കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പോള്‍ ജയലളിതയ്ക്ക് മൂന്ന് മക്കളോ? കല്യാണം കഴിക്കാത്ത 'അമ്മ'യ്ക്ക് മരണശേഷം മക്കളുടെ ബഹളം, ആരൊക്കെ?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ചെന്നൈ: ഏറ്റവും ഒടുവില്‍ ജയലളിതയുടെ മകനാണെന്ന് പറഞ്ഞ് ഒരാള്‍ കൂടി രംഗത്ത് വന്നിരിക്കുന്നു. ജയലളിത മരിച്ചതിന് ശേഷം രംഗത്ത് വരുന്ന രണ്ടാമത്തെ ആളാണിത്. അതിനിടെ മാധ്യമങ്ങള്‍ ജയലളിതയ്ക്ക് മറ്റൊരു മകളെ ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു.

അവിവാഹിതയായ ജയലളിതയെ കുറിച്ച് ഇത്തരത്തിലുള്ള കഥകള്‍ ഏറെയാണ്. ജയലളിതയേയും എംജിആറിനേയും ചേര്‍ത്തും ജയലളിതയേയും ശോഭന്‍ ബാബുവിനേയും ചേര്‍ത്ത് അത്രയേറെ കഥകള്‍ പ്രചരിച്ചിരുന്നു.

എന്തായാലും ജയലളിത മരിക്കാന്‍ കാത്തിരിക്കുകയായിരുന്നു പലരും എന്ന രീതിയിലാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. എന്തൊക്കെയാണ് അറിയാക്കഥകള്‍...

കൃഷ്ണ മൂര്‍ത്തി

ഈറോഡ് സ്വദേശിയായ കൃഷ്ണമൂര്‍ത്തി എന്ന യുവാവാണ് ഏറ്റവും ഒടുവില്‍ ജയലളിതയുടെ മകനാണ് എന്ന അവകാശവാദവും ആയി രംഗത്ത് വന്നിരിക്കുന്നത്. ജയലളിതയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഉണ്ടായത് ഇതിന്റെ പേരിലാണെന്നും കൃഷ്ണമൂര്‍ത്തി ആരോപിക്കുന്നു.

അപ്പോള്‍ അച്ഛനാര്?

ജയലളിത തന്റെ അമ്മയാണെന്നാണ് കൃഷ്ണമൂര്‍ത്തി പറയുന്നത്. പക്ഷേ അച്ഛനാരാണ് എന്ന കാര്യത്തില്‍ ഒന്നും പറയുന്നും ഇല്ല.

ഇനി വരാനുള്ള കഥ

ജയലളിതയെ പറ്റി ഒരുപാട് കഥകള്‍ പ്രചരിക്കുന്നുണ്ട്. എംജിആറും കന്നഡ നടന്‍ ശോഭന്‍ ബാബുവും ആയിരുന്നു അവയിലെ നായകന്‍മാര്‍. കൃഷ്ണമൂര്‍ത്തി പറയുന്ന കഥയിലെ നായകനാരാണ് എന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം.

ജയലളിതയുടെ കൂട്ടുകാരിയുടെ വീട്ടില്‍

ജയലളിതയുടെ സുഹൃത്തായ വനിതമണിയുടെ വീട്ടിലാണ് താന്‍ താമസിച്ചിരുന്നത് എന്നാണ് കൃഷ്ണമൂര്‍ത്തി പറയുന്നത്. തന്നെ എടുത്ത് വളര്‍ത്തിയവരും ആ വീട്ടില്‍ ഉണ്ടായിരുന്നു എന്ന് കൃഷ്ണമൂര്‍ത്തി പറയുന്നു.

