കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെക്കാണാന്‍ ജയലളിത ദില്ലിയില്‍

Google Oneindia Malayalam News

ദില്ലി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായി ദില്ലിയില്‍. കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എ മന്ത്രിസഭയില്‍ ജയലളിത പങ്കാളിയാകുമോ എന്നതടക്കമുള്ള നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞേക്കും. രാജ്യസഭയില്‍ ന്യൂനപക്ഷമായ എന്‍ ഡി എയ്ക്ക് പ്രശ്‌നാധിഷ്ഠിത പിന്തുണ വാഗ്ദാനം ചെയ്താണ് തലൈവി മോദിയെ കാണാനെത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമേ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും ജയലളിത കൂടിക്കാഴ്ച നടത്തുന്നുണ്ട്. ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും ബി ജെ പിക്ക് രാജ്യസഭയില്‍ ആളെണ്ണം കുറവാണ്. അണ്ണാ ഡി എം കെയ്ക്കാകട്ടെ രാജ്യസഭയില്‍ ഏഴ് എം പി മാരാണ് ഉള്ളത്. സര്‍ക്കാരിന്റെ ഭാഗമായില്ലെങ്കിലും ജയലളിത രാജ്യസഭയില്‍ പിന്തുണ നല്‍കുക എന്നതാണ് ബി ജെ പിയുടെ ഇപ്പോഴത്തെ ആവശ്യം.

modi-jaya

ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നരേന്ദ്ര മോദിയും ജയലളിതയും ടെലഫോണില്‍ ആശംസകള്‍ കൈമാറിയിരുന്നു. എന്നാല്‍ ശ്രീലങ്കന്‍ പ്രസിഡണ്ട് മഹീന്ദ്ര രാജപക്‌സെയെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ജയലളിത മോദിയുടെ സ്ഥാനാരോഹണം ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ മഞ്ഞുരുക്കത്തിന്റെ സൂചനകള്‍ നല്‍കിയാണ് തന്റെ എം പിമാര്‍ക്കൊപ്പം ജയലളിത പ്രധാനമന്ത്രിയെ കാണാന്‍ തലസ്ഥാനത്തെത്തുന്നത്.

കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവര്‍ തിങ്കളാഴ്ച ദില്ലിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ച പ്രമുഖ മുഖ്യമന്ത്രിമാരില്‍ ഇവര്‍ മൂവരും പെടും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരും സത്യപ്രതിജ്ഞ കാണാന്‍ ദില്ലിയിലെത്തിയിരുന്നില്ല.

English summary
Tamil Nadu Chief Minister J Jayalalithaa will meet Prime Minister Narendra Modi in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X