കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിച്ച നീക്കം! ഡികെ തോറ്റിടത്ത് ജയിച്ച് ജെഡിഎസ് നേതാവ്! പോലീസിനെ വെട്ടിച്ച് വിമതരെ കണ്ട് ചര്‍ച്ച

Google Oneindia Malayalam News

ബെംഗളൂരു: അതിനിര്‍ണായകമായ സാഹചര്യത്തിലൂടെയാണ് കര്‍ണാടക രാഷ്ട്രീയം കടന്ന് പോകുന്നത്. സഖ്യസര്‍ക്കാരിനെ ഏത് വിധേനയും താഴെയിറക്കാനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ബിജെപി സര്‍വ്വ സജ്ജമായി കരുക്കള്‍ നീക്കുമ്പോള്‍ സര്‍ക്കാരിനെ സുരക്ഷിതമാക്കാനുള്ള പതിനെട്ടടവും പുറത്തെടുക്കുകയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം.

<strong>കര്‍'നാടകം'; വീണ്ടും ട്വിസ്റ്റ്! വിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍</strong>കര്‍'നാടകം'; വീണ്ടും ട്വിസ്റ്റ്! വിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍

വിശ്വാസ വോട്ടെടുപ്പ് പ്രമേയം അവതരിപ്പിച്ച് സഭയില്‍ കുമാരസ്വാമി പ്രസംഗിക്കുകയാണ്. അതിനിടെ ഞെട്ടിച്ച നീക്കമാണ് ജെഡിഎസ് നേതാവ് നടത്തിയിരിക്കുന്നത്. പോലീസിന്‍റെ എല്ലാ കാവലുകളും വെട്ടിച്ച് വിമതര്‍ കഴിയുന്ന മുംബൈയിലെ ഹോട്ടലില്‍ എത്തി വിമതരുമായി ചര്‍ച്ച നടത്തിയിരിക്കുകയാണ് ജെഡിഎസിന്‍റെ യുവ നേതാവ്.വിശദാംശങ്ങളിലേക്ക്

 അവസാന നീക്കം

അവസാന നീക്കം

കണക്കിലെ കളകളാണ് ഇനി സഖ്യസര്‍ക്കാരിന്‍റെ ഭാവി നിശ്ചയിക്കുക.സുപ്രീം കോടതി വിധിയോടെ പ്രതിസന്ധിയിലായ സര്‍ക്കാര്‍ വിമതരെ ഏത് വിധേനയും അനുനയിപ്പ് കൊണ്ടുവരാനുള്ള അവസാനവട്ട ശ്രമത്തിലാണ്. സഭയില്‍ വിശ്വാസ വോട്ടെടുപ്പിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം വിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ സഭയില്‍ പ്രസംഗിച്ച് വോട്ടെടുപ്പ് തിങ്കളാഴ്ച വരെ നീട്ടിവെയ്ക്കുന്നതിനുള്ള സാധ്യതകളും തേടുന്നുണ്ട്.

 ഹോട്ടലിനുള്ളില്‍

ഹോട്ടലിനുള്ളില്‍

ഇതിനിടയില്‍ സഖ്യസര്‍ക്കാരിന്‍റെ നീക്കങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ഒരു യുവ ജെഡിഎസ് നേതാവ് മുംബൈയില്‍ വിമതര്‍ കഴിയുന്ന ഹോട്ടലില്‍ എത്തി അവരുമായി ചര്‍ച്ച നടത്തി. ജെഡിഎസ് യുവജന വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്‍റ് സയീദ് ശഹീദാണ് മുംബൈയിലെ ഹോട്ടലില്‍ പോലീസിനെ വെട്ടിച്ച് കടന്ന് കൂടിയത്. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ വിമതര്‍ കഴിയുന്ന ഹോട്ടലിലെ സുരക്ഷ ശക്തമാക്കിയിരുന്നു പോലീസ്.

 ഡികെ വിജയിച്ചില്ല

ഡികെ വിജയിച്ചില്ല

എന്നല്‍ താരതമ്യേന പ്രശസ്തനല്ലാത്ത നേതാവായതിനാല്‍ സയീദിന് എളുപ്പം ഹോട്ടലിനുള്ളില്‍ കടക്കാന്‍ സാധിക്കുകയായിരുന്നു. സയീദ് ചര്‍ച്ച നടത്തിയെന്ന് ജെഡിഎസ് നേതാക്കളും വ്യക്തമാക്കി. നേരത്തേ വിമത എംഎല്‍എമാരെ കാണാന്‍ മുതിര്‍ന്ന നേതാവ് ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം മുംബൈയില്‍ എത്തിയിരുന്നു. എന്നാല്‍ ഡികെ ശിവകുമാര്‍, ഗുലാം നബി ആസാദ് തുടങ്ങിയ നേതാക്കളില്‍ നിന്ന് തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് വിമതര്‍ പോലീസിനെ സമീപിച്ചു. ഇതോടെ ഹോട്ടലില്‍ പോലീസ് സുരക്ഷ ശക്തമാക്കി.

 കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

നേതാക്കള്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ തന്നെ വിമതരുടെ അനുയായികളും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെ അനുനയ നീക്കം പാളി. പിന്നാലെ ഡികെ ഉള്‍പ്പെട്ട സംഘത്തിന് മടങ്ങേണ്ടിയും വന്നു. അതേസമയം ഇന്നത്തെ ശാഹിദിന്‍റെ നീക്കം ഫലം കാണുമോയെന്നുള്ളത് കാത്തിരുന്ന് കാണേണ്ടി വരും.

 ക്ലൈമാക്സിലേക്ക്

ക്ലൈമാക്സിലേക്ക്

ഇതുവരെ വിമതര്‍ നിലപാട് മാറ്റിയിട്ടില്ല. അതിനിടെ വിമതരെ കൂടാതെ മറ്റ് രണ്ട് പേര്‍ സഭയില്‍ എത്താതിരുന്നത് സര്‍ക്കാരിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. ബിഎസ്പി എംഎല്‍എ മഹേഷും ബെല്ലാരിയില്‍ നിന്നുള്ള എന്‍ നാഗേന്ദ്രയും സഭയില്‍ എത്തിയിട്ടില്ല. അവസാന നിമിഷം കോണ്‍ഗ്രസ് കാമ്പ് വിട്ട ശ്രീമന്ത് പാട്ടീലും സഭയില്‍ എത്താതിരുന്നത് കോണ്‍ഗ്രസിന്‍റെ ആശങ്കയേറ്റിയിട്ടുണ്ട്.

<strong>ഒരു കോണ്‍ഗ്രസ് എംഎല്‍യെ കൂടെ കാണാനില്ല! 101 ല്‍ നിന്ന് 100 ലേക്ക്!! എല്ലാ പ്രതീക്ഷകളും അസ്തമിച്ചു</strong>ഒരു കോണ്‍ഗ്രസ് എംഎല്‍യെ കൂടെ കാണാനില്ല! 101 ല്‍ നിന്ന് 100 ലേക്ക്!! എല്ലാ പ്രതീക്ഷകളും അസ്തമിച്ചു

English summary
JDS leader met rebels in mumbai hotel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X