കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ പിസിസി അധ്യക്ഷനായാല്‍ ജെഡിഎസ് പിളര്‍ന്നേക്കും; കോണ്‍ഗ്രസിലേക്ക് ചാടാനൊരുങ്ങി നിരവധി നേതാക്കള്‍

Google Oneindia Malayalam News

ബെംഗളൂരു: ലോക്സഭാ തിര‍ഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായിരുന്നു. ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും രാഹുല്‍ ഗാന്ധി ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കള്‍ ഭാരവാഹിത്വം ഒഴിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ അന്ന് പുനഃസംഘടന ഉണ്ടായില്ല.എന്നിരുന്നാലം നേതൃമാറ്റം എന്ന ആവശ്യം സജീവമായി തുടര്‍ന്നു വന്നു.

ഇതിനിടെയാണ് ഡിസംബര്‍ മാസത്തില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവും ഉള്‍പ്പടേയുള്ള നേതാക്കള്‍ രാജിവെച്ചത്. ഇതോടെ കര്‍ണാടക പിസിസിയില്‍ പുനഃസംഘടന എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതമാവുകയായിരുന്നു.

ഡികെ ശിവകുമാര്‍ വരണം

ഡികെ ശിവകുമാര്‍ വരണം

ഡികെ ശിവകുമാര്‍, ഈശ്വര്‍ കാന്ദ്രെ എന്നീ രണ്ട് പേരുകളാണ് ദിനേശ് ഗുണ്ടുറാവുവിന് പകരക്കാരനായി കോണ്‍ഗ്രസ് പരിഗണിക്കുന്നത്. നിരവധി പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ താങ്ങി നിര്‍ത്തിയ ഡികെ ശിവകുമാര്‍ അധ്യക്ഷ സ്ഥാനത്ത് എത്തണമെന്ന് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം ആവശ്യപ്പെടാന്‍ നാളുകളേറെയായി.

ജെഡിഎസ് നേതാക്കള്‍ വരും

ജെഡിഎസ് നേതാക്കള്‍ വരും

ഇതിനോടൊപ്പമാണ് ഡികെ ശിവകുമാര്‍ കെപിസിസി അധ്യക്ഷനായാല്‍ നിരവധി ജെഡിഎസ് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ദ ന്യൂ ഇന്ത്യന്‍ എക്സപ്രസാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

കാര്യമുണ്ടാവണമെങ്കില്‍ ഡികെ വരണം

കാര്യമുണ്ടാവണമെങ്കില്‍ ഡികെ വരണം

കെപിസിസിസി അധ്യക്ഷപദത്തില്‍ ഡികെ ശിവകുമാര്‍ എത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിലേക്ക് പോയിട്ട് കാര്യമുള്ളുവെന്നാണ് ജെഡിഎസിലെ നേതാക്കളും പ്രവര്‍ത്തകരും കണക്ക് കൂട്ടുന്നത്. ഒരു വിഭാഗം നേതാക്കള്‍ ഇതിനിടയില്‍ മുന്‍ ഉപമുഖ്യമന്ത്രിയായിരുന്നു ജി പരമേശ്വര ഉള്‍പ്പടേയുള്ളവരുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കനത്ത തിരിച്ചടി നേരിടേണ്ടി വരും

കനത്ത തിരിച്ചടി നേരിടേണ്ടി വരും

ഡികെ ശിവകുമാര്‍ കെപിസിസി അധ്യക്ഷപദവിയില്‍ എത്തിയാല്‍ ജെഡിഎസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ജെഡിഎസ് വ്യത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ അസംതൃപ്തരായ ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ നിന്നുള്ളവരാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നത്

അസംതൃപ്തികള്‍

അസംതൃപ്തികള്‍

ജനതാദളിന്‍റെ മുന്‍മന്ത്രി എസ് ആര്‍ ശ്രീനിവാസ്, ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ അംഗം കാന്തരാജു, മുന്‍ എംഎല്‍എമാരായ സുരേഷ് ബാബു, സുധാകര്‍ ലാല്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. സഖ്യസര്‍ക്കാര്‍ കാലത്ത് ബോര്‍ഡുകളിലേക്കും കോര്‍പറേഷനുകളിലേക്കും നിയമനങ്ങള്‍ നടത്താന്‍ വൈകിയതും രണ്ട് ക്യാബിനറ്റ് സ്ഥാനങ്ങള്‍ ഒടുക്കംവരെ ഒഴിച്ചിട്ടതും ജെഡിഎസില്‍ വലിയ അസംതൃപ്തികള്‍ക്കു കാരണമായിരുന്നു.

