അരുണാചലിൽ ജെഡിയുവിന് തിരിച്ചടി: ഏഴിൽ ആറ് എംഎൽഎമാരും ബിജെപിയിൽ ചേർന്നു,
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ജനതാദൾ യുണൈറ്റഡിന് പാർട്ടിക്കുള്ളിൽ നിന്ന് കനത്ത തിരിച്ചടി. പാർട്ടിയ്ക്കുള്ള ഏഴ് എംഎൽഎമാരിൽ ആറുപേരും ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നതായി നിയമസഭ പുറത്തിറക്കിയ ബുള്ളറ്റിനിലാണ് അറിയിച്ചിട്ടുള്ളത്. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡി (യു)മായി ചേർന്നാണ് ബിഹാർ ഭരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. എന്നാൽ അരുണാചൽ ഇരു പാർട്ടികളും ഇരു ചേരികളിലാണ് നിലയുറപ്പിച്ചിട്ടുള്ളത്.

ആറ് ജെഡിയു എംഎൽഎമാർ
റംഗോംഗ് അസംബ്ലി നിയോജകമണ്ഡലത്തിലെ തലെം തബോഹ്, ഹയാങ് മംഗ്ഫി (ചായാങ് താജോ), ജിക്കെ ടാക്കോ (താലി), ഡോർജി വാങ്‌ഡി ഖർമ (കലക്റ്റാങ്), ഡോങ്‌രു സിയോങ്‌ജു (ബോംഡില) എന്നിവരാണ് ബിജെപിയിൽ ചേർന്നിട്ടുള്ളതെന്നാണ് ബുള്ളറ്റിനിൽ പറയുന്നത്. നേരത്തെ നവംബറിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിയോങ്‌ജു, ധർമ്മ, ടാകു എന്നിവർക്ക് നോട്ടീസ് നൽകുകയും അവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തുിരുന്നു. ഇവർക്ക് ജെഡിയു കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. മുതിർന്ന പാർട്ടി അംഗങ്ങളുടെ അറിവില്ലാതെ തന്നെ ആറ് ജെഡി (എം) എംഎൽഎമാർ നേരത്തെ തലെം തബോഹിനെ പുതിയ നിയമസഭാ നേതാവായി തിരഞ്ഞെടുത്തുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

കൂടുതൽ പേർ ബിജെപിയിലേക്ക്
പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ (പിപിഎ) ഏക എംഎൽഎ, ലികബാലി നിയോജകമണ്ഡലത്തിലെ കാർഡോ നൈഗ്യോർ എന്നിവരും ഇതോടൊപ്പം ബിജെപിയിൽ ചേർന്നിട്ടുണ്ട്. ബിജെപിയിൽ ചേരുന്നതിന് മുമ്പ് പിപിഎ എംഎൽഎയെയും ഈ മാസം ആദ്യം രാഷ്ട്രീയ പാർട്ടി പുറത്താക്കിയിരുന്നു. പാർട്ടിയിൽ ചേരാനുള്ള ആഗ്രഹം അറിയിച്ചുകൊണ്ടാണ് ഞങ്ങൾ അവരുടെ കത്തുകൾ സ്വീകരിച്ചിട്ടുള്ളതെന്ന് ബിജെപിയുടെ അരുണാചൽ പ്രദേശ് പ്രസിഡന്റ് ബി ആർ വാഗെയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

പിന്തുണ കൂടി
2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയു മത്സരിച്ച 15 സീറ്റുകളിൽ ഏഴെണ്ണത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു വിജയിച്ചിരുന്നു. 41 സീറ്റുകൾ നേടിയ ബിജെപിക്കുശേഷം ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായി ജെഡിയു മാറുകയും ചെയ്തിരുന്നു. 60 അംഗ അരുണാചൽ സഭയിൽ ബിജെപിക്ക് ഇപ്പോൾ 48 എംഎൽഎമാരുണ്ട്. ജെഡിയുവിന് അവശേഷിക്കുന്നത് ഒരാൾ മാത്രമാണ്. കോൺഗ്രസിനും നാഷണൽ പീപ്പിൾസ് പാർട്ടിക്കും (എൻപിപി) നാല് അംഗങ്ങൾ വീതവുമുണ്ട്.

അംഗീകാരം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അരുണാചൽ മുഖ്യമന്ത്രി പെമ ഖണ്ടുവിന്റെയും നേതൃത്വത്തിലുള്ള സർക്കാരിലും വികസനത്തിലുമുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണിതെന്ന് ബിജെപിയുടെ സ്റ്റേറ്റ് യൂണിറ്റ് മേധാവി ബിയൂറാം വാഹെ പറഞ്ഞു. ബിജെപിയുമായി അരുണാചലിൽ ജെഡിയു സഖ്യം രൂപീകരിച്ചിട്ടില്ലാത്തതിനാൽ പ്രതിപക്ഷത്താണുള്ളത്. പാർട്ടിക്കുള്ളിൽ നിന്ന് എംഎൽഎമാർ തന്നെ കൊഴിഞ്ഞ് പോകുന്നത് വൻതോതിൽ തിരിച്ചടിയായിക്കഴിഞ്ഞിട്ടുണ്ട്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications