Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലത്തുവിളമ്പിയ ഭക്ഷണം കഴിച്ച് ജയലളിതയ്ക്കുവേണ്ടി തമിഴ്‌നാട്ടില്‍ പ്രാര്‍ഥന

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രോഗവിമുക്തയായി തരിച്ചവരാന്‍ എഐഎഡിഎംകെ അണികള്‍ പലവഴികളും പ്രയോഗിക്കുകയാണ്. പ്രത്യേക പ്രാര്‍ഥനകളും ആത്മഹത്യാ ശ്രമവുമെല്ലാം ജയലളിതയ്ക്കുവേണ്ടി അണികള്‍ നടത്തുന്നുണ്ട്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയതോതിലാണ് ഇവയ്ക്ക് പ്രധാന്യം നല്‍കുന്നത്.

കഴിഞ്ഞ 13 ദിവസമായി ജയലളിത ആശുപത്രിയിലാണ്. ഇത്രയും ദിവസം ചെന്നൈ അപ്പോളോ ആശുപത്രിയും പരിസരവുമെല്ലാം ആരാധകരായ അണികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കൂടാതെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ജയലളിതയ്ക്കുവേണ്ടി പ്രത്യേക പൂജകളും മറ്റും നടക്കുന്നുമുണ്ട്. ആബാലവൃദ്ധം ജനങ്ങളും ജയലളിതയ്ക്കുവേണ്ടി രംഗത്തുണ്ട്.

jayalalithaa-recovery-prayer

കഴിഞ്ഞദിവസം നടന്ന സ്ത്രീകളുടെ പ്രത്യേക പൂജ വാര്‍ത്താ പ്രാധാന്യം പിടിച്ചുപറ്റി. വെറും നിലത്ത് വിളമ്പിയ ഭക്ഷണം കഴിച്ചുകൊണ്ടായിരുന്നു ഒരുസംഘം സ്ത്രീകളുടെ പൂജ. മറ്റൊരാള്‍ വലിയ ക്രെയിനില്‍ ശരീരത്തില്‍ കൊളുത്തിയ ഹൂക്കുകളില്‍ തൂങ്ങിയായിരുന്നു ജയലളിതയ്ക്കുവേണ്ടിയുളള് പ്രാര്‍ഥനയില്‍ പങ്കാളിയായത്.

ഇതിനിടെ ഗുഡല്ലൂരില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. 30 ശതമാനം പൊള്ളലേറ്റ ഇയാള്‍ ചികിത്സയിലാണ്. ഇത്തരത്തില്‍ ജയലളിതയോടുള്ള സ്‌നേഹപ്രകടനം അതിരുകടക്കാതിരിക്കാന്‍ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+