കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണാചലിൽ ജെഡിയുവിന് തിരിച്ചടി: ഏഴിൽ ആറ് എംഎൽഎമാരും ബിജെപിയിൽ ചേർന്നു,

Google Oneindia Malayalam News

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ജനതാദൾ യുണൈറ്റഡിന് പാർട്ടിക്കുള്ളിൽ നിന്ന് കനത്ത തിരിച്ചടി. പാർട്ടിയ്ക്കുള്ള ഏഴ് എം‌എൽ‌എമാരിൽ ആറുപേരും ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നതായി നിയമസഭ പുറത്തിറക്കിയ ബുള്ളറ്റിനിലാണ് അറിയിച്ചിട്ടുള്ളത്. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡി (യു)മായി ചേർന്നാണ് ബിഹാർ ഭരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. എന്നാൽ അരുണാചൽ ഇരു പാർട്ടികളും ഇരു ചേരികളിലാണ് നിലയുറപ്പിച്ചിട്ടുള്ളത്.

പഞ്ചായത്ത് ഭരണം കൈവിട്ടു: ശക്തികേന്ദ്രത്തിലെ പരാജയത്തിൽ പൂതാടി സിപിഎം നേതൃത്വത്തിനെതിരെ ലഘുലേഖപഞ്ചായത്ത് ഭരണം കൈവിട്ടു: ശക്തികേന്ദ്രത്തിലെ പരാജയത്തിൽ പൂതാടി സിപിഎം നേതൃത്വത്തിനെതിരെ ലഘുലേഖ

 ആറ് ജെഡിയു എംഎൽഎമാർ

ആറ് ജെഡിയു എംഎൽഎമാർ

റം‌ഗോംഗ് അസംബ്ലി നിയോജകമണ്ഡലത്തിലെ തലെം തബോഹ്, ഹയാങ് മംഗ്ഫി (ചായാങ് താജോ), ജിക്കെ ടാക്കോ (താലി), ഡോർജി വാങ്‌ഡി ഖർമ (കലക്റ്റാങ്), ഡോങ്‌രു സിയോങ്‌ജു (ബോംഡില) എന്നിവരാണ് ബിജെപിയിൽ ചേർന്നിട്ടുള്ളതെന്നാണ് ബുള്ളറ്റിനിൽ പറയുന്നത്. നേരത്തെ നവംബറിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിയോങ്‌ജു, ധർമ്മ, ടാകു എന്നിവർക്ക് നോട്ടീസ് നൽകുകയും അവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തുിരുന്നു. ഇവർക്ക് ജെഡിയു കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. മുതിർന്ന പാർട്ടി അംഗങ്ങളുടെ അറിവില്ലാതെ തന്നെ ആറ് ജെഡി (എം) എം‌എൽ‌എമാർ നേരത്തെ തലെം തബോഹിനെ പുതിയ നിയമസഭാ നേതാവായി തിരഞ്ഞെടുത്തുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

കൂടുതൽ പേർ ബിജെപിയിലേക്ക്

കൂടുതൽ പേർ ബിജെപിയിലേക്ക്

പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ (പിപിഎ) ഏക എം‌എൽ‌എ, ലികബാലി നിയോജകമണ്ഡലത്തിലെ കാർഡോ നൈഗ്യോർ എന്നിവരും ഇതോടൊപ്പം ബിജെപിയിൽ ചേർന്നിട്ടുണ്ട്. ബിജെപിയിൽ ചേരുന്നതിന് മുമ്പ് പി‌പി‌എ എം‌എൽ‌എയെയും ഈ മാസം ആദ്യം രാഷ്ട്രീയ പാർട്ടി പുറത്താക്കിയിരുന്നു. പാർട്ടിയിൽ ചേരാനുള്ള ആഗ്രഹം അറിയിച്ചുകൊണ്ടാണ് ഞങ്ങൾ അവരുടെ കത്തുകൾ സ്വീകരിച്ചിട്ടുള്ളതെന്ന് ബിജെപിയുടെ അരുണാചൽ പ്രദേശ് പ്രസിഡന്റ് ബി ആർ വാഗെയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

 പിന്തുണ കൂടി

പിന്തുണ കൂടി

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയു മത്സരിച്ച 15 സീറ്റുകളിൽ ഏഴെണ്ണത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു വിജയിച്ചിരുന്നു. 41 സീറ്റുകൾ നേടിയ ബിജെപിക്കുശേഷം ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായി ജെഡിയു മാറുകയും ചെയ്തിരുന്നു. 60 അംഗ അരുണാചൽ സഭയിൽ ബിജെപിക്ക് ഇപ്പോൾ 48 എം‌എൽ‌എമാരുണ്ട്. ജെഡിയുവിന് അവശേഷിക്കുന്നത് ഒരാൾ മാത്രമാണ്. കോൺഗ്രസിനും നാഷണൽ പീപ്പിൾസ് പാർട്ടിക്കും (എൻ‌പി‌പി) നാല് അംഗങ്ങൾ വീതവുമുണ്ട്.

 അംഗീകാരം

അംഗീകാരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അരുണാചൽ മുഖ്യമന്ത്രി പെമ ഖണ്ടുവിന്റെയും നേതൃത്വത്തിലുള്ള സർക്കാരിലും വികസനത്തിലുമുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണിതെന്ന് ബിജെപിയുടെ സ്റ്റേറ്റ് യൂണിറ്റ് മേധാവി ബിയൂറാം വാഹെ പറഞ്ഞു. ബിജെപിയുമായി അരുണാചലിൽ ജെഡിയു സഖ്യം രൂപീകരിച്ചിട്ടില്ലാത്തതിനാൽ പ്രതിപക്ഷത്താണുള്ളത്. പാർട്ടിക്കുള്ളിൽ നിന്ന് എംഎൽഎമാർ തന്നെ കൊഴിഞ്ഞ് പോകുന്നത് വൻതോതിൽ തിരിച്ചടിയായിക്കഴിഞ്ഞിട്ടുണ്ട്.

Recommended Video

cmsvideo
കർഷകർക്ക് മുന്നിൽ മുട്ടുമടക്കി തലതാഴ്ത്തി മോദി..ഞങ്ങളില്ലേ | Oneindia Malayalam

English summary
JD(U) faces setback in Arunachal Pradesh, six MLAs join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X