കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാർ മാജിക്; മുൻ ബിജെപി എംഎൽഎ ഉൾപ്പെടെ 100ഓളം നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ

Google Oneindia Malayalam News

ബെംഗളൂരു; സംസ്ഥാന അധ്യക്ഷനായി ഡി കെ ശിവകുമാറിന്റെ വരവോടെ കർണാടകയിൽ ഊർജം തിരിച്ചുപിടിച്ച നിലയിലാണ് കോൺഗ്രസ്. 2023 ൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എന്ത് വിലകൊടുത്തും അധികാരം പിടിയ്ക്കുമെന്നാണ് ഡികെയുടെ നേതൃത്വത്തിൽ കോൺഗ്രസ് അവകാശപ്പെടുന്നത്. പാർട്ടിയുടെ പ്രതീക്ഷകൾ വാനോളം ഉയർത്തി മറ്റ് പാർട്ടികളിൽ നിന്നും കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. ഏറ്റവും ഒടുവിലായി മുൻ ജെഡി എസ് പ്രാദേശിക നേതാക്കളും ബി ജെ പി എം എൽ എമാരും ഉൾപ്പെടെയുള്ളവരാണ് പാർട്ടിയിൽ ചേർന്നിരിക്കുന്നത്. വിശദമായി വായിക്കാം

'ഇതൊക്കെ ഞാൻ തന്നെ കണ്ടുപിടിച്ച ഭാവങ്ങളാ'; ഭാവങ്ങൾ വാരി വിതറി മഞ്ജു വാര്യർ..വൈറൽ ചിത്രങ്ങൾ

1


ജെ ഡി എസ് എം എൽ സി സി ആർ മനോഹർ ജെ ഡി എസ് ഒ ബി സി സെൽ അധ്യക്ഷൻ കെ പി അമർനാഥ്, മുൻ ബി ജെ പി എം എൽ എ മാലൂർ നാഗരാജ്, എച്ച് എം ഗോപീകൃഷ്ണ എന്നിവരും ഇവരുടെ നൂറ് കണക്കിന് അനുയായികളുമാണ് കോൺഗ്രസിൽ ചേർന്നത്. സംസ്ഥാനത്തെ കാറ്റ് ഇപ്പോൾ കോൺഗ്രസ് അനുകൂലമാണ്. സംസ്ഥാനത്തുടനീളം പല ജില്ലകളിലും ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും പ്രാദേശിക നേതാക്കളും കോൺഗ്രസിൽ ചേരും, ഡി കെ ശിവകുമാർ പറഞ്ഞു. യാതൊരു ഉപാധികളും ഇല്ലാതെയാണ് നേതാക്കൾ കോൺഗ്രസിൽ ചേർന്നതെന്നും ഡി കെ ശിവകുമാർ പറഞ്ഞു.

2

2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോലാർ മണ്ഡലത്തിൽ നിന്ന് മനോഹറിനെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. കോലാർ തദ്ദേശ സ്വയംഭരണ മണ്ഡലത്തിൽ നിന്നുള്ള എം എൽ സി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി ജനുവരിയിൽ അവസാനിക്കും. നേരത്തേ കോൺഗ്രസ് നേതാവായിരുന്ന മാലൂർ നാഗരാജ് പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. പ്രാദേശിക നേതാക്കളുടെ വരവ് താലൂക്ക്/ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് ബൂസ്റ്റേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് പഴയ മൈസൂർ മേഖലയിൽ.

3

ജെ ഡി എസിന്റെ ശക്തി കേന്ദ്രമാണ് പഴയ മൈസൂർ മേഖല. മൈസൂരു, മാണ്ഡ്യ, ഹാസൻ, രാമനഗര, ചാമരാജനഗർ, ചിക്കബെല്ലാപൂർ അങ്ങനെ. ഏകദേശം 60-ഓളം നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് പഴയ മൈസൂർ ബെൽറ്റ്. എന്നാൽ ജെ ഡി എസിന് മേഖലയിൽ ഇപ്പോൾ പഴയ സ്വാധീനം ഇല്ല.
കോൺഗ്രസ്-ജെ ഡി എസ് സഖ്യസർക്കാരിന്റെ തകർച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ജെ ഡി എസ് നേരിട്ടത്.

4

പാർട്ടിയിലെ എം എൽ എമാർ ഉൾപ്പെടെയുള്ളവർ ബി ജെ പിയിലേക്കും കോൺഗ്രസിലേക്കും ചേക്കേറി കഴിഞ്ഞു. ആഭ്യന്തര കലങ്ങളും രൂക്ഷമാണ്. ഈ സാഹചര്യത്തിൽ പാർട്ടിയിൽ നിന്നും കൂടുതൽ നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
ജെഡിഎസിന് ശക്തമായ സ്വാധീനമുള്ള വൊക്കാലിഗ വിഭാഗത്തിൽ നിന്നുള്ള നേതാവായ ഡി കെ ശിവകുമാറാണ് ഇതിനായി തന്ത്രങ്ങൾ മെനയുന്നത്.

5

ഡികെയുടെ സമുദായത്തിലെ സ്വാധീനം വലിയ രീതിയിൽ പാർട്ടിക്ക് മുതൽകൂട്ടാകുമെന്ന് നേരത്തേ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി കെ ശിവകുമാർ അറസ്റ്റിലായതിന് പിന്നാലെ ജെ ഡി എസിൽ നിന്നുള്ളപെടെയുള്ള വൊക്കാലിംഗ വിഭാഗക്കാർ അദ്ദേഹത്തിന് വേണ്ടി തെരുവിലിറങ്ങിയിരുന്നു.

6

ജെഡിഎസ് എംഎൽഎയ ജിടി ദേവഗൗഡയും മകൻ കെ ശ്രീനിവാസ ഗൗഡയും ഉടൻ കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. ഇവരെ കൂടാതെ കൂടുതൽ പേർ കോൺഗ്രസിലേക്ക് വരാൻ തയ്യാറായിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ട്. ചില ബിജെപി നേതാക്കളും കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്.

ജനുവരി പകുതിയോടെ കോൺഗ്രസ് പുനഃസംഘടന; അച്ചടക്കസമിതി ഉടൻ നിശ്ചയിക്കാൻ ഹൈക്കമാന്റ്ജനുവരി പകുതിയോടെ കോൺഗ്രസ് പുനഃസംഘടന; അച്ചടക്കസമിതി ഉടൻ നിശ്ചയിക്കാൻ ഹൈക്കമാന്റ്

Recommended Video

cmsvideo
ഒമിക്രോണ്‍ ബാധിച്ച രാജ്യങ്ങളുടെ കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന | Oneindia Malayalam

English summary
JDS leders former BJP MLA's join Congress in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X