കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹതാപതരംഗം വോട്ടായില്ല; ജയനഗറിൽ തകർന്നടിഞ്ഞ് ബിജെപി

  • By Desk
Google Oneindia Malayalam News

ബംഗളൂരു: ബിജെപി സ്ഥാനാര്‍ത്ഥിയുടെ മരണത്തെതുടര്‍ന്ന് മാറ്റിവെച്ച ജയനഗര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യറെഡ്ഡി ബിജെപിയിലെ ബി എന്‍ പ്രഹാളാദിനെ 37775 വോട്ടുകള്‍ക്കാണ് മറികടന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ബിഎന്‍ വിജയകുമാറിന്റെ മരണത്തേതുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടി വന്നത്. വിജയകുമാറിന്റെ സഹോദരന്‍ ബിഎന്‍ പ്രഹാളാദാണ് സൗമ്യറെഡ്ഡിക്കെതിരെ മത്സരിച്ചത്. സഹതാപതരംഗം വോട്ടാക്കി മാറ്റിയാല്‍ വിജയം കാണാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷയാണ് കോണ്‍ഗ്രസ് തകര്‍ത്തത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജെഡിഎസ്-കോണ്‍ഗ്രസ് കൂട്ട് കെട്ടില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജയനഗറില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുകയായിരുന്നു ജെഡിഎസ്സ്. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസ്സിന്റെ അംഗബലം 80 തികഞ്ഞു.

soumya

കർണാടക്തതിൽ അധികാരത്തിലെത്താൽ കഴിയാതിരുന്നതിന് പിന്നാലെ ബിജെപിക്ക് ഏറ്റ മറ്റൊരു തിരിച്ചടിയാണ് ജയനഗറിലെ സിറ്റിംഗ് സീറ്റ് നഷ്മമായത്.

കോൺഗ്രസ് നേതാവും മുൻ ഗതാഗത മന്ത്രിയുമായ രാമലിംഗ റെഡ്ഡിയുടെ മകളാണ് എതിർസ്ഥാനാർത്ഥി സൗമ്യ റെഡ്ഡി. ജൂ]ൺ 11ന് നടന്ന വോട്ടെടുപ്പി][ൽ 55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കർണാടകയിലെ 224 നിയോജകമണ്ഡലത്തിൽ 222 നിയോജക മണ്ഡലത്തിലും മെയ് 12ന് തിരഞ്ഞെടുപ്പ് നടന്നിരുന്നു.

ജയനഗറിലെയും ആർആർ നഗറിലുമായിരുന്നു തിരഞ്ഞെടുപ്പ് നീട്ടിവെച്ചത്. വ്യാജ െഎ.ഡി കണ്ടെത്തിയതിനെ തുടർന്ന് മാറ്റിവെച്ച ആർ ആർ നഗർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആർ.മുനിരത്ന വിജയിച്ചിരുന്നു. നിലവിൽ കർണാടകയിൽ കോൺഗ്രസ് -ജെഡിഎസ് സഖ്യം അധികാരത്തിൽ എത്തിയെങ്കിലും മന്ത്രിസഭരൂപികരണവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.

English summary
congress won in jayanagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X