കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ ആശുപത്രിയിലെത്തിച്ചത് തള്ളിയിട്ടതിനെ തുടര്‍ന്ന്!!പാര്‍ട്ടി നേതാവിന്റെ വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍ പിഎച്ച് പാണ്ഡ്യന്റേത്

Google Oneindia Malayalam News

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ സംബന്ധിച്ച വെളിപ്പെടുത്തലുമായി എഐഎഡിഎംകെ നേതാവ്. സെപ്തംബര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പോയസ് ഗാര്‍ഡനില്‍ വച്ച് ആരോ തള്ളിയിട്ടതിനെ തുടര്‍ന്നാണെന്നാണ് എഐഎഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് സ്പീക്കറുമായിരുന്ന പി എച്ച് പാണ്ഡ്യന്റെ വെളിപ്പെടുത്തല്‍.

ജയലളിതയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹതകള്‍ക്ക് അവസാനമാകാത്ത സാഹചര്യത്തിലാണ് അണ്ണാ ഡിഎംകെ നേതാവിന്റെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍. സെപ്തംബര്‍ 22 മുതല്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സിലിരിക്കെ കാണാന്‍ അനുവദിച്ചില്ലെന്ന ആരോപണവുമായി നേരത്തെ ജയലളിതയുടെ ബന്ധുക്കളും പരസ്യമായി രംഗത്തെത്തിയിരുന്നു.

പോയസ് ഗാര്‍ഡനിലെ ദുരന്തം

പോയസ് ഗാര്‍ഡനിലെ ദുരന്തം

പോയസ് ഗാര്‍ഡനില്‍ വച്ച് ആരോ തള്ളിയിട്ടതിനെ തുടര്‍ന്നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അതിന് ശേഷം അമ്മയ്ക്ക് എന്തുസംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ലെന്നും പോലീസ് ആംബുലന്‍സ് വിളിച്ചാണ് ആശുപത്രിയിലെത്തിച്ചതെന്നും പാണ്ഡ്യന്‍ പറയുന്നു. പനീര്‍ശെല്‍വത്തിന്റെ വീടിന് സമീപത്തുവച്ച് മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ആശുപത്രിയിലും അട്ടിമറി

ആശുപത്രിയിലും അട്ടിമറി

ജയലളിതയെ പ്രവേശിപ്പിച്ചതിന് ശേഷം അപ്പോളോ ആശുപത്രിയിലെ 27 സിസിടിവി ക്യാമറകള്‍ നീക്കം ചെയ്തിരുന്നുവെന്നും പാണ്ഡ്യന്‍ പറയുന്നു. എന്നാല്‍ സിസിടിവി ക്യാമറകള്‍ എന്തിന് നീക്കം ചെയ്തുവെന്ന് ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

മരണം ഡിസംബര്‍ നാലിന്

മരണം ഡിസംബര്‍ നാലിന്

ഡിസംബര്‍ 4 വൈകിട്ട് ആശുപത്രിയില്‍ വച്ച് ജയലളിതയുടെ മരണം സംഭവിച്ചുവെന്നും എന്നാല്‍ ഡിസംബര്‍ അഞ്ചിന് മാത്രമാണ് മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചതെന്നും പാണ്ഡ്യന്‍ പറയുന്നു.

ബന്ധുക്കളെ തടഞ്ഞതെന്തിന്

ബന്ധുക്കളെ തടഞ്ഞതെന്തിന്

അപ്പോളോ ആശുപത്രിയില്‍ ജയലളിത ചികിത്സയിലിരിക്കെ ബന്ധുക്കള്‍ക്ക് അനുമതി നിഷേധിച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്യുന്നു.

അന്വേഷണം നടത്തി

അന്വേഷണം നടത്തി

തനിക്ക് വിവരം ലഭിയ്ക്കാന്‍ സ്രോതസ്സുകള്‍ ഉണ്ടെന്നും അവര്‍ വഴി അന്വേഷണം നടത്തിയെന്നും അതിന് ശേഷമാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയതെന്നും പി എച്ച് പാണ്ഡ്യന്‍ വ്യക്തമാക്കുന്നു.

English summary
Former Tamil Nadu chief minister J Jayalalithaa+ was admitted to Apollo Hospitals on September 22 after she was pushed by someone in her Poes Garden residence here, AIADMK leader and former Tamil Nadu speaker P H Pandian accused on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X