Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ വീഴ്ത്തും; കർണാടകം പിടിക്കാൻ ആക്ഷൻ പ്ലാനുമായി ഡികെ ശിവകുമാർ.. ആദ്യ ലക്ഷ്യം ഇവർ

ബെംഗളൂരു; ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു 2018ൽ കർണാടകത്തിൽ കോൺഗ്രസ് ജെഡഡിഎസുമായി സഖ്യത്തിൽ എത്തിയത്. എന്നാൽ സഖ്യസർക്കാർ ഭരണത്തിലേറി മാസങ്ങൾക്കുള്ളിൽ തന്നെ താഴെ വീണു. സഖ്യത്തിനുള്ളിലെ മുറുമുറുപ്പുകൾ മുതലെടുത്ത് ഇരു പാർട്ടികളിൽ നിന്നുമുള്ള എംഎൽഎമാരെ ബിജെപി മറുകണ്ടം ചാടിച്ചതോടെയായിരുന്നു ഇത്.

അതേസമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ താഴെയിറക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് സംസ്ഥാനത്ത് കോൺഗ്രസ്. അധ്യക്ഷൻ ഡികെ ശിവകുമാർ പ്രത്യേക ആക്ഷൻ പ്ലാനാണ് എല്ലാ വിഭാഗങ്ങളുടേയും വോട്ട് ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്നത്. വിശദാംശങ്ങളിലേക്ക്

പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

1

എന്തുവിലകൊടുത്തും സംസ്ഥാനത്ത് അധികാരം തിരിച്ച് പിടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ അധ്യക്ഷ പദവി ഏറ്റെടുത്ത പിന്നാലെ തന്നെ ഡികെയുടെ നേതൃത്വത്തിൽ പാർട്ടി ആരംഭിച്ചിട്ടുണ്ട്.
താഴെ തട്ട് മുതൽ സംഘടനയെ ഉടർച്ച് വാർത്ത് പാർട്ടിയെ തിരിച്ച് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ അദ്ദേഹം ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു.

2

എല്ലാ വിഭാഗങ്ങളുടേയും വോട്ടുറപ്പാക്കാനാണ് ഡികെയുടെ നീക്കം. സംസ്ഥാനത്തെ സ്ത്രീകളുടെ വോട്ടുറപ്പാക്കാനുള്ള തന്ത്രങ്ങളും ഡികെ പങ്കുവെയ്ക്കുന്നു. കഴിഞ്ഞ ദിവസം കോൺഗ്രസ് സ്ത്രീ ശക്തി കമ്മിറ്റി നേതാക്കളുമായി ഡികെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകദേശം മൂന്ന് മണിക്കൂറോളമാണ് ഡികെ ചർച്ച നടത്തിയത്. 224 മണ്ഡലങ്ങളിലും സ്ത്രീകേന്ദ്രീകൃത കമ്മിറ്റികൾ രൂപീകരിക്കണമെന്ന് ഡികെ നേതാക്കളോട് നിർദ്ദേശിച്ചു.

3


ഡിസംബർ വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. ഓരോ വനിതാ അംഗങ്ങളും കുറഞ്ഞത് 1000 സ്ത്രീകളുമായെങ്കിലും ബന്ധം പുലർത്തണം. എല്ലാ സ്ത്രീകളേയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യരുതെന്നും കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കാൻ തയ്യാറാകുന്നവരെ മാത്രമേ പാർട്ടിയിലേക്ക് സ്വീകരിക്കാവൂവെന്നും വനിതാ നേതാക്കൾക്ക് ഡികെ നിർദ്ദേശം നൽകി.

5

പ്രാദേശിക വനിതാ നേതാക്കളെ കണ്ടെത്തുക. അവരെ പാർട്ടിയിലേക്ക് എത്തിക്കുക. അത്തരം യോഗങ്ങളിൽ പുരുഷ നേതാക്കളെ പങ്കെടുപ്പിക്കേണ്ടതില്ലെന്നും ഡികെ വ്യക്തമാക്കി. സ്ത്രീകൾ ഉൾപ്പെടുത്തിയ സംഘടനകൾ സജ്ജമായാൽ സംസ്ഥാനത്തെ മുഴുവൻ സ്ത്രീ ജനങ്ങളിലേക്കും ഇറങ്ങി പ്രവർത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളാമെന്നും ഡികെ ശിവകുമാർ പറഞ്ഞു. ദേവനഹള്ളിയിലെ നിരവധി ബിജെപി, ജെഡിഎസ് അംഗങ്ങൾ ഡികെ ശിവകുമാറിന്റെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്നു.

5

അതിനിടെ സംസ്ഥാനത്ത് കോൺഗ്രസ് അധികാരം പിടിച്ചാൽ ആരാകും മുഖ്യമന്ത്രി എന്നുള്ള ചർച്ചകൾ ഇതിനോടകം തന്നെ കോൺഗ്രസിൽ ആരംഭിച്ച് കഴിഞ്ഞു. ഡികെ ശിവകുമാറിനെ മുൻനിർത്തി തിരഞ്ഞെടുപ്പ് നയിക്കണമെന്നതാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ഡികെ അമരത്ത് എത്തിയതോടെ കോൺഗ്രസ് സംസ്ഥാനത്ത് മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നാണ് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത്.

6

സംസ്ഥാനത്തെ കൊവിഡ് വീഴ്ചകളിൽ ഉൾപ്പെടെ ബിജെപിയെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസിന് സാധിച്ചെന്നും ഇവർ പറയുന്നു. ഡികെ എത്തിയതോടെ മറ്റ് പാർട്ടികളിൽ നിന്നും നിരവധി നേതാക്കൾ കോൺഗ്രസിലെത്തിയിട്ടുണ്ട്. ഡികെയെ പോലൊരു ശക്തനെ മുന്നിൽ നിർത്തിയാൽ കർണാടകത്തിൽ കോൺഗ്രസിന് കാര്യങ്ങൾ എളുപ്പമാകുമെന്ന് ഇവർ വാദിക്കുന്നത്

7

വൊക്കാലിംഗ വിഭാഗക്കാരനാണ് ഡികെ ശിവകുമാർ. ഇദ്ദേഹത്തെ മുൻനിർത്തിയാൽ ജെഡിഎസിൽ നിന്നുൾപ്പെടെ വോട്ടുകൾ മറിയുമെന്നും ഇവർ പറയുന്നു. അതേസമയം മുഖ്യമന്ത്രി കസേര പിടിക്കാനുള്ള ചരടുവലികൾ മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യയും നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുക്കവെ വിഷയം കോൺഗ്രസിന് വലിയ തലവേദന തീർക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

Recommended Video

cmsvideo
    അസുഖമൊക്കെ മാറിയോ പ്രഗ്യേ..എന്നാ ഒരു ഡാൻസാ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+