കർണാടക നിയമസഭ തിരഞ്ഞെടുപ്പ് 2018; ഇനി ബാറ്റണ്‍ ജെഡിഎസിന്റെ കൈയില്‍...
രാജ്യം ഉറ്റു നോക്കിയ കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരികയാണ്. ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ബിജെപി മന്നിടുന്നതാണ് കാണുന്നത്. ബിജെപി കോണ്‍ഗ്രസ് പോരാട്ടം മാറ്റി നിര്‍ത്തിയാല്‍ ഈ തെരഞ്ഞെടുപ്പ് ജെഡിഎസിനും നേട്ടമാണ് ഉണ്ടാക്കിയത്. പാര്‍ട്ടി നിര്‍ണായക ശക്തിയായി മാറുന്ന കാഴ്ചയാണ് കാണുന്നത്.ത്രിശങ്കു സഭയ്ക്കുള്ള സാധ്യത തള്ളി കളയാത്ത സാഹചര്യത്തില്‍ ജെഡിഎസിന്റെ പിന്തുണ തേടി കോണ്‍ഗ്രസും ബിജെപിയും ചര്‍ച്ചകള്‍ തുടങ്ങി.

Recommended Video

സമാനമനസ്‌കരുമായി സഖ്യത്തിനു തയാറെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് പറയുന്നു.കടഠ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതിനിടെ കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ ജെഡിഎസിന്റെ പിന്തുണ തേടി കോണ്‍ഗ്രസ് ആദ്യഘട്ട ചര്‍ച്ചകള്‍ തുടങ്ങിയതായി സുചനകള്‍ പുറത്ത് വരുന്നു. അതേസമയം ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിനു പിന്നാലെ ബിജെപി നേതാക്കളും എച്ച്.ഡി.ദേവഗൗഡയുമായി ചര്‍ച്ച നടത്തിയതായും വിവരം












Click it and Unblock the Notifications