ആട്ട നൂഡില്‍സ്; രാംദേവിന്റെ പതഞ്ജലിക്കെതിരെ നടപടി വേണമെന്ന് ആവശ്യം
ഡെറാഡൂണ്‍: ഗുണനിലവാരമില്ലാത്ത നൂഡില്‍സ് പുറത്തിറക്കിയ ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുവേദ കമ്പനിക്കെതിരെ നടപടിവേണമെന്ന് ജനതാദള്‍ യുണൈറ്റഡ് എംപി കെ സി ത്യാഗി. ഫുഡ് റഗുലേറ്ററിയുടെ അനുവാദമില്ലാതെയാണ് പതഞ്ജലി നൂഡില്‍സും പാസ്തയും നിര്‍മിക്കുന്നതെന്ന് ത്യാഗി രാജ്യസഭയില്‍ വ്യക്തമാക്കി.
ഫുഡ് സേഫ്റ്റിയുടെ അംഗീകാരമില്ലാതെയാണ് നിര്‍മിക്കുന്നതെന്ന് കണ്ടെത്തിയിട്ടും പതഞ്ജലിക്കെതിരെ നടപടിയൊന്നുമില്ലെന്ന് ത്യാഗി ആരോപിച്ചു. മാഗി നൂഡില്‍സ് പിന്‍വലിക്കാനുള്ള മുംബൈ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാത്തതിനെയും ത്യാഗി വിമര്‍ശിച്ചു.

രാംദേവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ളതിനാലാണ് നടപടിയെടുക്കാത്തത്. ഉത്തരാഖണ്ഡ് സര്‍ക്കാരും രാംദേവിനെതിരെ നടപടിയെടുക്കാന്‍ മടിക്കുകയാണ്. ആണ്‍കുട്ടികള്‍ ജനിക്കുമെന്ന് തെറ്റിദ്ധരിപ്പ് പതഞ്ജലി മരുന്നുകള്‍ വിറ്റഴിച്ചിട്ടുപോലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ ഹൈക്കോടതി വിധിയെ തുടര്‍ന്ന് മാഗി വീണ്ടും വില്‍പന ആരംഭിച്ചിട്ട് ആഴ്ചകളായി. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ എന്തുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിക്കാത്തത്. ഇതില്‍ ദുരൂഹതയുണ്ട്. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും കെസി ത്യാഗി രാജ്യസഭയില്‍ വ്യക്തമാക്കി.












Click it and Unblock the Notifications