Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയെ തടവ് ശിക്ഷയ്ക്ക് വിധിച്ച ‍ആ ജഡ്ജിയെപ്പറ്റി അറിയേണ്ടേ

ബാംഗ്ലൂര്‍: പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ വിധി പറയുന്ന ജഡ്ജിമാരെ എല്ലാവരും ഉറ്റുനോക്കാറുണ്ട്. സമ്മര്‍ദ്ദങ്ങള്‍ അധികമാണെങ്കിലും പതറാതെ വിധി പറയുന്ന ജഡ്ജിമാരും കുറവല്ല. കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ജയിലിലേയ്ക്ക അയച്ച ആ ജഡ്ജിയെ രാജ്യം ഉറ്റ് നോക്കിയിരുന്നു. ആരാണയാള്‍. അതേ ജയലളിതയ്‌ക്കെതിരെ നാല് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച ആ ജഡ്ജി ജോണ്‍ മൈക്കിള്‍ ഡി കുന ആണ്.

കേസ് കൈകാര്യം ചെയ്യുന്ന അഞ്ചാമത്തെ ജഡ്ജിയാണ് അദ്ദേഹം. പതിനെട്ട് വര്‍ഷം നീണ്ട കേസ്. പ്രതിക്കൂട്ടില്‍ തമിഴ് ജനതയുടെ തലൈവി, ജഡ്ജിയ്ക്ക് സമ്മര്‍ദ്ദങ്ങള്‍ ഏറെയാണ്. കോടതിയും പൊലീസുമൊക്കെ കൈയ്യും കെട്ടി നോക്കി നില്‍ക്കേണ്ട അവസ്ഥയുണ്ടാകും അക്രമങ്ങളുടെ കൂത്തരങ്ങായി പ്രത്യേക വിചാരണക്കോടതി മാറും.

Jhon D Cunha

എന്നാല്‍ നാല് മണിയോട് അടുത്തപ്പോള്‍ ജയലളിതയ്ക്കും കൂട്ടി പ്രതികള്‍ക്കും നാല് വര്‍ഷത്തെ തടവ് ശിക്ഷയും തലൈവിയ്ക്ക് 100 കോടി രൂപ പിഴയും വിധിച്ച ആ ശിക്ഷാവിധി ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. കേസുകള്‍ പുത്തരിയല്ലെങ്കിലും ജയലളിതയെന്ന രാഷ്ട്രീയക്കാരിയുടെ ഭാവി നിര്‍ണയിക്കുന്ന വിധി പ്രസ്താവിച്ച് ജോണ്‍ മൈക്കിളും ചരിത്രത്തിന്റെ ഭാഗമായി.

11 വര്‍ഷത്തോളമാണ് ബംഗ്ലൂര്‍ സ്‌പെഷ്യല്‍ കോടതിയില്‍ കേസ് നടന്നത്. ആദ്യം കേസ് കൈകാര്യം ചെയ്തത് എഎസ് പച്ചപ്പുരേ ആയിരുന്നു. അദ്ദേഹത്തെ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി മാറ്റുകയും പകരം എടി മുനോലി ചുമതലയേറ്റു. അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയായിട്ടും കേസില്‍ വാദം പൂര്‍ത്തിയായില്ല. തുടര്‍ന്ന് ബിഎം മല്ലികാര്‍ജ്ജുന മൂന്നാമത്തെ ജഡ്ജിയായി ചുമതലയേറ്റു.

2012 ഓഗസ്റ്റി്ല്‍ ഇദ്ദേഹം വിരമിച്ചു. 2013 നവബംറില്‍ എംസ് ബാലകൃഷ്ണന്‍ ജഡ്ജിയായി ചുമതലയേറ്റു. 2013 സെപ്റ്റംബര്‍ 30 ന് അദ്ദേഹം വിരമിച്ചു. തുടര്‍ന്നാണ് ജോണ്‍ മൈക്കിള്‍ ഒക്ടോബര്‍ 2013 ല്‍ കേസിലെ അഞ്ചാമത്തെ ജഡ്ജിയായി ചുമതലയേല്‍ക്കുന്നതും 2014 ല്‍ വിധി പറയുന്നുതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+