കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ക്യാമ്പിലേക്ക് ജെഡിഎസ് വീണ്ടും; മോദിയെ കണ്ട് ദേവഗൗഡ... 25 സീറ്റില്‍ തിരഞ്ഞെടുപ്പ്

Google Oneindia Malayalam News

ന്യൂഡല്‍ഹി/ബെംഗളൂരു: ബിജെപിയുമായി നേരത്തെ സഖ്യമുണ്ടാക്കിയ ചരിത്രമുണ്ട് ജെഡിഎസിന്. പിന്നീട് ആ സഖ്യം പിരിയുകയും കോണ്‍ഗ്രസുമായി അടുക്കുകയും ചെയ്തു. കോണ്‍ഗ്രസുമായുള്ള സഖ്യത്തിനും ദീര്‍ഘായുസുണ്ടായില്ല. ഇപ്പോള്‍ കര്‍ണാടകത്തില്‍ ബിജെപിയും കോണ്‍ഗ്രസും ജെഡിഎസും ഒറ്റയ്ക്കാണ് മുന്നോട്ട് പോകുന്നത്. ഡിസംബര്‍ 10ന് നിയമസഭാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെഡിഎസിന്റെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

നിയമസഭാ കൗണ്‍സിലില്‍ ബിജെപിക്ക് മേല്‍ക്കൈ കിട്ടാന്‍ അവസരമൊരുക്കുന്ന തിരഞ്ഞെടുപ്പാണ് വരുന്നത്. ഈ സാഹചര്യത്തില്‍ ജെഡിഎസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. പുതിയ നീക്കം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകും. വിശദാംശങ്ങള്‍ ഇങ്ങനെ...

യുഎഇ മഹാത്ഭുതങ്ങളുടെ നിലവറ; കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ച് വളര്‍ച്ച... 50 വര്‍ഷംയുഎഇ മഹാത്ഭുതങ്ങളുടെ നിലവറ; കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ച് വളര്‍ച്ച... 50 വര്‍ഷം

1

ദേവഗൗഡയും നരേന്ദ്ര മോദിയും ചര്‍ച്ച നടത്തിയത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ വാര്‍ത്തയായിട്ടുണ്ട്. അപൂര്‍വമായി നടക്കുന്ന കൂടിക്കാഴ്ചയാണിത്. ദേവഗൗഡയെ മോദി സ്വീകരിക്കുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മോദി ഇരിപ്പിടം കാണിച്ചുകൊടുക്കുന്നതും കൈപ്പിടിച്ച് കൊണ്ടുവരുന്നതുമായ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

2

ഡിസംബര്‍ 10നാണ് കര്‍ണാടകയിലെ 25 നിയമസഭാ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ജെഡിഎസിന്റെ പിന്തുണ ലഭിച്ചാല്‍ ബിജെപിക്ക് വേഗത്തില്‍ ജയിക്കാന്‍ സാധിക്കും. കൗണ്‍സിലില്‍ നിലവില്‍ ബിജെപിക്ക് മേല്‍ക്കൈ ഇല്ല. എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പ് അതിനുള്ള അവസരമാണ്. ജെഡിഎസിനെ കൂടെ നിര്‍ത്താന്‍ ബിജെപി ഏറെ നാളായി ശ്രമിച്ചുവരുന്നതിനിടെയാണ് മോദി-ഗൗഡ കൂടിക്കാഴ്ച.