അപ്പോള്‍ 'ആ മകളോ'

ജയലളിത മരിച്ചതിന് ശേഷം മകളാണെന്ന വാദവുമായി ഒരു യുവതി രംഗത്ത് വന്നിരുന്നു. എംജിആറില്‍ ജയലളിതയ്ക്കുണ്ടായ മകള്‍ എന്നായിരുന്നു പ്രിയലക്ഷ്മി എന്ന യുവതിയുടെ വാദം.

പണി കിട്ടി, അറസ്റ്റിലായി

പ്രിയലക്ഷ്മിയുടെ അവകാശവാദം തുടക്കത്തിലേ പാളിപ്പോയിരുന്നു. പോലീസ് അന്വേഷിച്ചപ്പോള്‍ ശുദ്ധ നുണയാണെന്ന് വ്യക്തമാക്കി. ഒടുവില്‍ പ്രിയലക്ഷ്മി അറസ്റ്റിലും ആയി.

അതിനും മുമ്പേ ഒരു മകള്‍

എന്നാല്‍ ഇതിനേക്കാളെല്ലാം മുമ്പ് മറ്റൊരു മകളെ കുറിച്ചായിരുന്നു വാര്‍ത്തകള്‍. ആ കഥയിലെ നായകന്‍ പഴയ സൂപ്പര്‍ താരം ശോഭന്‍ ബാബു ആയിരുന്നു.

 ശ്രീഹര്‍ഷയോ ശോഭനയോ?

ശ്രീഹര്‍ഷ, ശോഭന എന്നീ പേരുകളിലായിരുന്നു ഒരു ചിത്രം പ്രചരിച്ചിരുന്നത്. ജയലളിത മരിക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

കണ്ടാല്‍ മകളെ പോലെ

ഈ ചിത്രത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ചിത്രത്തിലെ യുവതി പഴയകാലത്തെ ജയലളിതയെ അനുസ്മരിപ്പിക്കും വിധം രൂപസാദൃശ്യമുള്ള ആളായിരുന്നു. അതുകൊണ്ട് തന്നെ പലരും അത് വിശ്വസിക്കുകയും ചെയ്തു.

ശോഭന്‍ ബാബുവുമായി

ശോഭന്‍ ബാബുവും ജയലളിതയും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ രഹസ്യമായി വിവാഹം കഴിച്ചിരുന്നു എന്നും അതിലുണ്ടായ രഹസ്യമകളാണ് ഇത് എന്നും ആയിരുന്നു പ്രചാരണം.

പ്രസവം സിംഗപ്പൂരില്‍!

സിംഗപ്പൂരില്‍ വച്ചാണ് ജയലളിത ഈ പെണ്‍കുട്ടിയെ പ്രസവിച്ചത് എന്നായിരുന്നു മറ്റൊരു റിപ്പോര്‍ട്ട്. ഇപ്പോള്‍ ഇവര്‍ അമേരിക്കയിലാണ് ജീവിക്കുന്നത് എന്ന് വരെ റിപ്പോര്‍ട്ടുകള്‍ വന്നു.

എന്നാല്‍ സത്യം കേട്ടാല്‍ ഞെട്ടും

ജയലളിതയുമായി രൂപസാദൃശ്യം ഉണ്ട് എന്നതുകൊണ്ട് മാത്രം മകളാകുമോ? പ്രചരിപ്പിക്കപ്പെട്ട ചിത്രം മറ്റൊരാളുടേതായിരുന്നു. മൃദംഗവിദ്വാന്‍ വി ബാലാജിയുടെ ബന്ധുവായ ദിവ്യ രാമനാഥന്‍ വീരരാഘവന്‍ ആയിരുന്നു ഇത്. അമേരിക്കയില്‍ അല്ല, ഓസ്‌ട്രേലിയയില്‍ ആണ് ഇവരുള്ളത്.

