6 ബിജെപി എംഎല്‍എമാര്‍ ജെഡിഎസിനൊപ്പം? വൊക്കലിംഗ സമുദായക്കാര്‍, ബിജെപിക്ക് മറുപണി
Recommended Video

ബെംഗളൂരു: കര്‍ണാടകയിലെ എംഎല്‍എമാരില്‍ ആര് ആര്‍ക്കൊപ്പം എന്ന കാര്യത്തില്‍ ഒരു അന്തിമ തീരുമാനം അറിയണമെങ്കില്‍ വൈകിട്ട് നാല് മണി വരെ കാത്തിരുന്നേ പറ്റൂ. നേതാക്കള്‍ക്ക് പോലും അക്കാര്യത്തില്‍ ഉറപ്പില്ലാത്ത അവസ്ഥയാണിപ്പോള്‍. രണ്ട് എംഎല്‍എമാര്‍ തങ്ങളുടെ പാളയത്തില്‍ നിന്നും ചാടിപ്പോയതായി ജെഡിഎസ് നേതാവ് കുമാരസ്വാമി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ തങ്ങളുടെ എംഎല്‍എമാരെ ബിജെപി പണവും സ്വാധീനവും ഉപയോഗിച്ച് ചാക്കിലാക്കുന്നത് നോക്കിയിരിക്കുകയല്ല ജെഡിഎസ്. പണിക്ക് തിരിച്ച് മറുപണിയും കൊടുക്കുന്നുണ്ട്. അതായത് ബിജെപി എംഎല്‍എമാരെ മറുകണ്ടം ചാടിക്കുക എന്ന പണി.

ആറ് ബിജെപി എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ് ജെഡിഎസ് ഉന്നയിച്ചിരിക്കുന്ന അവകാശ വാദം. ഈ എംഎല്‍എമാരെല്ലാം വൊക്കലിംഗ സമുദായക്കാരാണ് എന്ന് കൂടി ജെഡിഎസ് വൃത്തങ്ങള്‍ പറയുന്നു. ജാതി രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുള്ള കര്‍ണാടകയില്‍ എന്തും സംഭവിക്കാം എന്നുള്ളത് കൊണ്ട് ജെഡിഎസിന്റെ അവകാശ വാദത്തെ അവിശ്വസിക്കാനുമാവില്ല.
ബിജെപി കളിക്കുന്നതും ജാതിയിലും സമുദായത്തിലും പിടിച്ച് തന്നെയാണ്. 20 ലിംഗായത്ത് എംഎല്‍എമാരിലാണ് ബിജെപി കണ്ണ് വെച്ചിരിക്കുന്നത്. ഇവരില്‍ പതിനെട്ട് പേര്‍ കോണ്‍ഗ്രസ് എംഎല്‍എമാരും 2 പേര്‍ ജെഡിഎസ് എംഎല്‍എമാരുമാണ്. ബിജെപിയുടെ ഈ സമുദായക്കളിക്കാണ് വൊക്കലിംഗക്കാരായ എംഎല്‍എമാരെ മറുകണ്ടം ചാടിച്ചുള്ള ജെഡിഎസിന്റെ മറുകളിയെന്നാണ് സൂചന. അതിനിടെ തങ്ങളുടെ എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപി ശ്രമിക്കുന്നതായി കുമാരസ്വാമി വീണ്ടും ആരോപിച്ചിരിക്കുന്നു. എന്നാൽ തങ്ങൾക്കൊപ്പം മുഴുവൻ എംഎൽഎമാരും ഉണ്ടെന്നും ആരും ബിജെപിക്കൊപ്പം പോയിട്ടില്ലെന്നും കുമാരസ്വാമി പറയുന്നു.












Click it and Unblock the Notifications