കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണ്ണാടകയുടെ 100 കോടി മോഹം പൊലിഞ്ഞു! ജയലളിതയെ കുറ്റവാളിയായി പ്രഖ്യാപിക്കില്ലെന്ന് സുപ്രീംകോടതി...

വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Google Oneindia Malayalam News

ദില്ലി: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ അഴിമതി കേസില്‍ കുറ്റവാളിയായി പ്രഖ്യാപിക്കില്ലെന്ന് സുപ്രീംകോടതി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്തരിച്ചെങ്കിലും ജയലളിതയെയും കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കര്‍ണ്ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ജയലളിതയെ അഴിമതിക്കേസില്‍ കുറ്റവാളിയായി പ്രഖ്യാപിക്കാതിരുന്നാല്‍ വിചാരണ കോടതി പിഴയായി വിധിച്ച 100 കോടി രൂപ ഈടാക്കാനാകില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധി പുറപ്പെടുവിക്കുന്നതിന് മുന്‍പ് ജയലളിത മരിച്ചതിനാല്‍ അവരെ ഒഴിവാക്കിയാണ് സുപ്രീംകോടതി ശിക്ഷ വിധിച്ചത്.

jayalalithaa

വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. അനധികത സ്വത്ത് സമ്പാദനക്കേസില്‍ വിചാരണ കോടതി പുറപ്പെടുവിച്ച വിധി ശരിവെച്ചാണ് സുപ്രീംകോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ ശിക്ഷ വിധിച്ചത്. ഇതിനെ തുടര്‍ന്നാണ് ശശികലയെയും ബന്ധുക്കളായ സുധാകരനെയും ഇളവരശനെയും കര്‍ണ്ണാടക പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കിയത്.

English summary
Jaya won’t be declared a convict in corruption case: SC junks K’taka plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X