കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിഎസിനെ മെരുക്കാന്‍ രാഹുലിന്റെ മറുതന്ത്രം; മൂന്ന് പാര്‍ട്ടികളെ നിയോഗിച്ചു, ജെഡിഎസ് നോട്ടം കേരളം

Google Oneindia Malayalam News

Recommended Video

cmsvideo
നിര്‍ണായക യോഗം ഉടന്‍,മൂന്ന് പാര്‍ട്ടികളെ നിയോഗിച്ചു| Oneindia Malayalam

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ കര്‍ണാടക സഖ്യത്തിലുണ്ടായിരിക്കുന്ന പുതിയ വെല്ലുവിൡപരിഹരിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. ജനതാദള്‍ സെകുലര്‍ കൂടുതല്‍ ലോക്‌സഭാ സീറ്റില്‍ മല്‍സരിക്കുമെന്ന് കോണ്‍ഗ്രസിനെ അറിയിച്ചതാണ് പുതിയ വെല്ലുവിളി.

നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സഖ്യം രൂപീകരിക്കുമ്പോള്‍ തയ്യാറാക്കിയ രൂപരേഖയ്ക്ക് വിരുദ്ധമാണ് ജെഡിഎസിന്റെ പുതിയ നിലപാടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ ജെഡിഎസുമായി സമവായത്തിലെത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വളഞ്ഞ വഴി തേടിയിരിക്കുകയാണ്. മറ്റു പാര്‍ട്ടികളുടെ പ്രമുഖരായ നേതാക്കളെ ഏല്‍പ്പിച്ചിരിക്കുകയാണ് വിഷയം....

 ജെഡിഎസിന്റെ ആവശ്യം

ജെഡിഎസിന്റെ ആവശ്യം

കര്‍ണാടകയില്‍ 28 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 12 സീറ്റില്‍ മല്‍സരിക്കണമെന്നാണ് ജെഡിഎസിന്റെ ആവശ്യം. ഇത് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. എന്നാല്‍ കോണ്‍ഗ്രസും ജെഡിഎസും തനിച്ച് മല്‍സരിക്കാമെന്നാണ് ജെഡിഎസ്സിന്റെ നിലപാട്. ഇത് സഖ്യത്തില്‍ വിള്ളലുണ്ടാക്കുമെന്ന്് കോണ്‍ഗ്രസ് പറയുന്നു.

മൂന്ന് നേതാക്കള്‍

മൂന്ന് നേതാക്കള്‍

ഈ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് മൂന്ന് ദേശീയ നേതാക്കളെ സമീപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, എന്‍സിപി നേതാവ് ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരെയാണ് രാഹുല്‍ ഗാന്ധി വിഷയം ഏല്‍പ്പിച്ചിട്ടുള്ളതെന്ന് കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാന യോഗം ചേരും

പ്രധാന യോഗം ചേരും

പ്രാദേശിക പാര്‍ട്ടികളുമായി സഖ്യസാധ്യതകള്‍ നിലവില്‍ ചര്‍ച്ച ചെയ്യുന്നത് ചന്ദ്രബാബു നായിഡുവാണ്. മൂന്ന് നേതാക്കളും അടുത്താഴ്ച സുപ്രധാന യോഗം ചേരുന്നുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. സഖ്യത്തിലുണ്ടാകാന്‍ സാധ്യതയുള്ള കക്ഷികളെ കുറിച്ചും സീറ്റ് വിഭജനം സംബന്ധിച്ചും രൂപമുണ്ടാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.

അര്‍ഹിച്ച സീറ്റുകള്‍

അര്‍ഹിച്ച സീറ്റുകള്‍

ഈ യോഗത്തിന് മുമ്പ് ജെഡിഎസ് നേതാക്കളുമായി മൂന്ന് നേതാക്കളും ചര്‍ച്ച നടത്തും. പ്രാദേശിക കക്ഷികള്‍ക്ക് അവര്‍ക്ക് അര്‍ഹിച്ച സീറ്റുകള്‍ ല ഭിക്കേണ്ടതുണ്ടെന്ന് ടിഡിപി വക്താവ് കമ്പംപട്ടി റാംമോഹന്‍ റാവു പറഞ്ഞു. രൂപരേഖ തയ്യാറാക്കും മുമ്പ് എല്ലാ പ്രതിസന്ധികളും പരിഹകിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 നേരത്തെയുള്ള ധാരണ

നേരത്തെയുള്ള ധാരണ

കര്‍ണാടകയില്‍ സഖ്യമുണ്ടാക്കുന്ന വേളയില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ഒരു ധാരണയുണ്ടാക്കിയിരുന്നു. എല്ലാ പദവികളും കോണ്‍ഗ്രസിനു രണ്ടും ജെഡിഎസിന് ഒന്നും എന്ന അനുപാതത്തില്‍ പങ്കുവെയ്ക്കണം എന്നായിരുന്നു ധാരണ. എന്നാല്‍ ജെഡിഎസിന്റെ പുതിയ ആവശ്യം ഈ ധാരണയ്ക്ക് എതിരാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

പ്രശ്‌നം ഇതാണ്

പ്രശ്‌നം ഇതാണ്

കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റുകളില്‍ ജെഡിഎസിന് 10 സീറ്റിനാണ് അര്‍ഹത. ബാക്കി സീറ്റുകള്‍ കോണ്‍ഗ്രസിനാണ് മുന്‍ ധാരണ പ്രകാരം ലഭിക്കേണ്ടത്. എന്നാല്‍ 12 സീറ്റ് വേണമെന്ന് ജെഡിഎസ് ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ സഖ്യം വേണ്ടെന്നും തനിച്ച് മല്‍സരിക്കാമെന്നും ജെഡിഎസ് പറയുന്നു.

