കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് നെഞ്ചില്‍ അടുത്ത ആണി!! ജെഡിഎസ് എംഎല്‍എ ബിജെപിയിലേക്ക്?

  • By
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ അവസാന തന്ത്രങ്ങളും പുറത്തെടുത്തിരിക്കുകയാണ് ബിജെപി. കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ 13 മാസമായി ബിജെപി സംസ്ഥാന നേതൃത്വം കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തോടെ സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ദേശീയ നേതൃത്വത്തിന്‍റെ കൂടി പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് വിവരം.

<strong>കര്‍ണാടകത്തില്‍ ബിജെപി ഒരുക്കുന്നത് വന്‍ സര്‍പ്രൈസ്'! ഇത്തവണ രണ്ട് ഘട്ടത്തില്‍.. ലക്ഷ്യം 15 പേര്‍</strong>കര്‍ണാടകത്തില്‍ ബിജെപി ഒരുക്കുന്നത് വന്‍ സര്‍പ്രൈസ്'! ഇത്തവണ രണ്ട് ഘട്ടത്തില്‍.. ലക്ഷ്യം 15 പേര്‍

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയോട് കൂടി കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ വെല്ലുവിളിച്ചിരുന്നു. യെഡ്ഡിയുടെ വാക്കുകള്‍ ശരിവെച്ച് ഇപ്പോള്‍ മുന്‍ ജെഡിഎസ് അധ്യക്ഷനും എംഎല്‍എയുമായ എച്ച് വിശ്വനാഥ് ദില്ലിയില്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. സര്‍ക്കാര്‍ താഴെ വീഴാതിരിക്കാനുള്ള നീക്കങ്ങള്‍ സഖ്യസര്‍ക്കാര്‍ നടത്തുന്നതിനിടെയാണ് എംഎല്‍എയുടെ കൂടിക്കാഴ്ച .

 ജെഡിഎസ് എംഎല്‍എ

ജെഡിഎസ് എംഎല്‍എ

സഖ്യസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ബെല്ലാരിയിലെ വിജയനഗറില്‍ നിന്നുള്ള അനന്ത് ബി സിംഗ്, വിമത എംഎല്‍എയായ രമേശ് ജാര്‍ഖിഹോളി എന്നിവരായിരുന്നു രാജിവെച്ചത്. ഇവര്‍ ഇരുവപും ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇവര്‍ക്ക് പിന്നാലെ കൂടുതല്‍ ഭരണകക്ഷി എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. കൂടുതല്‍ നേതാക്കള്‍ രാജിവെയ്ക്കാതിരിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് ജെഡിഎസ് എംഎല്‍എ ദില്ലിയിലെത്തി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

 ഞെട്ടി നേതൃത്വം

ഞെട്ടി നേതൃത്വം

ബുധനാഴ്ചയാണ് എംഎല്‍എയായ എച്ച് വിശ്വനാഥ് ബിജെപി എംഎപി ശ്രീനിവാസ് പ്രസാദുമായി ദില്ലിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത്. ബിജെപി എംപിമാരായ രാഘവേന്ദ്ര, ജിഎസ് ബസവരാജു എന്നിവരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. മൈസൂര്‍ മേഖലയില്‍ നിന്നുള്ള എംപിയായ ശ്രീനിവാസ പ്രസാദും എച്ച് വിശ്വനാഥും കോണ്‍ഗ്രസില്‍ മുന്‍പ് ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. അതേസമയം മുന്‍ ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ വിശ്വനാഥിന്‍റെ നീക്കം ജെഡിഎസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

