കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രിയിലെത്തുമ്പോൾ തലൈവിക്ക് ബോധം ഉണ്ടായിരുന്നു; പിന്നീട്... മെഡിക്കൽ റിപ്പോർട്ട് പുറത്ത്

ശ്വാസതടസ്സമുണ്ടായിരുന്നുവെങ്കിലും ജയലളിതക്ക് സംസാരിക്കാൻ കഴിയുമായിരുന്നുവെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയിലെത്തിക്കുമ്പോൾ അർധബോധാവസ്ഥയിലായിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ട്. ശ്വാസ തടസമുണ്ടായിരുന്നുവെങ്കിലും ജയലളിതയ്ക്ക് സംസാരിക്കൻ കഴിയുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നപ്പോൾ ജയലളിതയ്ക്ക് ന്യൂമോണിയ ബാധിച്ചിരുന്നുവെന്നും അതിനാൽ രക്ത സമ്മർദവും പ്രമേഹവും വളരെ കൂടിയ നിലയിലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലായതുകൊണ്ട് ഈ വിഷയത്തെ പറ്റി പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല.

jayalalitha

ജയലളിതയുടെ മരണത്തെ കുറിച്ചുള്ള വാക് വാദങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് മെഡിക്കൽ റിപ്പോർട്ട് വന്നിരുക്കുന്നതെന്നതും ശ്രദ്ധേയമാണ്. ജയലളിതയുടെ മരണത്തെ പറ്റി സംശയം ഉന്നയിച്ചുകൊണ്ട് അണ്ണാഡിഎംകെ ഭരണകക്ഷി അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ആശുപത്രിയിലായിരുന്ന ജയലളിതയെ കാണാൻ അനുവദിച്ചിരുന്നില്ലെന്നും ഭരണകക്ഷി അംഗങ്ങൾ പരാതി ഉയർത്തിയിരുന്നു. ഈ സാഹചര്യത്തെ തുടർന്ന് തമിഴ്നാട് സർക്കാർ അമ്മയുടെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.

 ഡയാന രാജകുമാരി ഹോട്ടായ സ്ത്രീ; ഒരു രാത്രി..., ട്രംപിന്റെ വെളിപ്പെടുത്തൽ ഡയാന രാജകുമാരി ഹോട്ടായ സ്ത്രീ; ഒരു രാത്രി..., ട്രംപിന്റെ വെളിപ്പെടുത്തൽ

ജയലളിതയുടെ മരണത്തിൽ ആദ്യം സംശയവുമായി രംഗത്തെത്തിയത് ഡെപ്യൂട്ടി മുഖ്യമന്ത്രി ഒ പനീർശെൽവമായിരുന്നു. എന്നാൽ ഒപിഎസ്- ഇപിഎസ് പക്ഷങ്ങൾ തമ്മിൽ യോജിച്ച് ശേഷമാണ് അമ്മയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചിത്. ഇത് ശശികലയ്ക്കെതിരെ പ്രയോഗിച്ച ആയുധമാണെന്നും ആരോപണമുണ്ട്. ആശുപത്രിയിൽ ജയലളിതയെ കാണാൻ അനുവാദമുള്ള ഏക വ്യക്തി ശശികലമാത്രമായിരുന്നു. എന്നാൽ ആശുപത്രി സമയത്ത് ജയലളിതയെ കണ്ടുവെന്ന് നുണ പറഞ്ഞതാണെന്നു ഇതിന് താൻ പാർട്ടി അംഗങ്ങളോട് മാപ്പ് പറയുന്നുവെന്നും വനംമന്ത്രി ദിണ്ടിഗൽ ശ്രീനിവാസൻ കഴിഞ്ഞ ദിവസം പറഞ്ഞു.

English summary
J Jayalalithaa was drowsy and had difficulty breathing, but could speak when she was brought to Chennai's Apollo hospital on September 22 last year, says the first medical report that was filed that day and has now been accessed by local media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X