തമിഴ്‌നാട്ടില്‍ ജയലളിതയ്ക്ക് ക്ഷേത്രം വരുന്നു
ചെന്നൈ: തലൈവിയോടുള്ള ആരാധനമൂത്ത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് തമിഴ്‌നാട്ടില്‍ ക്ഷേത്രം പണികഴിപ്പിക്കുന്നു. അമ്മ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു കഴിഞ്ഞു. വെല്ലൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഇയപ്പോട് എന്ന ഗ്രാമത്തിലാണ് ക്ഷേത്രെ നിര്‍മ്മിക്കുന്നത്.

പി ശ്രാനിവാസനാണ് ക്ഷേത്ര നിര്‍മ്മാണത്തിന് നേതൃത്വം കൊടുക്കുന്നത്. വിരുഗംപക്കം നിയമസഭ മണ്ഡലത്തിലെ എംജിആര്‍ യൂത്ത് വിംഗ് ജോയിന്റ് സെക്രട്ടറിയാണ് ശ്രീനിവാസന്‍. 1,200 സ്‌ക്വയര്‍ഫീറ്റിലാണ് ക്ഷേത്രെ നിര്‍മ്മിക്കുന്നത്. 'അമ്മ ആലയം' എന്നാണ് ക്ഷേത്രത്തിന് പേരിട്ടിരിക്കുന്നത്.
37 വയസ്സുള്ള അഭിഭാഷകനാണ് പി ശ്രീനിവാസന്‍. ഞാന്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് അമ്മയോടുള്ള ഭക്തി തെളിയിക്കാനാണ്. എന്നെപോലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവര്‍ ദൈവമാണെന്നും 2004ല്‍ അണ്ണാ ഡിഎംകെയില്‍ ചേര്‍ന്ന ശ്രീനിവാസന്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശ്രീനിവാസന്‍.












Click it and Unblock the Notifications