ജിടി ദേവഗൗഡയും

ജിടി ദേവഗൗഡയും

പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തിന്‍റെ അഭിപ്രായം മറികടന്ന് മകന്‍ നിഖിലിനെ മാണ്ഡ്യയില്‍ നിന്ന് മത്സരിപ്പിക്കാനുള്ള കുമാരസ്വാമിയുടെ തീരുമാനം അണികളില്‍ വലിയ അസ്വസ്ഥത് സൃഷ്ടിച്ചിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ മധു ബംഗാരപ്പ, ജിടി ദേവഗൗഡ തുടങ്ങിയവരും കോണ്‍ഗ്രസിലേക്ക് വരാന്‍ താല്‍പര്യം കാണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വൊക്കലിംഗ സമുദായ

വൊക്കലിംഗ സമുദായ

വൊക്കലിംഗ സമുദായമാണ് ഓര്‍ഡ് മൈസൂര്‍ മേഖലയിലെ ജെഡിഎസിന്‍റെ വോട്ട് ബാങ്ക്. കര്‍ണാടക പിസിസി അധ്യക്ഷപദത്തിലേക്ക് വൊക്കലിംഗ സമുദായാംഗം കൂടിയായി ഡികെ ശിവുകുമാര്‍ എത്തിയാല്‍ വലിയൊരളവില്‍ വൊക്കലിംഗ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോവുമെന്നാണ് ജെഡിഎസ് വിലിയിരുത്തുന്നത്.

ദേശീയ നേതൃത്വം പരിഗണിക്കും

ദേശീയ നേതൃത്വം പരിഗണിക്കും

ജെഡിഎസ് നേതാക്കളുടെ ഈ നീക്കവും കര്‍ണാടകയിലെ അധ്യക്ഷനെ നിയമിക്കുന്നതില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പരിഗണിച്ചേക്കും. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അധ്യക്ഷ പദത്തിലേക്ക് ഡികെ ശിവകുമാറിനെ തന്നെ തിരഞ്ഞെടുക്കാനാണ് സാധ്യത.

ഈശ്വര്‍ കാന്ദ്രെ

ഈശ്വര്‍ കാന്ദ്രെ

ഡികെ ശിവകുമാരിനോടൊപ്പം തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു പേരാണ് ഈശ്വര്‍ കാന്ദ്രെ. നിലവില്‍ കര്‍ണാടക പിസിസി വര്‍ക്കിങ് പ്രസിഡന്‍റാണ് ഈശ്വര്‍ കാന്ദ്രെ. ഉപതിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദിനേശ് ഗുണ്ടുറാവുവിവനൊപ്പം കാന്ദ്രേയും രാജിപ്രഖ്യാപിച്ചിരുന്നെങ്കിലും ദേശീയ നേതൃത്വം ഇടപെട്ട് പരസ്യപ്രസ്താവന ഒഴിവാക്കുകയായിരുന്നു.

ലിംഗായത്ത് സമുദായം

ലിംഗായത്ത് സമുദായം

സംസ്ഥാനത്ത് നിന്നുള്ള മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജി പരമേശ്വരുയം കാന്ദ്രെയെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നുവെന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ നല്‍കുന്ന സൂചന. കര്‍ണാടകയില്‍ ആധിപത്യമുള്ള ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള നേതാവാണ് കാന്ദ്രെ എന്നുള്ളതാണ് അനൂകൂല ഘടകം.

 കേരളത്തെ മാതൃകയാക്കാനൊരുങ്ങി ഡിഎംകെ; പൗരത്വ നിയത്തിനെതിരെ തമിഴ്നാട്ടില്‍ പ്രമേയം കൊണ്ടുവരാന്‍ നീക്കം കേരളത്തെ മാതൃകയാക്കാനൊരുങ്ങി ഡിഎംകെ; പൗരത്വ നിയത്തിനെതിരെ തമിഴ്നാട്ടില്‍ പ്രമേയം കൊണ്ടുവരാന്‍ നീക്കം

 ഇടഞ്ഞ് നിന്ന നിതീഷ് കുമാറിനെ മെരുക്കി ബിജെപി; കേന്ദ്ര മന്ത്രിസഭയിലേക്ക് 2 ജെഡിയു അംഗങ്ങള്‍ ഇടഞ്ഞ് നിന്ന നിതീഷ് കുമാറിനെ മെരുക്കി ബിജെപി; കേന്ദ്ര മന്ത്രിസഭയിലേക്ക് 2 ജെഡിയു അംഗങ്ങള്‍

English summary
JDS leaders may jump the ship If DK Shivakumar become Congress President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X