കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തല അജിത്തോ, സ്‌റ്റൈല്‍ മന്നന്‍ രജനിയോ അല്ല... പനീര്‍ശെല്‍വം തന്നെ 'അമ്മയുടെ' പിന്‍ഗാമി?

അപ്പോളോ ആശുപത്രിയില്‍ എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം വിളിച്ചത് ഇതിനായിരുന്നു എന്നാണ് സോഴ്സുകളെ ഉദ്ധരിച്ച് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്

  • By നരേന്ദ്രന്‍
Google Oneindia Malayalam News

ചെന്നൈ: ആരായിരിക്കും ജയലളിതയുടെ പിന്‍ഗാമി എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പാര്‍ട്ടിയിലെ ഏകാധിപതിയെ പോലെ ആയിരുന്ന ജയലളിതയ്ക്ക് താഴെ പറയത്തക്ക രണ്ടാം നിര നേതാക്കള്‍ ആരും ഇല്ലാത്ത അവസ്ഥയാണ്.

സിനിമ മേഖലയില്‍ നിന്ന് തന്നെ ജയലളിതയ്ക്ക് ഒരു പിന്‍ഗാമി ഉണ്ടാകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തല അജിത്തിന്റെ പേരും ഒരുവേള സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പേര് പോലും ഉയര്‍ന്നു വന്നിരുന്നു.

എന്നാല്‍ ജയലളിതയുടെ പിന്‍ഗാമി ഇവര്‍ ആരും ആയിരിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോളോ ആശുപത്രിയില്‍ വച്ച് ചേര്‍ന്ന നിയമസഭ കക്ഷിയോഗം ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പനീര്‍ശെല്‍വം തന്നെ ആണോ ജയലളിതയുടെ പിന്‍ഗാമി?

ആര് നയിക്കും

ആര് നയിക്കും

ജയലളിതയുടെ കാലശേഷം പാര്‍ട്ടിയെ ആര് നയിക്കും എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമില്ല. രണ്ട് മാസം മുമ്പ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയം മുതലേ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു.

അജിത്ത്

അജിത്ത്

തമിഴ് സിനിമാ ലോകത്ത് നല്ല പേരുള്ള നടനാണ് അജിത്ത് കുമാര്‍. അജിത്ത് ഇതുവരെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ജയലളിതയ്ക്ക് ശേഷം എഐഎഡിഎംകെയുടെ നേതൃത്വം ഏറ്റെടുത്തേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

രജനി

രജനി

തമിഴകത്ത് ഏറ്റവും അധികം ജനസ്വാധീനമുള്ള സിനിമ താരമാണ് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്. രജനികാന്തിന്റെ പേര് പോലും അടുത്തിടെ ഉയര്‍ന്നുവന്നിരുന്നു.

ഇവരൊന്നും അല്ല

ഇവരൊന്നും അല്ല

എന്നാല്‍ അജിത്തോ രജനികാന്തോ ആയിരിക്കില്ല ജയലളിതയുടെ പിന്‍ഗാമി എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അത് പനീര്‍ശെല്‍വം തന്നെ ആയിരിക്കും എന്നാണ് സൂചനകള്‍.

ആശുപത്രിയില്‍

ആശുപത്രിയില്‍

എല്ലാ എഐഎഡിഎംകെ എംഎല്‍എമാരോടും അപ്പോളോ ആശുപത്രിയില്‍ എത്തിച്ചേരാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ യോഗത്തില്‍ ജയയുടെ പിന്‍ഗാമിയായി പനീര്‍ സശെല്‍വത്തെ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രേഖ

രേഖ

പനീര്‍ശെല്‍വത്തെ പിന്‍ഗാമിയായി തിരഞ്ഞെടുത്ത തീരുമാനം സംബന്ധിച്ച രേഖയില്‍ ഒപ്പിടാനാണ് എംഎല്‍എമാരെ വിളിപ്പിച്ചത് എന്നാണ് സോഴ്‌സുകളെ ഉദ്ധരിച്ച് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ധനമന്ത്രി

ധനമന്ത്രി

ജയലളിത ജയിലിലായ സന്ദര്‍ഭത്തില്‍ രണ്ട് തവണ മുഖ്യമന്ത്രിയായ ആളാണ് പനീര്‍ശെല്‍വം. ഇപ്പോള്‍ ധനമന്ത്രിയാണ്. ജയലളിതയുടെ അസാന്നിധ്യത്തില്‍ ചുമതല വഹിക്കുന്നതും പനീര്‍ശെല്‍വം ആണ്.

വിശ്വസ്തന്‍

വിശ്വസ്തന്‍

ജയലളിതയുടെ പാര്‍ട്ടിയിലെ ഏറ്റവും അടുത്ത വിശ്വസ്തനായാണ് പനീര്‍ശെല്‍വം അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ മറ്റ് നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടാകാനിടയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തെളിവില്ല

തെളിവില്ല

ജയലളിതയുടെ പിന്‍ഗാമിയായി പനീര്‍ശെല്‍വത്തെ തിരഞ്ഞെടുത്തു എന്ന വാര്‍ത്തയ്ക്ക് ഒരു സ്ഥിരീകരണവും ഇതുവരെ ലഭിച്ചിട്ടില്ല. ആശുപത്രിയില്‍ നടന്ന യോഗത്തെ കുറിച്ച് പാര്‍ട്ടി ഇതുവരെ പ്രതികരിച്ചിട്ടും ഇല്ല.

ആരോഗ്യനില

ആരോഗ്യനില

ജയലളിതയുടെ ആരോഗ്യനില ഗുരുതരമായിത്തന്നെ തുടരുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് ഇപ്പോഴും ജയലളിത.

English summary
Who will be the Successor of Tamil Nadu Chief Minister Jayalalithaa? Rumors spreading that O Pannerselvam will be the successor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X