കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധു ബംഗാരപ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നു; കര്‍ണാടകത്തില്‍ ഡികെ തന്ത്രം വിജയം

Google Oneindia Malayalam News

ബെംഗളൂരു: മുന്‍ എംഎല്‍എയും ജെഡിഎസ് നേതാവുമായ മധു ബംഗാരപ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹുബ്ബള്ളിയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ സംബന്ധിച്ച ചടങ്ങിലായിരുന്നു അംഗത്വമെടുക്കല്‍. പുതിയ തുടക്കമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. തങ്ങളുടെ പഴയ നേതാവ് എസ് ബംഗാരപ്പയുടെ മകന്‍ തിരിച്ചുവന്നിരിക്കുന്നു. കോണ്‍ഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സോറബ് മണ്ഡലത്തില്‍ നിന്ന് ജയിച്ച വ്യക്തിയാണ് മധു ബംഗാരപ്പ. മണ്ഡലത്തില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹം നടത്തിയിരുന്നു. മേഖലയില്‍ വളരെ ജനകീയനാണ്. മധു ബംഗാരപ്പയുടെ വരവ് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

m

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് ബംാഗാരപ്പയുടെ മകനാണ് ഇദ്ദേഹം. സംസ്ഥാനത്തെ അറിയപ്പെട്ട ജെഡിഎസ് നേതാവുമാണ്. മധു ബംഗാരപ്പ നടനും നിര്‍മാതാവുമാണ്. ഒട്ടേറെ ആരാധകരുള്ള വ്യക്തിയാണ്. ഡികെ ശിവകുമാറിന്റെ നിര്‍ദേശ പ്രകാരം ചില കോണ്‍ഗ്രസ് നേതാക്കള്‍ മധു ബംഗാരപ്പയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലൂടെയാണ് കോണ്‍ഗ്രസ് ലക്ഷ്യം കണ്ടിരിക്കുന്നത്.

സൗദി അതിര്‍ത്തികള്‍ തുറന്നു; വന്‍ പ്രഖ്യാപനം!! ക്വാറന്റൈന്‍ ഇല്ല, വാക്‌സിന്‍ എടുത്ത സഞ്ചാരികള്‍ക്ക് സ്വാഗതംസൗദി അതിര്‍ത്തികള്‍ തുറന്നു; വന്‍ പ്രഖ്യാപനം!! ക്വാറന്റൈന്‍ ഇല്ല, വാക്‌സിന്‍ എടുത്ത സഞ്ചാരികള്‍ക്ക് സ്വാഗതം

മധു ബംഗാരപ്പയുടെ സഹോദരന്‍ കുമാര്‍ ബംഗാരപ്പ സൊറബ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ്. കുമാറുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നു എന്നാണ് വിവരം. മധു ബംഗാരപ്പയുടെ വരവോടെ എഡിഗ സമുദായത്തിന്റെ വോട്ടാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

m

ബംഗാരപ്പ കോണ്‍ഗ്രസ് വിട്ടപ്പോള്‍ കര്‍ണാടകയിലെ നാല് ജില്ലകളിലാണ് കോണ്‍ഗ്രസ് പിന്നാക്കം പോയത്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ശിവമോഗ എന്നിവിടങ്ങളിലെല്ലാം എഡിഗ സമുദായത്തിന് വലിയ സ്വാധീനമാണ്. മധു ബംഗാരപ്പയുടെ സഹോദരി ഗീത ശിവരാജ്കുമാറിനെയും ഡികെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നടന്‍ ശിവരാജ്കുമാറിന്റെ ഭാര്യയാണ് ഗീത.

Recommended Video

cmsvideo
യെഡിയുടെ പകരക്കാരനായി ബസവരാജ് ബൊമ്മൈ

English summary
JDS Leader and Former MLA Madhu Bangarappa joins Congress in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X