കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാൻ മരിച്ചാൽ നിങ്ങൾക്ക് തൃപ്തിയാകുമോ? വിവാദ പരാമർശത്തിൽ അസം ഖാന് മറുപടിയുമായി ജയപ്രദ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അസം ഖാന് മറുപടിയുമായി ജയപ്രദ

ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ താരസാന്നിധ്യമായ ജയപ്രദ രാംപൂറില്‍ നിന്നാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. റാംപൂരില്‍ ജയപ്രദയ്‌ക്കെതിരെ മത്സരിക്കുന്ന സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അസം ഖാന്റെ അടിവസ്ത്ര പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കയാണ്. റാംപൂരില്‍ തനിക്കെതിരെ മത്സരിക്കുന്ന ജയപ്രദയെ പേരെടുത്ത് പറയാതെയായിരുന്നു ഇത്തരത്തില്‍ പരാമര്‍ശം ഉന്നയിച്ചത്. അസം ഖാന്റെ പരാമര്‍ശത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

തന്റെ പരാമര്‍ശം ജയപ്രദയ്ക്ക് നേരെയാണെന്ന് തെളിയിച്ചാല്‍ താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അസം ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അസം ഖാന്റെ പരാമര്‍ശത്തില്‍ അത്ഭുതപ്പെടാനില്ലെന്നാണ് ജയപ്രദ പ്രതികരിച്ചത്. ഇത്തരത്തില്‍ പരാമര്‍ശം ഉന്നയിച്ച അസം ഖാനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്നും ജയപ്രദ പറഞ്ഞിരുന്നു. 17 വര്‍ഷമെടുത്തു ജയപ്രദയുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കാനെന്നും എന്നാല്‍ 17 ദിവസം കൊണ്ടു തന്നെ അവര്‍ കാക്കി അടിവസ്ത്രമാണ് ധരിക്കുന്നതെന്നായിരുന്നു അസം ഖാന്റെ പരാമര്‍ശം. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അസം ഖാന്റെ പരാമര്‍ശം.

കേരളത്തിൽ രാഹുൽ തരംഗമില്ല! നരേന്ദ്ര മോദിയുടെ രണ്ടാം വരവിന് സാധ്യതയില്ല, ഏഷ്യാനെറ്റ് സർവ്വേ ഫലംകേരളത്തിൽ രാഹുൽ തരംഗമില്ല! നരേന്ദ്ര മോദിയുടെ രണ്ടാം വരവിന് സാധ്യതയില്ല, ഏഷ്യാനെറ്റ് സർവ്വേ ഫലം

jayaprada

സമാജ്വാദി പാര്‍ട്ടി അസം ഖാനെ മത്സരിപ്പിക്കരുതെന്നും ഖാന്‍ വിജയിച്ചാല്‍ എന്താകും ജനാധിപത്യത്തിന്റെ അവസ്ഥയെന്നും ജയപ്രദ ചോദിക്കുന്നു. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ യാതൊരു വിലയും ഉണ്ടാകില്ലെന്നും സ്ത്രീകള്‍ എവിടെയാണ് പോകേണ്ടതന്നും താന്‍ മരിച്ചാല്‍ താങ്കള്‍ക്ക് സമാധാനമാകുമോ എന്നും ജയപ്രദ ചോദിക്കുന്നു. ഇത്തരം വാക്കു കേട്ടാല്‍ താന്‍ രാംപൂര്‍ വിട്ട് പോകും എന്ന് കരുതുന്നുണ്ടോ എന്നും താന്‍ ഭയപ്പെടുമെന്ന് കരുതുന്നുവോ എന്നും ജയപ്രദ പറഞ്ഞു.

താന്‍ അസം ഖാന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരിക്കുമ്പോളും തനിക്കെതിരെ ഇത്തരത്തില്‍ പരാമര്‍ശം ഉന്നയിച്ചിരുന്നുവെന്നും ജയപ്രദ പറയുന്നു. താനോരു സ്ത്രിയായതിനാല്‍ പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുന്നില്ലെന്നും ജയപ്രദ പറഞ്ഞു. മുമ്പ് തനിക്ക് അദ്ദേഹം സഹോദരതുല്യനായിരുന്നു എന്നും എന്നാല്‍ ഇന്ന് തനിക്ക് അയാള്‍ ആരുമല്ലെന്നും ജയപ്രദ പറയുന്നു. നിലവില്‍ അസം ഖാനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കയാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Jayaprada wants Azam Khan banned from polls for his derogatory remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X