കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ മരണം... ദുരൂഹതകള്‍ തീരുന്നു? പുതിയ വെളിപ്പെടുത്തല്‍... ഇതാണ് സംഭവിച്ചതെന്ന്

അപ്പോളോ ആശുപത്രി വൈസ് ചെയര്‍പേഴ്സണാണ് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടത്

  • By Manu
Google Oneindia Malayalam News

Recommended Video

cmsvideo
ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍ | Oneindia Malayalam

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത മരിച്ചിട്ടു ഒരു വര്‍ഷം പിന്നിട്ടെങ്കിലും മരണവുമായി ബന്ധപ്പെട്ട് ദുരൂഹതങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. ജയലളിതയെ കൊലപ്പെടുത്തിയതാണെന്ന തരത്തിലുള്ള ആരോപണങ്ങളും ഇതിനിടെ ഉയര്‍ന്നു കേട്ടിരുന്നു. 75 ദിവസം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ ജയലളിത 2016 ഡിസംബര്‍ ആറിനാണ് അന്ത്യശ്വാസം വലിച്ചത്. മുന്‍ തോഴി ശശികലയും സഹോദരന്‍ ദീപക്കും ചേര്‍ന്ന് ജയലളിതയെ കൊല ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി സഹോദരീപുത്രി ദീപാ ജയകുമാര്‍ മുമ്പ് ആരോപിച്ചിരുന്നു.

അതേസമയം, ജയലളിത കൊല ചെയ്യപ്പെട്ടതു തന്നെയാണെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നതായും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നു മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇനിയും അവസാനിക്കാത്ത ദുരൂഹതകള്‍ നീക്കിയേക്കുന്ന പുതിയ വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. ജയലളിതയെ ചികില്‍സിച്ച അപ്പോളോ ആശുപത്രിയിലെ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രീത റെഡ്ഡിയാണ് ഒരു സ്വകാര്യ ചാനലില്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

അബോധാവസ്ഥയില്‍

അബോധാവസ്ഥയില്‍

ജയലളിതയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോള്‍ അബോധാവസ്ഥയിലായിരുന്നുവെന്നാണ് ദില്ലിയില്‍ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ പ്രീത റെഡ്ഡി പറഞ്ഞത്. ആശുപത്രിയില്‍ ഏറ്റവും മികച്ച ചികില്‍സ തന്നെയാണ് അവര്‍ക്കു നല്‍കിയത്. ഇതേ തുടര്‍ന്ന് ജയലളിത സാധാരണ സ്ഥിതിയിലേക്ക് തിരിച്ചെത്തിയിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.

പരമാവധി ശ്രമിച്ചു

പരമാവധി ശ്രമിച്ചു

ജയലളിതയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള എല്ലാ ശ്രമവും മെഡിക്കല്‍ സംഘത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ എല്ലാവരും ആഗ്രഹിച്ചതു പോലെ അവരെ മടക്കിക്കൊണ്ടു വരാന്‍ കഴിഞ്ഞില്ല. ഇതു വിധിയാണ്. ഇതില്‍ ആര്‍ക്കും എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും പ്രീത റെഡ്ഡി വിശദമാക്കി.

ഏറ്റവും മികച്ച മെഡിക്കല്‍ സംഘം

ഏറ്റവും മികച്ച മെഡിക്കല്‍ സംഘം

ജയലളിതയ്ക്ക് അപ്പോളോ ആശുപത്രിയില്‍ മതിയായ ചികില്‍സ നല്‍കിയില്ലെന്ന തരത്തിലുള്ള ആരോപണങ്ങള്‍ അവര്‍ തള്ളിക്കളഞ്ഞു.
ജയലളിതയെ രക്ഷിക്കാന്‍ ഏറ്റവും മികച്ച ശ്രമമാണ് ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. ദില്ലിയിലെ എയിംസില്‍ നിന്നും വിദേശത്തു നിന്നുള്ളവരുമടക്കം ഏറ്റവും മികച്ച മെഡിക്കല്‍ സംഘമാണ് ജയലളിതയെ ചികില്‍സിച്ചതെന്നും പ്രീത പറഞ്ഞു.

രേഖകള്‍ പരിശോധിക്കട്ടെ

രേഖകള്‍ പരിശോധിക്കട്ടെ

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തെ പ്രീത സ്വാഗതം ചെയ്തു. ദുരൂഹതകള്‍ നീക്കാനുള്ള ഏറ്റവും നല്ല വഴിയും അന്വേഷണം തന്നെയാണ്. അന്വേഷണസംഘം ആശുപത്രിയിലെ രേഖകള്‍ പരിശോധിക്കട്ടെ. അപ്പോള്‍ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകളും നീങ്ങുമെന്ന് തനിക്കുറപ്പാണെന്ന് പ്രീത റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
മുന്‍ ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷനെയാണ് ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയമിച്ചത്.

ജയലളിത അംഗീകരിച്ചവര്‍ മാത്രം

ജയലളിത അംഗീകരിച്ചവര്‍ മാത്രം

അപ്പോളോ ആശുപത്രിയില്‍ ജയലളിത ചികില്‍സയില്‍ കഴിയുമ്പോള്‍ ആരൊക്കെയാണ് ഒപ്പം നിന്നതെന്നും മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്നതെന്നുമുള്ള ചാദ്യത്തിന് പ്രീതത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
ജയലളിത ആവശ്യപ്പെട്ടവരും അംഗീകരിച്ചവരും മാത്രമാണ് അവര്‍ക്കരികില്‍ ഉണ്ടായിരുന്നത്. മാത്രമല്ല മെഡിക്കല്‍ സംഘത്തിലുള്ളവരെല്ലാം ജയലളിത തന്നെ നിര്‍ദേശിച്ചവരായിരുന്നു.

വിരലടയാളമെടുത്തോ?

വിരലടയാളമെടുത്തോ?

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാര്‍ഥികളെ അംഗീകരിച്ചുകൊണ്ടുള്ള പേപ്പറില്‍ ജയലളിതയുടെ വിരലടയാളം ചികില്‍സയില്‍ കഴിയുന്നതിനിടെ ആരോ എടുത്തതായി ആരോപണം വന്നിരുന്നു.
എന്നാല്‍ ജയലളിതയുടെ വിരലടയാളമെടുത്തോയെന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്നാണ് പ്രീതം വ്യക്തമാക്കിയത്. അവര്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ താനല്ല അരികിലുണ്ടായിരുന്നതെന്നും പ്രീതം കൂട്ടിച്ചേര്‍ത്തു.

English summary
"Jayalalithaa Was Brought To Apollo In Breathless State": Hospital Official
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X