കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 മണ്ഡലങ്ങളില്‍ ബിജെപി വിജയം ഉറപ്പിക്കാന്‍ ജെഡിഎസ് നീക്കം? തന്ത്രം ഇങ്ങനെ

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: ഡിസംബര്‍ 5 ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് വിമതര്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥികളായി എത്തുന്നതോടെ വലിയ അട്ടിമറികള്‍ തന്നെ ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 15 ല്‍ 13 ഇടത്തും വിമതരെ തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ വിമതര്‍ക്കെതിരെ പോരാടാന്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ തേടുകയാണ് കോണ്‍ഗ്രസ്.

എന്നാല്‍ ബിജെപിയെ വിജയിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ പല മണ്ഡലങ്ങളിലും ജെഡിഎസ് ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എട്ട് മണ്ഡലങ്ങളില്‍ ജെഡിഎസ് ഇത്തരത്തില്‍ ബിജെപിയെ സഹായിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

ജെഡിഎസ് നീക്കം

ജെഡിഎസ് നീക്കം

ഇത്തവണ കോണ്‍ഗ്രസിനേയും ജെഡിഎസിനേയും ബിജെപിയേയും സംബന്ധിച്ച് നിര്‍ണായകമാണ് ഉപതിരഞ്ഞെടുപ്പ്. കുറഞ്ഞ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തുടരുന്ന ബിജെപിക്ക് 7 സീറ്റുകളിലെങ്കിലും വിജയിക്കേണ്ടതുണ്ട്. വിമതരെ തന്നെയാണ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതും. ബിജെപി വിജയം ഉറപ്പാക്കാന്‍ വിമതര്‍ക്കെതിരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് ജെഡിഎസ് മത്സരിപ്പിക്കുന്നത്.

ദുര്‍ബല സ്ഥാനാര്‍ത്ഥി

ദുര്‍ബല സ്ഥാനാര്‍ത്ഥി

ജെഡിഎസിന്‍റെ ശക്തി കേന്ദ്രമാണ് ഹുന്‍സൂര്‍. മുന്‍ ജെഡിഎസ് എംഎല്‍യും ബിജെപിയിലേക്ക് കൂറുമാറുകയും ചെയ് എഎച്ച് വിശ്വാനാഥാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. മുന്‍ എംഎല്‍എ കൂടിയായ മഞ്ജുനാഥാണ് കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത്.

വിജയിച്ചു

വിജയിച്ചു

2018 ല്‍ വിശ്വനാഥ് കടുത്ത മത്സരമാണ് മണ്ഡലത്തില്‍ കാഴ്ച വെച്ചത്. സിദ്ധരാമയ്യയുടെ അനുയായി മഞ്ജുനാഥിനെതിരെ മണ്ഡലത്തില്‍ ജനവികാരം ശക്തമായിരുന്നു. മാത്രമല്ല വിശ്വാനാഥിന്‍റെ സ്വീകാര്യതയും മണ്ഡലത്തില്‍ വിജയഘടകമായി മാറി.

ബിജെപി സ്ഥാനാര്‍ത്ഥി

ബിജെപി സ്ഥാനാര്‍ത്ഥി

ജെഡിഎസിന്‍റെ ഉറച്ച കോട്ടയില്‍ അതേ വിശ്വനാഥ് തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തുമ്പോഴും മിഖച്ച സ്ഥാനാര്‍ത്ഥിയെ അല്ല ജെഡിഎസ് കളത്തിലിറക്കിയിരിക്കുന്നത് ശ്രദ്ധേയമാണ്. ജെഡിഎസ് നേതാവായ സോമശേഖര്‍ ആണ് ഇവിടെ ജെഡിഎസ് സ്ഥാനാര്‍ത്ഥി.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്

തിരഞ്ഞെടുപ്പ് പ്രചരണത്തിന്

മണ്ഡലത്തില്‍ സുപരിചിതനല്ലാത്ത സോമശേഖറിന് വെറും 20 ല്‍ താഴെ ദിവസങ്ങളില്‍ മാത്രമാണ് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടത്താന്‍ ഇനി മുന്നിലുള്ള സമയം. നിരവധി മണ്ഡലങ്ങളില്‍ പ്രചരണം നടത്തണമെന്നുള്ളതിനാല്‍ സംസ്ഥാന നേതാക്കളും ഹുന്‍സൂരില്‍ പ്രചരണത്തിന് എത്തിയേക്കില്ല. ഇത് വിശ്വനാഥിന്‍റെ വിജയം എളുപ്പമാക്കും.

കെആര്‍ പെട്ടിലും

കെആര്‍ പെട്ടിലും

ജെഡിഎസിന്‍റെ മറ്റൊരു സ്വാധീന മണ്ഡലമായ കെആര്‍ പെട്ടില്‍ ജെഡിഎസ് മികച്ച സ്ഥാനാര്‍ത്ഥിയാണ് മത്സരിപ്പിക്കുന്നത്. മണ്ഡലത്തില്‍ സുപരിചിതനായ ദേവരാജ് ആണ് ഇവിടെ ബജെപി സ്ഥാനാര്‍ത്ഥി. ബിജെപിക്ക് തീരെ സ്വാധീനമില്ലാത്ത ഇടമാണ് കെആര്‍ പെട്ട്. ഇവിടെ നാരണയ ഗൗഡയാണ് ബിജെപി സ്ഥാനാര്‍ത്ഥി.

ബിജെപി ജയം ഉറപ്പിക്കാന്‍?

ബിജെപി ജയം ഉറപ്പിക്കാന്‍?

മണ്ഡലത്തില്‍ തീവ്രമായി പരിശ്രമിച്ചാല്‍ ജെഡിഎസിന് വിജയിക്കാനാകുമെന്ന് പ്രവര്‍ത്തകരും വിശ്വസിക്കുന്നു. എന്നാല്‍ ബിജെപിയുമായോ കോണ്‍ഗ്രസുമായോ ജെഡിഎസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിച്ചാല്‍ സാഹചര്യം മാറുമെന്ന് പേര് വെളിപ്പെടുത്താത്ത പ്രാദേശിക ജെഡിഎസ് പ്രവര്‍ത്തകന്‍ പറഞ്ഞു. അതേസമയം ഏകദേശം എട്ട് മണ്ഡലങ്ങളില്‍ ജെഡിഎസ് ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇത് ബിജെപിയെ ജയിപ്പിക്കാനാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബിജെപിക്ക് പിന്തുണ?

ബിജെപിക്ക് പിന്തുണ?

നിലവില്‍ ഒറ്റയ്ക്കാണ് ജെഡിഎസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിയുമായി ജെഡിഎസ് സഖ്യത്തിന് തയ്യാറാണെന്ന സൂചനകള്‍ അധ്യക്ഷന്‍ ദേവഗൗഡയും മുന്‍ മുഖ്യനും ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവൗഡയും നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുകളില്‍ ജയിക്കാന്‍ സാധിച്ചില്ലേങ്കില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നായിരുന്നു എച്ച്ഡി കുമാരസ്വാമി നേരത്തേ പറഞ്ഞത്.

English summary
JDS helping BJP in 6 seats?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X