ശശികലയെ ആര്‍ക്കാണ് പേടി??? തിരഞ്ഞെടുപ്പില്‍ മത്സരിക്കും; ശശികലയ്ക്കെതിരെ ദീപ ജയകുമാര്‍!!!
എഐഡികെ ജനറല്‍ സെക്രട്ടറി ശശികല നടരാജന് പാര്‍ട്ടി നിയിമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ദിനം തമിഴ്നാടിന് ദു:ഖ ദിനമെന്ന് ദീപ. താന്‍ ശശികലയെ പേടിക്കുന്നില്ലെന്നും അവര്‍.
ചെന്നൈ: ജയലളിതയുടെ മരണത്തോടെ അരക്ഷിതമായ എഐഡിഎംകെയും തമിഴ്നാട് ഭരണവും ഇപ്പോള്‍ അതിന്റെ മൂര്‍ദ്ധന്യത്തിലാണ്. ജയലളിതയുടെ തോഴിയായിരുന്ന ശശികല നടരാജന് പാര്‍ട്ടി സെക്രട്ടറി പദം ഏറ്റെടുത്തു. ഇപ്പോള്‍ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കത്തിലാണവര്‍. അവരുടെ പാര്‍ട്ടി സെക്രട്ടറി പദവിയോട് മൗനം പാലിച്ചവര്‍ പോലും ഇപ്പോള്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണ്. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറാണ് അവരില്‍ പ്രമുഖ. ശശികല പാര്‍ട്ടി സെക്രട്ടറിയായതോടെ താന്‍ പുതിയ പാര്‍ട്ടിയായതോടെ ദീപ പ്രഖ്യാപിച്ചിരുന്നു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ദീപ വ്യക്തമാക്കി. ചൊവ്വാഴ്ച തന്റെ വീട്ടില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ദീപ ഇക്കാര്യം പറഞ്ഞത്. ശശികലയെ തനിക്ക് പേടിയില്ലെന്ന് പറഞ്ഞ ദീപ, താന്‍ ശശികലയ്ക്കെതിരെ മത്സരിക്കുമോ എന്നകാര്യം വ്യക്തമാക്കിയില്ല. എന്നാല്‍ ശശികലയെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത ദിവസം തമിഴ്നാടിന് ദു:ഖദിനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത മുഖ്യമന്ത്രിയാകാന്‍ ശശികല നടത്തിയ നീക്കത്തില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. സംസ്ഥാനത്ത് അസ്ഥിരത നിലനില്‍ക്കുകയാണെന്നും ദീപ പറഞ്ഞു.

തന്റെ പുതിയ ജയലളിതയുടെ ജന്മ ദിനമായി ഫെബ്രുവരി 24ന് പ്രഖ്യാപിക്കുമെന്ന് ദീപ പറഞ്ഞു. ശശികല പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതോടെ തനിക്ക് നിരവധി ഫോണ്‍ വിളികളാണ് എത്തുന്നതെന്ന് അവര്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച പദ്ധതികള്‍ വ്യക്തമാക്കാന്‍ ശക്തമായ സമ്മര്‍ദമുണ്ടായിരുന്നുവെന്നും ദീപ പറഞ്ഞു.

ജയലളിതയുടെ മരണം സംബന്ധിച്ച് ഇപ്പോള്‍ നിരവധി ആക്ഷേപങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതിന് ഡോക്ടര്‍മാരുള്‍പ്പെടെ നല്കുന്ന വിശദീകരണം തൃപ്തികരമല്ലെന്ന് ദീപ പറഞ്ഞു. മരണത്തിലെ ദുരൂഹത ഇപ്പോഴും തുടരുന്നു. ജയലളിതയെ കാണാന്‍ ആശുപത്രി അധികൃതര്‍ തന്നെ അനുവദിച്ചിരുന്നില്ല. കുടുംബാംഗമെന്ന നിലയില്‍ മരണം സംബന്ധിച്ച് ശരിയായ വിശദീകരണം തരാന്‍ ആശുപത്രി അധികൃതര്‍ തയാറായിട്ടില്ല. അതിന് അവര്‍ തയാറകണമെന്നും ദീപ ആവശ്യപ്പെട്ടു.

തമിഴ്നാടിന് ഇപ്പോള്‍ മുഖ്യമന്ത്രിയില്ലാത്ത അവസ്ഥയാണ്. ശശികലെ മുഖ്യമന്ത്രിയാക്കുന്നതിനായി ഞായറാഴ്ച പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജി വച്ചിരുന്നു. ചൊവ്വാഴ്ച ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ശശികലയ്ക്കെതിരായ കേസില്‍ കോടതി വിധി അടുത്ത ആഴ്ച വരുമെന്നതിനാല്‍ ഗവര്‍ണര്‍ വിയോജിക്കുകയായിരുന്നു. വിധി എതിരായാല്‍ മുഖ്യമന്ത്രി പദം രാജി വയ്ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രിക്ക് നിയമോപദേശം ലഭിച്ചിരുന്നു.

മുഖ്യമന്ത്രി പദത്തിലേറുന്നതിനായി അണിയറയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ശശികല. എന്നാല്‍ അതിനെതിരെ സംസ്ഥാനത്ത് പ്രക്ഷോഭം ശക്തമാണ്. എഐഡിഎംകെയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. രാഷ്ട്രീയ രംഗത്ത് നിന്ന് മാത്രമല്ല തമിഴ് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധം ശക്തമാണ്. ജയലളിതയുടെ മരണത്തിന് തൊട്ട് പിന്നാലെ മുഖ്യമന്ത്രി പദത്തിനായി ശശികല നടത്തുന്ന നീക്കമാണ് ആളുകളുടെ പ്രതിഷേധത്തിന് പിന്നില്‍. ശശികലയുടെ മുഖ്യമന്ത്രി സ്ഥാനം ഒരു ജനകീയ ആവശ്യമല്ല എന്നതും എതിര്‍പ്പിനെ ശക്തമാക്കുന്നു.

ശശികല തിടക്കപ്പെട്ട് മുഖ്യമന്ത്രിയാകാന്‍ നടത്തുന്ന നീക്കങ്ങള്‍ ജയലളിതയുടെ മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. മരണത്തിന് പിന്നില്‍ ശശികലയുടെ കൈകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. ജയലളിത് മരിച്ച് ഒരു മാസം പിന്നിട്ടപ്പോഴേക്കും പാര്‍ട്ടി അധ്യക്ഷ സ്ഥാനം സ്വന്തമാക്കിയ ശശികല മൂന്ന് മാസം പിന്നിടുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി പദത്തിനായുള്ള കരുനീക്കങ്ങളും ശക്തമാക്കി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications