'ജയലളിത പ്രസവിച്ച മകള്‍'... ഇതാണ് ആ ചിത്രം; പക്ഷേ പ്രചരിപ്പിച്ചാല്‍ കുടുങ്ങും; ഇതാണ് കാരണം
മൃദംഗവിദ്വാന്‍ വി ബാലാജിയും ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ ഒരു വിശദീകരണ കുറിപ്പ് എഴുതിയിട്ടുണ്ട്
ചെന്നൈ: ചലച്ചിത്ര താരമായിരുന്ന ശോഭന്‍ ബാബുവുമായുള്ള ബന്ധത്തില്‍ ജയലളിതയ്ക്ക് ഒരു പെണ്‍കുട്ടി ജനിച്ചിരുന്നു എന്നാണ് പ്രചാരണം. ഈ കുട്ടി വളര്‍ന്നത് സിംഗപ്പൂരിലാണെന്നും അവര്‍ ഇപ്പോള്‍ അമേരിക്കയിലുണ്ടെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നു.
ഇങ്ങനെ ഒരാള്‍ ഉണ്ട് എന്നത് സത്യം തന്നെയാണ്. പക്ഷേ അത് നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല എന്ന് മാത്രം. ശ്രീഹര്‍ഷ എന്നും, ശോഭന എന്നും ഒക്കെ പേരിട്ടാണ് ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അത് ജയലളിതയുടേയും ശോഭന്‍ ബാബുവിന്റേയും മകളാണെന്ന് പലരും വിശ്വസിക്കുന്നും ഉണ്ട്.
എന്നാല്‍ ഇത് ജയലളിതയുടെ മകളുടെ ചിത്രമല്ല. മൃദംഗ വിദ്വാന്‍ വി ബാലാജിയുടെ ബന്ധുവാണ്. സത്യം പുറത്ത് വന്നത് വോറൊരു വഴിയിലൂടെയാണെന്ന് മാത്രം.

ജയലളിതയുടെ രഹസ്യ മകള്‍
ജയലളിതയുടേയും ശോഭന്‍ ബാബുവിന്റേയും രഹസ്യമകള്‍ എന്ന പേരിലാണ് ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. ജയലളിത അന്തരിച്ചതിന് തൊട്ടുപിറകേയാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്.

കണ്ടാല്‍ പറയുമോ അല്ലെന്ന്!!!
ചിത്രത്തിലെ സ്ത്രീയും ജയലളിതയും തമ്മിലുള്ള രൂപസാദൃശ്യം തന്നെയാണ് എല്ലാവരും ഉയര്‍ത്തിക്കാണിച്ചിരുന്നത്. എന്നാല്‍ ആ സ്ത്രീയ്ക്ക് ജയലളിതയുമായി ഒരു ബന്ധവും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനിച്ചത് സിംഗപ്പൂരില്‍, ഇപ്പോള്‍ അമേരിക്കയില്‍?
ജയലളിത പെണ്‍കുട്ടിയെ പ്രസവിച്ചത് സിംഗപ്പൂരില്‍ വച്ചാണെന്നും കുട്ടി വളര്‍ന്നത് അവിടെയാണെന്നും ആയിരുന്നു പ്രചരിപ്പിക്കപ്പെട്ടത്. അതിന് ശേഷം ഇപ്പോള്‍ അവര്‍ അമേരിക്കയിലാണ് കുടുംബ സമേതം താമസിക്കുന്നത് എന്നും ചിലര്‍ പ്രചരിപ്പിച്ചു.

എന്നാല്‍ ആരാണ് ഇവര്‍?
ഈ പറയുന്ന രഹസ്യ മകള്‍ ഒന്നും അല്ല ഈ പ്രചരിക്കുന്ന ഫോട്ടോയില്‍ ഉള്ളത്. അത് പ്രശസ്ത സംഗീതജ്ഞനായ മൃദംഗ വിദ്വാന്‍ വി ബാലാജിയുടെ ബന്ധുവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആ സത്യം വെളിപ്പെടുത്തിയത് ചിന്മയി
ചിന്മയി ശ്രീപതി എന്ന പ്രമുഖ ഗായികയും ടിവി അവതാരകയും ആണ് ഈ സത്യം വെളിപ്പെടുത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിന്മയി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അറിയുന്ന ആളുകളാണ്... കണ്ടപ്പോള്‍ ഞെട്ടിപ്പോയി
തന്റെ കുടുംബത്തിന് നന്നായി അറിയുന്നവരുടെ ചിത്രമാണ് ജയലളിതയുടെ മകള്‍ എന്ന രീതിയില്‍ പ്രചരിക്കുന്നത് എന്നാണ് ചിന്മയി ഫേസ്ബുക്കില്‍ എഴുതിയിട്ടുള്ളത്. മൃദംഗ വിദ്വാന്‍ വി ബാലാജിയുടെ ബന്ധുവാണ് ആ സ്ത്രീയെന്നും ചിന്മയി വ്യക്തമാക്കുന്നുണ്ട്.

അമേരിക്കയില്‍ അല്ല, ഓസ്‌ട്രേലിയയില്‍
പ്രചരിക്കുന്ന ഫോട്ടോയില്‍ ഉള്ള സ്ത്രീ ഇപ്പോള്‍ കുടുംബത്തോടൊപ്പം അമേരിക്കയില്‍ ആണ് താമസം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവര്‍ ഓസ്‌ട്രേലിയയില്‍ ആണ് ഉള്ളത്.

ശോഭന്‍ ബാബു മരിച്ചപ്പോള്‍ രംഗത്തെത്തിയെന്ന്
2008 ല്‍ ശോഭന്‍ ബാബു അന്തരിച്ചപ്പോള്‍ ഈ 'മകള്‍' രംഗത്തെത്തിയിരുന്നു എന്ന് പോലും പലരും പ്രചരിപ്പിച്ചു. ജയലളിത തന്നെ മകളായി അംഗീകരിക്കുന്നില്ലെന്ന് ഇവര്‍ പരാതി ഉന്നയിച്ചെന്നും പ്രചരിപ്പിക്കപ്പെട്ടു.

ശരിക്കും എന്താണ് പേര്?
ശ്രീഹര്‍ഷ എന്നോ ശോഭന എന്നോ ഒന്നും അല്ല പ്രചരിക്കുന്ന ഫോട്ടോയില്‍ ഉള്ള സ്ത്രീയുടെ പേര്, ദിവ്യ രാമനാഥന്‍ വീരരാഘവന്‍ എന്നാണ് ഇവരുടെ ശരിയായ പേര്. ഭര്‍ത്താവിനൊപ്പംെ ഓസ്‌ട്രേലിയയില്‍ ആണ് താമസം.

കേസ് കൊടുത്താല്‍ പണി പാളും
ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ രണ്ട് രീതിയില്‍ പണി കിട്ടാം. അസത്യം പ്രചാരണത്തിന് ജയലളിതയുടെ അനുനായികള്‍ക്കോ ബന്ധുക്കള്‍ക്കോ കേസ് കൊടുക്കാവുന്നത്. തന്നെ കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നതിനും ഫോട്ടോ ദുരുപയോഗം ചെയ്തതിനും ദിവ്യ രാമനാഥനും കേസ് കൊടുക്കാവുന്നതാണ്.
ഇതാണ് ചിന്മയ ശ്രീപദയുടെ പോസ്റ്റ്
ഇതാണ് ചിന്മയ ശ്രീപദയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ഇതില്‍ എവിടേയും അവര്‍ ജയലളിതയുടെ പേര് പരാമര്‍ശിക്കുന്നില്ല.












Click it and Unblock the Notifications