Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയെക്കുറിച്ച് ആകുലപ്പെട്ട് ഒരാള്‍ ചങ്കുപൊട്ടി മരിച്ചു, ജയലളിത എന്ന് തിരിച്ചുവരും?

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍. ജയലളിത മരുന്നുകളോട് പ്രതികരിക്കുന്നു എന്നും അതിവേഗം സുഖം പ്രാപിക്കുകയാണ് എന്നും അപ്പോളോ ആശുപത്രി അധികൃകര്‍ പറഞ്ഞു. ചികിത്സക്കിടെ പനി വന്നത് കാരണം ജയലളിത കുറച്ച് ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരും എന്നാണ് അറിയുന്നത്.

അതേസമയം, ജയലളിതയുടെ ആരോഗ്യസ്ഥിതിയെച്ചൊല്ലി നാട്ടില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത് തുടരുകയാണ്. ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആകുലപ്പെട്ട് ഒരാള്‍ ഹൃദയാഘാതം വന്ന് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എ ഐ എ ഡി എം കെ പ്രവര്‍ത്തകനായ മുത്തുസ്വാമിയാണ് മരിച്ചത്. ജയലളിതയുടെ അസുഖവിവരങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം കിട്ടാത്തതില്‍ ഒരുപാട് പേര്‍ക്ക് ആശങ്കകളുണ്ട്.

രണ്ടാഴ്ചയാകുന്നു

രണ്ടാഴ്ചയാകുന്നു

സെപ്തംബര്‍ 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജലീകരണവുമാണ് കാരണമായി പറഞ്ഞത്. അതിന് ശേഷം മൂന്നോ നാലോ തവണ ആശുപത്രി അധികൃതര്‍ ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി പ്രതികരിച്ചിരുന്നു.

ആശങ്കയോടെ അണികള്‍

ആശങ്കയോടെ അണികള്‍

ജയലളിതയുടെ രോഗവിവരം അറിഞ്ഞ് ആയിരക്കണക്കിന് ആളുകളാണ് ആശുപത്രി പരിസരത്ത് എത്തിച്ചേര്‍ന്നത്. ജയലളിതയ്ക്ക് വേണ്ടിയുള്ള പ്രാര്‍ഥനകളും പ്രത്യേക പൂജകളും ഇവര്‍ ആശുപത്രി പരിസരത്തും തെരുവുകളിലും നടത്തി. സിറ്റി എയര്‍പോര്‍ട്ടിന് സമീപത്ത് ഒരാള്‍ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ മരിക്കുകയും ചെയ്തു.

മരിച്ചത് മുത്തുസ്വാമി

മരിച്ചത് മുത്തുസ്വാമി

എ ഐ എ ഡി എം കെ പ്രവര്‍ത്തകനായ മുത്തുസ്വാമി എന്ന 47കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിഞ്ഞ് ഇയാള്‍ വല്ലാതെ പരിഭ്രാന്തനായിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു.

ആശ്വസിപ്പിക്കാന്‍ പറ്റിയില്ല

ആശ്വസിപ്പിക്കാന്‍ പറ്റിയില്ല

ജയലളിതയ്ക്ക് ഒന്നും സംഭവിക്കില്ല എന്ന് ഭാര്യയും ബന്ധുക്കളും മുത്തുസ്വാമിയോട് പറഞ്ഞ് മനസിലാക്കിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് ഫലവത്തായില്ല. മുത്തുസ്വാമി മാത്രമല്ല, ഒരുപാട് ആളുകള്‍ ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കനത്ത ആശങ്കയിലാണ്.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി എന്താണ്. സുഖം പ്രാപിച്ചുവരുന്നു എന്ന ആശുപത്രി റിപ്പോര്‍ട്ടുകള്‍ വിശ്വസനീയമാണോ. ആരാണ് തമിഴ്‌നാട് സര്‍ക്കാരിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് - ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇങ്ങനെ പോകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+