ദേവഗൗഡ പറയുന്നത്

ദേവഗൗഡ പറയുന്നത്

കോണ്‍ഗ്രസുമായി സൗഹൃദമല്‍സരത്തിന് തങ്ങള്‍ ഒരുക്കമാണെന്ന് കഴിഞ്ഞദിവസം ജെഡിഎസ് നേതാവ് ദേവഗൗഡ പറയുന്നു. കോണ്‍ഗ്രസ് ജെഡിഎസ് പ്രവര്‍ത്തകരുടെ ആവശ്യം മാനിക്കണം. ജനുവരി എട്ടിന് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും. അതിന് ശേഷം പാര്‍ട്ടി നേതാക്കള്‍ യോഗം ചേരും. എല്ലാ പ്രശ്‌നങ്ങളും അവിടെ അവസാനിക്കുമെന്ന് ഗൗഡ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സീറ്റില്‍ കണ്ണ്

കോണ്‍ഗ്രസിന്റെ സീറ്റില്‍ കണ്ണ്

കോണ്‍ഗ്രസ് കൈവശം വച്ചിരിക്കുന്ന ചില സീറ്റുകളാണ് ജെഡിഎസ് നോട്ടമിട്ടിരിക്കുന്നത്. തങ്ങളുടെ കൈവശമുള്ള സീറ്റുകള്‍ ഒരിക്കലും കൈമാറില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. ചിക്കബല്ലുപുര മണ്ഡലത്തില്‍ നിന്ന് ബന്ധുവിനെ മല്‍സരിപ്പിക്കാനാണ് ഗൗഡയുടെ ആലോചന. ഇത് വീരപ്പ മൊയ്‌ലിയുടെ മണ്ഡലമാണ്.

വീരപ്പ മൊയ്‌ലിയുടെ പ്രതികരണം

വീരപ്പ മൊയ്‌ലിയുടെ പ്രതികരണം

തുമക്കുരു മണ്ഡലവും ജെഡിഎസ് ആവശ്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് മല്‍സരിക്കുന്ന മണ്ഡലമാണിത്. മറ്റു പാര്‍ട്ടികള്‍ക്ക് ആവശ്യം ഉന്നയിക്കാം. വിഷയം കോണ്‍ഗ്രസ് ഹൈക്കമാന്റ് ചര്‍ച്ച ചെയ്യും. ന്യായമാണെന്ന് തോന്നിയാല്‍ പരിഗണിക്കുമെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു. അതേസമയം, കര്‍ണാടകയില്‍ വിട്ടുവീഴ്ച ചെയ്താല്‍ മറ്റു സംസ്ഥാനങ്ങളില്‍ സീറ്റ് നല്‍കണമെന്നാണ് ജെഡിഎസ്സിന്റെ മറ്റൊരു ആവശ്യം.

 കേരളത്തില്‍ കൂടുതല്‍ സീറ്റ് വേണം

കേരളത്തില്‍ കൂടുതല്‍ സീറ്റ് വേണം

കേരളം, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും ലോക്‌സഭാ സീറ്റ് വിട്ടുതരണമെന്നും ജെഡിഎസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജെഡിഎസുമായി സംസാരിക്കാന്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനോടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം പല തവണ സംസാരിച്ചിട്ടും ജെഡിഎസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.

 മായാവതിയുടെ അസാന്നിധ്യം

മായാവതിയുടെ അസാന്നിധ്യം

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും തനിച്ചാണ് മല്‍സരിച്ചത്. തിരഞ്ഞെടുപ്പിന് ശേഷമാണ് സഖ്യം രൂപീകരിച്ചത്. സഖ്യ രൂപീകരണത്തിന് മുന്നില്‍ നിന്നത് ബിഎസ്പി അധ്യക്ഷ മായാവതിയായിരുന്നു. എന്നാല്‍ മായാവതി ഇപ്പോള്‍ കോണ്‍ഗ്രസുമായി ഉടക്കിലാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ് മറ്റു നേതാക്കളെ സമീപിച്ചിരിക്കുന്നത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴും; ഉപാധികളുമായി മായാവതി രംഗത്ത്, രണ്ട് ആവശ്യങ്ങള്‍...മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴും; ഉപാധികളുമായി മായാവതി രംഗത്ത്, രണ്ട് ആവശ്യങ്ങള്‍...

English summary
JD(S) drives hard Lok Sabha bargain, Congress turns to N Chandrababu Naidu for help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X