ശോഭന്‍ ബാബു മരിച്ചപ്പോള്‍

2008 ല്‍ ആണ് ശോഭന്‍ ബാബു മരിക്കുന്നത്. അദ്ദേഹം വിവാഹിതനായിരുന്നു. എന്നാല്‍ അദ്ദേഹം മരിച്ച സമയത്തും ഇത്തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഗുരുതരമായ ആരോപണങ്ങള്‍

ജയലളിതയ്‌ക്കെതിരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് കുട്ടികളുടെ കാര്യത്തില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഏതെങ്കിലും ഒരു ആരോപണം തെളിയിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടും ഇല്ല.

ദത്തുപുത്രന്‍

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ജലയളിതയ്ക്ക് ഒരു ദത്തുപുത്രന്‍ ഉണ്ടായിരുന്നു. ആദ്യമായി തമിഴകത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ എത്തിയകാലത്താണ് ശശികലയുടെ ബന്ധുവായ സുധാകരനെ മകനായി ദത്തെടുത്തത്. എന്നാല്‍ ഈ ബന്ധത്തിന് ചെറിയ ആയുസ്സേ ഉണ്ടായിരുന്നുള്ളു.

കൃഷ്ണമൂര്‍ത്തി പറഞ്ഞതും പാണ്ഡ്യന്‍ പറഞ്ഞതും

ജയലളിതയുടെ മകന്‍ എന്ന് പറഞ്ഞ് ഇപ്പോള്‍ രംഗത്ത് വന്ന കൃഷ്ണമൂര്‍ത്തി ഉന്നയിച്ചതും പാര്‍ട്ടി നേതാവ് പാണ്ഡ്യന്‍ ഉന്നയിച്ചതും ആയ ആരോപണങ്ങളിലെ സാമ്യം ആണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ജയലളിതയെ ശശികല തള്ളിയിട്ടു എന്നായിരുന്നു ആ ആരോപണം.

പോയസ് ഗാര്‍ഡനില്‍

ജയലളിത മരിക്കുന്നതിന് മുമ്പ് താന്‍ പോയസ് ഗാര്‍ഡന്‍ സന്ദര്‍ശിച്ചിരുന്നു എന്നാണ് കൃഷ്ണമൂര്‍ത്തി പറയുന്നത്. നാല് ദിവസം അവിടെ താമസിച്ചു എന്ന അവകാശവാദവും ഇയാള്‍ ഉന്നയിക്കുന്നുണ്ട്. മകനാണെന്ന കാര്യം പരസ്യപ്പെടുത്താന്‍ ജയലളിത തയ്യാറായിരുന്നു എന്നും ഇയാള്‍ അകാശപ്പെടുന്നുണ്ട്.

പ്രശ്‌നമുണ്ടായത് ഇതിന്റെ പേരില്‍

ജയലളിതയും ശശികലയും തമ്മില്‍ തര്‍ക്കമുണ്ടായത് തന്റെ കാര്യം പറഞ്ഞാണെന്നും കൃഷ്ണമൂര്‍ത്തി അവകാശപ്പെടുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ശശികല ജയലളിതയെ പടികള്‍ക്ക് മുകളില്‍ നിന്ന് തളളി താഴെയിട്ടത് എന്നാണ് വാദം.

മരണത്തിലെ ദുരൂഹത

ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. അതിനിടെയാണ് ശശികലയ്‌ക്കെതിരെ വീണ്ടും ഇങ്ങനെ ഒരു ആരോപണം ഉയരുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല ഇപ്പോള്‍ ജയിലിലാണ്.

മരിച്ചിട്ടും വിടാത്ത മക്കള്‍ വിവാദം

ജയലളിത എന്ന രാഷ്ട്രീയ നേതാവിന്റെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കുന്നതില്‍ ഇപ്പോഴും പലരും പിന്‍മാറുന്നില്ലെന്നതാണ് സത്യം. മരിച്ച് മണ്ണടിഞ്ഞിട്ടും മക്കള്‍ വിവാദങ്ങള്‍ അവസാനിക്കുന്നും ഇല്ല.

English summary
After death, Jayalalithaa facing troubles in the name of Fake son and Daughter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X