കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പാര്‍ട്ടി വിട്ടു, ബിഎസ്പിയില്‍ ചേര്‍ന്നു!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ജെഡിഎസ്സിന് വന്‍ തിരിച്ചടി. പാര്‍ട്ടിയുടെ പ്രമുഖ നേതാവും ദേവഗൗഡയുടെ അടുപ്പക്കാരനുമായ ഡാനിഷ് അലി പാര്‍ട്ടി വിട്ടിരിക്കുകയാണ്. ജെഡിഎസ്സിന്റെ ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. ബിഎസ്പിയില്‍ ചേര്‍ന്നിരിക്കുകയാണ് അദ്ദേഹം. ഇനി മായാവതിക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ദില്ലിയില്‍ വര്‍ഷങ്ങളായി ജെഡിഎസ്സിന്റെ മുഖമായിട്ടാണ് അദ്ദേഹത്തെ കണ്ടിരുന്നത്.

1

22 വര്‍ഷമാണ് ദേശീയ തലത്തില്‍ അദ്ദേഹം പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചത്. ദേവഗൗഡയുമായി ഏറ്റവും അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ സീറ്റു ചര്‍ച്ചയും, ഈ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വരുന്നതിലും പ്രധാന പങ്കുവഹിച്ചത് ഡാനിഷ് അലിയായിരുന്നു. ജെഡിഎസ്സിനെ ബിജെപിയിലേക്ക് പോകാനനുവദിക്കാതെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്തിയ ഡാനിഷ് അലി അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് 20 സീറ്റിലും ജെഡിഎസ്സ് എട്ട് സീറ്റിലും മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഡാനിഷ് അലി പാര്‍ട്ടി വിട്ടത്. ഉത്തര്‍പ്രദേശിലെ ആംറോഹയില്‍ നിന്ന് ഡാനിഷ് അലി മത്സരിച്ചേക്കുമെന്നാണ് സൂചന. ബിഎസ്പി ടിക്കറ്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. അവിടെ ജെഡിഎസ്സിന് സ്വാധീനവുമില്ല. നേരത്തെ കര്‍ണാടകത്തില്‍ ബിഎസ്പി ജെഡിഎസ് പാളയത്തിലേക്ക് എത്തിയതും ഡാനിഷ് അലിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ കാരണമായിരുന്നു.

അതേസമയം പാര്‍ട്ടി നേതൃത്വും യാതൊരു പ്രശ്‌നങ്ങളും ഇല്ലാതെയാണ് ഡാനിഷ് അലി ജെഡിഎസ് വിട്ടത്. ദേവഗൗഡയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. യുപിയില്‍ ജെഡിഎസ്സിന് സ്വാധീനം ഇല്ലാത്തത് കൊണ്ടാണ് അദ്ദേഹം ബിഎസ്പിയിലേക്ക് പോയത്. ഇവിടെ ബിഎസ്പി ടിക്കറ്റില്‍ വിജയിക്കാനാവുമെന്നാണ് പ്രതീക്ഷ. മായാവതി ഡാനിഷ് അലിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനമെടുക്കും.

ആരോഗ്യത്തില്‍ ശ്രദ്ധിച്ച് കോണ്‍ഗ്രസ്..... മിനിമം വേതനത്തിനൊപ്പം ആരോഗ്യ സംരക്ഷണവും!!ആരോഗ്യത്തില്‍ ശ്രദ്ധിച്ച് കോണ്‍ഗ്രസ്..... മിനിമം വേതനത്തിനൊപ്പം ആരോഗ്യ സംരക്ഷണവും!!

English summary
jds general secretary danish ali join bsp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X