Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രമന്ത്രി ജയന്തി നടരാജന്‍ രാജിവച്ചു

ദില്ലി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് രാജി എന്നാണ് ജയന്തി നടരാജന്‍ വ്യക്തമാക്കിയിരിക്കുന്നത്.

മന്ത്രിസഭയിലെ പല മുതിര്‍ന്ന അംഗങ്ങളും അടുത്ത ദിവസങ്ങളില്‍ രാജിവച്ചേക്കും എന്ന് അഭ്യൂഹങ്ങളുണ്ട്. ജയറാം രമേശിന്റെ പേരാണ് ഇതില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. കഴിഞ്ഞ തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജയറാം രമേശ് രാജിവച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നു. പിന്നീട് യുപിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെ മന്ത്രിസഭയില്‍ തിരിച്ചെത്തുകയായിരുന്നു അദ്ദേഹം.

Jayanthi Natarajan

മന്ത്രിസഭയില്‍ നിന്ന് രാജിവക്കുന്ന ജയന്തി നടരാജന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നിന്ന് കോണ്‍ഗ്രസ്സിനെ തിരഞ്ഞെടുപ്പിന് സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും. രാഹുലിന്റെ ആവശ്യപ്രകാരമാണ് രാജിയെന്നും വാര്‍ത്തകളുണ്ട്.

രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാജിക്കത്ത് സ്വീകരിച്ചു. പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിക്കായിരിക്കും ഇനി വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല.

അസംബ്ലി തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രിമാര്‍ രാജിവച്ചാല്‍ അത് വിപരീത ഫലം ഉണ്ടാക്കുമോ എന്നും സംശയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+