ജയനഗറില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും
ബിജെപി സിറ്റിങ് എംഎല്‍എ ബിഎന്‍ വിജയകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവച്ച ജയനഗര്‍ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും.11നാണ് വോട്ടെടുപ്പ്.വിജയകുമാറിന്റെ സഹോദരന്‍ ബി.എന്‍ പ്രഹ്ലാദനാണ് ബിജെപി സ്ഥാനാര്‍ത്ഥി.
മുന്‍ ആഭ്യന്തര മന്ത്രി രാമലിംഗറെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡിയാണ് കോണ്‍ഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് നേരിടുന്നത്.കോണ്‍ഗ്രസുമായി ധാരണയായതിനെ തുടര്‍ന്ന് ദള്‍ സ്ഥാനാര്‍ത്ഥി കാലെ ഗൗഡ പത്രികപിന്‍വലിച്ചു.

വോട്ടെണ്ണല്‍ 13നാണ്.അതേസമയം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന മണ്ഡലത്തില്‍ ഇതിനകം കണക്കില്‍പ്പെടാത്ത 30.82 ലക്ഷം രൂപയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മിഷണര്‍ ടി.സുനീല്‍കുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications