Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയ്ക്ക് 'മോക്ഷം' ലഭിച്ചില്ല, ശവസംസ്‌ക്കാര ചടങ്ങുകള്‍ വീണ്ടും നടത്തി...

ജയലളിതയുടെ മൃതദേഹം ദഹിപ്പിക്കാത്തതിനാല്‍ മോക്ഷം ലഭിക്കില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മാണ്ഡ്യ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് മോക്ഷം ലഭിച്ചില്ലെന്ന് ബന്ധുക്കള്‍. ഇതേ തുടര്‍ന്ന് ജയലളിതയുടെ സംസ്‌ക്കാര ചടങ്ങുകള്‍ വീണ്ടും നടത്തി. കര്‍ണ്ണാടകയിലെ ശ്രീരംഗപട്ടണത്തിനടുത്ത് പശ്ചിമവാഹിനി എന്ന സ്ഥലത്ത് വെച്ചാണ് ജയലളിതയുടെ മരണാനന്തര ചടങ്ങുകള്‍ വീണ്ടും നടത്തിയത്.

അയ്യങ്കാര്‍ രീതിയിലുള്ള ചടങ്ങുകളാണ് ബന്ധുക്കള്‍ സംഘടിപ്പിച്ചത്. അന്തരിച്ച ജയലളിതയുടെ മൃതദേഹം ദഹിപ്പിക്കാത്തതിനാല്‍ അവര്‍ക്ക് മോക്ഷം ലഭിക്കില്ല എന്നതുകൊണ്ടാണ് വീണ്ടും മരണാനന്തര ചടങ്ങുകള്‍ നടത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൂജാരി രംഗനാഥ അയ്യങ്കാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ജയലളിതയുടെ മൃതദേഹമെന്ന് സങ്കല്‍പ്പിച്ച് ഒരു മനുഷ്യരൂപം വെച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

എന്തുകൊണ്ട് മൃതദേഹം ദഹിപ്പിച്ചില്ല

എന്തുകൊണ്ട് മൃതദേഹം ദഹിപ്പിച്ചില്ല

അയ്യങ്കാര്‍ വിശ്വാസിയായ ജയലളിതയുടെ മൃതദേഹം എന്തുകൊണ്ടാണ് മതാചാരപ്രകാരം ദഹിപ്പിക്കാതിരുന്നതെന്നായിരുന്നു അര്‍ധസഹോദരന്‍ വരദരാജന്‍ ചോദിച്ചത്. അവര്‍ ഒരു യുക്തിവാദിയായിരുന്നില്ല, ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാത്തവരുമല്ലായിരുന്നു. പിന്നെ എന്തിനാണ് പാര്‍ട്ടി ഇങ്ങനെ സംസ്‌ക്കാര ചടങ്ങുകള്‍ സംഘടിപ്പിച്ചതെന്നും വരദരാജന്‍ ചോദിച്ചു.

സാങ്കല്‍പ്പിക മൃതദേഹം ദഹിപ്പിച്ചു

സാങ്കല്‍പ്പിക മൃതദേഹം ദഹിപ്പിച്ചു

ജയലളിതയെ ദഹിപ്പിക്കാത്തതില്‍ അവരുടെ ബന്ധുക്കളും അതൃപ്തി പ്രകടിപ്പിച്ചു. കാവേരി നദിയുടെ തീരത്താണ് സാങ്കല്‍പ്പിക മൃതദേഹം ദഹിപ്പിച്ചത്. സമുദായത്തിലെ പ്രധാന പൂജാരിയായ രംഗനാഥ അയ്യങ്കാറാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

മോക്ഷം ലഭിക്കണമെന്ന് ബന്ധുക്കള്‍

മോക്ഷം ലഭിക്കണമെന്ന് ബന്ധുക്കള്‍

ജയലളിതയ്ക്ക് മോക്ഷം ലഭിക്കാനായി ഇനിയും ചില മരണാനന്തര ചടങ്ങുകള്‍ നടത്തേണ്ടതുണ്ടെന്നും ബന്ധുക്കള്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

എംജിആര്‍ ശവകുടീരത്തിനടുത്ത് സംസ്‌ക്കരിച്ചു

എംജിആര്‍ ശവകുടീരത്തിനടുത്ത് സംസ്‌ക്കരിച്ചു

അന്തരിച്ച ജയലളിതയുടെ മൃതദേഹം ദഹിപ്പിച്ചിരുന്നില്ല. ചെന്നൈ മറീനാ ബീച്ചിലുള്ള എംജിആര്‍ ശവകുടീരത്തിനടത്ത് തന്നെയാണ് ജയലളിതയ്ക്കും അന്ത്യവിശ്രമം ഒരുക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+