 വീഴ്ച പറ്റിയെന്ന്

വീഴ്ച പറ്റിയെന്ന്

തന്‍റെ അടുത്ത ബന്ധുവിന് വേണ്ടിയാണ് വിശ്വനാഥ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. ഉടന്‍ വിശ്വനാഥ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്. അതേസമയം എംപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവുമായ സിദ്ധരാമയ്യയെ വിശ്വനാഥന്‍ രൂക്ഷമായി വിമര്‍ശിച്ചു. ബദ്ധശത്രുക്കളായ ജെഡിഎസും കോണ്‍ഗ്രസും സഖ്യത്തിലാകുമ്പോള്‍ സഖ്യത്തെ സംരക്ഷിച്ച് നിര്‍ത്താനുള്ള ബാധ്യത ഉണ്ട്. എന്നാല്‍ സിദ്ധരാമയ്യ അത്തരത്തിലുള്ള ഒരു നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല. പ്രതിസന്ധികള്‍ രൂക്ഷമാകുമ്പോഴും സഭാ നേതാക്കളെ ഒരുമിച്ച് നിര്‍ത്താനുള്ള ശ്രമങ്ങള്‍ സഖ്യത്തിനുള്ളില്‍ നടക്കുന്നില്ലെന്നും വിശ്വനാഥ് കുറ്റപ്പെടുത്തി.

 പ്രധാനമന്ത്രിയെ പുകഴ്ത്തി

പ്രധാനമന്ത്രിയെ പുകഴ്ത്തി

കഴിഞ്ഞ ദിവസം ജെഡിഎസ് നേതാവും മന്ത്രിയുമായ ജിടി ദേവഗൗഡ ബിജെപിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സഖ്യത്തെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയെ തള്ളി ദേവഗൗഡ രംഗത്തെത്തുകയായിരുന്നു. എംഎല്‍എമാരുടെ രാജിക്ക് പിന്നില്‍ ബിജെപിയല്ലെന്ന് പറഞ്ഞ ദേവഗൗഡ സര്‍ക്കാരിനെ താഴെ വീഴ്ത്താന്‍ സംസ്ഥാന നേതൃത്വം ശ്രമിച്ചാലും കേന്ദ്ര നേതാക്കള്‍ ശ്രമിക്കില്ലെന്നും പറഞ്ഞിപുന്നു. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ദേവഗൗഡ പുകഴ്ത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകം മുഴുവന്‍ ആരാധിക്കുന്ന നേതാവാണെന്നും അദ്ദേഹം സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടത്തില്ലെന്നും ദേവഗൗഡ പറഞ്ഞിരുന്നു.

 സങ്കീര്‍ണമാകുന്നു

സങ്കീര്‍ണമാകുന്നു

മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവും നിലവില്‍ വിദേശത്താണ്. അതുകൊണ്ട് തന്നെ ബിജെപി നീക്കങ്ങളെ അതിജീവിക്കാനാകാതെ ഉഴലുകയാണ് സഖ്യം. അതേസമയം കഴിഞ്ഞ ദിവസം ജെഡിഎസ് തലനന്‍ എച്ച്ഡി ദേവഗൗഡ ജെഡിഎസ് എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. പിന്നാലെ സിദ്ധരാമയ്യ മകന്‍റെ മണ്ഡലമായ മൈസൂരിലെ വരുണയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിശ്വാനാഥന്‍റെ നീക്കം വരും ദിവസങ്ങളില്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ കൂടുതല്‍ അട്ടിമറികള്‍ ഉണ്ടാകുമെന്നതിന്‍റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

<strong>പുതിയ അധ്യക്ഷന്‍ സച്ചിനോ സിന്ധ്യയോ ? യുവനേതാക്കള്‍ക്കായി മുറവിളി, എകെ ആന്‍റണിയുടെ പേരും സജീവം</strong>പുതിയ അധ്യക്ഷന്‍ സച്ചിനോ സിന്ധ്യയോ ? യുവനേതാക്കള്‍ക്കായി മുറവിളി, എകെ ആന്‍റണിയുടെ പേരും സജീവം

<strong>രാഹുല്‍ ഗാന്ധി അസ്സലുള്ളവനാണ്, വാക്കിന് വ്യവസ്ഥയുള്ളവനാണ്; രാജിയില്‍ പ്രതികരണവുമായി എ ജയശങ്കര്‍</strong>രാഹുല്‍ ഗാന്ധി അസ്സലുള്ളവനാണ്, വാക്കിന് വ്യവസ്ഥയുള്ളവനാണ്; രാജിയില്‍ പ്രതികരണവുമായി എ ജയശങ്കര്‍

English summary
JDS MLA meets BJP Mp in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X