3

നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് വിഷയം ചര്‍ച്ചയായെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ദേവ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. സഖ്യം സംബന്ധിച്ച് സംസ്ഥാനതലത്തില്‍ ബിജെപി-ജെഡിഎസ് നേതാക്കള്‍ തീരുമാനിക്കുമെന്ന് ഞാന്‍ മോദിയോട് പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. ജെഡിഎസിന്റെ പിന്തുണ പരസ്യമായി ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

അടിപൊളി വീട് സ്വന്തമാക്കി നയന്‍താര; രജിനിക്കും ധനുഷിനുമടുത്ത്, ചായ് വാല നിക്ഷേപം വേറെഅടിപൊളി വീട് സ്വന്തമാക്കി നയന്‍താര; രജിനിക്കും ധനുഷിനുമടുത്ത്, ചായ് വാല നിക്ഷേപം വേറെ

4

തിരഞ്ഞെടുപ്പില്‍ ജെഡിഎസ് ബിജെപിയെ പിന്തുണയ്ക്കണം എന്ന് മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ ആവശ്യപ്പെട്ടു. ജെഡിഎസ് മല്‍സരിക്കാത്ത സീറ്റുകളിലെ പിന്തുണയാണ് യെഡിയൂരപ്പ തേടിയത്. ജെഡിഎസ് നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യും. ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നും യെഡിയൂരപ്പ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ദേവ ഗൗഡ ഡല്‍ഹിയിലേക്ക് പോയതും മോദിയെ കണ്ടതും.

5

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ജയിച്ച ജനപ്രതിനിധികളാണ് നിയമസഭാ കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുക്കുക. ബിജെപിയും കോണ്‍ഗ്രസും 20 സീറ്റുകളില്‍ മല്‍സരിക്കുന്നുണ്ട്. ആറ് സീറ്റിലാണ് ജെഡിഎസ് മല്‍സരിക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ജയിക്കുമെന്ന ഉറപ്പുള്ള സീറ്റുകളില്‍ മാത്രമാണ് ജെഡിഎസ് മല്‍സരിക്കുന്നത്. ബാക്കി സീറ്റില്‍ പിന്തുണയ്ക്കാമോ എന്നാണ് ബിജെപിയുടെ ചോദ്യം.

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

6

അതേസമയം, ജെഡിഎസിനെ കൂടെ നിര്‍ത്താന്‍ കര്‍ണാടകത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളും ശ്രമിക്കുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍. രാജ്യസഭാംഗം മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവരാണ് ഈ നീക്കത്തിന് പിന്നില്‍. ഖാര്‍ഗെ നല്ല വ്യക്തിയാണ് എന്നാണ് ഗൗഡയുടെ അഭിപ്രായം. അദ്ദേഹത്തിന് സഖ്യം രൂപീകരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ഗൗഡ പറയുന്നു. എന്നാല്‍ ഹൈക്കമാന്റ് തീരുമാനം അറിയില്ലെന്നും ഗൗഡ പറഞ്ഞു.

7

ബിജെപി നേതൃത്വം എടുക്കുന്ന തീരുമാനം അടിസ്ഥാനമാക്കിയാകും സംഖ്യം സംബന്ധിച്ച് നിലപാട് സ്വീകരിക്കുക എന്ന് ജെഡിഎസ് വക്താവ് ടിഎ ശരവണന്‍ പ്രതികരിച്ചു. ബിജെപി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാന്‍ ജെഡിഎസ് തയ്യാറായിട്ടുണ്ട് എന്നാണ് വിവരം. ബിജെപിയുടെ അടുത്തു പോയി പിന്തുണ അറിയിക്കില്ല. അവര്‍ ആവശ്യപ്പെട്ടാല്‍ ആലോചിക്കും. ഞങ്ങളുടെ വാതില്‍ തുറന്നുകിടക്കുകയാണെന്നും മുതിര്‍ന്ന ജെഡിഎസ് നേതാവ് പ്രതികരിച്ചു. 2023ലാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്. ഈ ലക്ഷ്യത്തോടെയാണ് ബിജെപി സഖ്യ നീക്കം നടത്തുന്നത്.

Recommended Video

cmsvideo
BJP- RSSകാര്‍ മകളുടെ കല്ല്യാണത്തിന് വരരുത്, മാസ്സായി അച്ഛന്‍

English summary
JDS-BJP Alliance Soon!! HD Deve Gowda Meets Narendra Modi Ahead Of Legislative Council elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X