വിളിക്കുകയോ ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്തില്ല എന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന ജയലളിതയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് (2014 ഒക്ടോബര്‍ 13 തിങ്കളാഴ്ച) പരിഗണിക്കും. നേരത്തെ കര്‍ണാടക ഹൈക്കോടതി ജയയുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ജയലളിതയെ ബാംഗ്ലൂര്‍ കോടതി നാല് വര്‍ഷത്തെ തടവിനും 100 കോടി രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്.

English summary
Completed two weeks in Bangalore jail, AIADMK leader Jayalalithaa shows no sign of broken woman, says jailer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X