കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്മതം!! ജെഡിയു എന്‍ഡിഎയിലേക്ക്.. പ്രമേയം പാസ്സാക്കി

  • By Anoopa
Google Oneindia Malayalam News

പാട്‌ന: എന്‍ഡിഎയുമായി സഖ്യം ചേരാനുള്ള പ്രമേയം ജെഡിയു പാസ്സാക്കി. ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന ജെഡിയു ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിലാണ് പ്രമേയം പാസ്സാക്കിയത്. എന്‍ഡിഎയില്‍ ചേരാനുള്ള ശ്രമം പാര്‍ട്ടി ഔദ്യോഗികമായി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ശരത് യാദവ് പക്ഷം ജന്‍ അദാലത്ത് പദ്ധതിക്കായി പ്രത്യേകം യോഗം ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി ശനിയാഴ്ച ശരത് യാദവ് പാട്‌നയിലെത്തി.

nitish-kumar

ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെ ഡി യു, ബി ജെ പിയുടെ പിന്തുണയോടെയാണ് വീണ്ടും അധികാരത്തിലെത്തിയത്. ജൂലൈ 26നാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചു കൊണ്ട് നിതീഷ് കുമാര്‍ ആര്‍ജെഡിയുമായുള്ള ദീര്‍ഘകാലത്തെ ബാന്ധവം ഉപേക്ഷിച്ച് മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നത്. തുടര്‍ന്നു നടന് വിശ്വാസ വോട്ടെടുപ്പില്‍ നിതീഷ് കുമാര്‍ ഭൂരിപക്ഷം നേടുകയും ചെയ്തു.

നിതീഷ് കുമാറിനെ എന്‍ഡിഎ സഖ്യത്തിലേക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ക്ഷണിച്ചിരുന്നു.ബീഹാറില്‍ രണ്ടു പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ കേന്ദ്രത്തിലും അങ്ങനെ തന്നെയാകുമെന്നും മുതിര്‍ന്ന ജെഡിയു നേതാവ് വ്യക്തമാക്കിയിരുന്നു.

English summary
JD(U) Passes Resolution to Ally With BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X