കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണ്ഡ്യയില്‍ സുമലയ്ക്കെതിരെ ലക്ഷ്മി ഗൗഡയെ ഇറക്കാന്‍ ജെഡിഎസ്! തമ്മിലടി രൂക്ഷം

  • By
Google Oneindia Malayalam News

മാണ്ഡ്യയിലെ സുമതലയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ജെഡിഎസ്-കോണ്‍ഗ്രസ് തര്‍ക്കം കൊഴുക്കുന്നു. ജെഡിഎസിന്‍റെ സിറ്റിങ്ങ് സീറ്റായ മാണ്ഡ്യയില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവും അംബരീഷിന്‍റെ ഭാര്യയുമായ നടി സുമലത മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.സുമലത മത്സരിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ സിറ്റിങ്ങ് സീറ്റ് കോണ്‍ഗ്രസിന് വിട്ട് നല്‍കാന്‍ ജെഡിഎസ് ഒരുക്കമല്ല. സുമലതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മുഖ്യമന്ത്രി കുമാരസ്വാമിയും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. കടുത്ത വിമര്‍ശനമാണ് കുമാരസ്വാമി നടിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

 കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ

കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ

മൂന്ന് തവണ മാണ്ഡ്യയിൽ നിന്നും ലോക്സഭയിലെത്തിയ നേതാവാണ് സുമലതയുടെ ഭർത്താവ് അംബരീഷ്. അംബരീഷിന്റെ മണ്ഡലത്തിൽ സുമതയെ മത്സരിപ്പിച്ചാൽ വിജയം ഉറപ്പാണെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. അംബരീഷിന്റെ ഭാര്യ എന്നതിലുപരി ജനപ്രിയ നായിക കൂടിയാണ് സുമലത.

കോണ്‍ഗ്രസ്-ജെഡിഎസ് തര്‍ക്കം

കോണ്‍ഗ്രസ്-ജെഡിഎസ് തര്‍ക്കം

മണ്ഡലത്തിലെ പരിചിതമായ മുഖമായ സുമലതയെ മത്സരരംഗത്തിറങ്ങിയാൽ അത് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കണക്കാക്കുന്നു. അതേസമയം ജെഡിഎസിന്‍റെ സിറ്റിങ്ങ് സീറ്റാണ് മാണ്ഡ്യ. ഇത് കോണ്‍ഗ്രസിന് വിട്ട് നല്‍കാന്‍ ജെഡിഎസ് ഒരുക്കമല്ല.

ജെഡിഎസ് പ്രതിസന്ധിയില്‍

ജെഡിഎസ് പ്രതിസന്ധിയില്‍

നേരത്തേ കുമാരസ്വാമിയുടെ മകനെ ഇവിടെ മത്സരിപ്പിക്കാനായിരുന്നു ജെഡിഎസിന്‍റെ ലക്ഷ്യം.
എന്നാല്‍ സുമതലയെ കെട്ടിയിറക്കാന്‍ കോണ്‍ഗ്രസ് തയ്യാറായതോടെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് നേതൃത്വം.

സുമലതയുടെ യോഗ്യത എന്ത്

സുമലതയുടെ യോഗ്യത എന്ത്

മുഖ്യമന്ത്രി കുമാരസ്വാമിയും സുമലതയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് രംഗത്തെത്തി. മാണ്ഡ്യയില്‍ മത്സരിക്കാന്‍ അവര്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്ന് കുമാരസ്വാമി ചോദിച്ചു. സുമലത ചെയ്ത സംഭാവന എന്താണ്. അംബരീഷിന്‍റെ ഭാര്യയെന്ന വൈകാരികതയ്ക്കപ്പുറം മറ്റെന്ത് യോഗ്യതയാണ് സുമലതയ്ക്കുള്ളതെന്നും കുമാരസ്വാമി ചോദിച്ചു.

സിനിമാതാരങ്ങളെ കൊണ്ട് പൊറുതുമുട്ടി

സിനിമാതാരങ്ങളെ കൊണ്ട് പൊറുതുമുട്ടി

സുമലത മാണ്ഡ്യക്കാരിയല്ല. ആന്ധ്രയില്‍ നിന്നുള്ള ഗൗഡ സമുദായാംഗമാണ് സുമതലയെന്ന് ദള്‍ എംഎല്‍എസിയായ ശ്രീകാന്ത് ഗൗഡ പറഞ്ഞു.മാണ്ഡ്യയിലെ മുന്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ രമ്യയുടെ ഭരണം കൊണ്ട് തന്നെ ജനങ്ങള്‍ മടുത്തിട്ടുണ്ട്. കഴിഞ്ഞ തവണ അംബരീഷ് തന്നെ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നില്ല.

അംബരീഷും എതിര്

അംബരീഷും എതിര്

അംബരീഷിനേയും രമ്യയേയും പോലുള്ള സിനിമാ താരങ്ങളെ കൊണ്ട് മണ്ഡലത്തിലെ ജനങ്ങള്‍ മടുത്തെന്നും ശ്രീകാന്ത് പറഞ്ഞു. സുമലതയും മകനും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് എതിരായിരുന്നു അംബരീഷ്.

അംബരീഷ് ഫാന്‍സ് അസോസിയേഷന്‍

അംബരീഷ് ഫാന്‍സ് അസോസിയേഷന്‍

ഇനി സുമലത മത്സരിച്ച് ജയിച്ചാല്‍ തന്നെ പിന്നീട് അവര്‍ക്കായി എവിടെ തിരഞ്ഞ് നടക്കുമെന്നും ശ്രീകാന്ത ഗൗഡ ചോദിച്ചു. എന്നാല്‍ ശ്രീകാന്ത് ഗൗഡയുടെ പരാമര്‍ശത്തിനെതിരെ അംബരീഷിന്‍റെ ആരാധകര്‍ രംഗത്തെത്തി.

ലക്ഷ്മി അശ്വിന്‍ ഗൗഡ

ലക്ഷ്മി അശ്വിന്‍ ഗൗഡ

സുമലത മാണ്ഡ്യയുടെ മരുമകളാണെന്ന് വ്യക്തമാക്കിയ അംബരീഷ് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ ഗൗഡയ്ക്കെതിരെ ഭീഷണി ഉയര്‍ത്തി. അതേസമയം കോണ്‍ഗ്രസ് സുമലതയെ മത്സരിപ്പിക്കുകയാണെങ്കില്‍ മുന്‍ സിവില്‍ സര്‍വ്വീസ് ഓഫീസറായ ലക്ഷ്മി അശ്വിന്‍ ഗൗഡയെ രംഗത്തിറക്കുമെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാണ്ഡ്യ മണ്ഡലത്തില്‍

മാണ്ഡ്യ മണ്ഡലത്തില്‍

നാഗമണ്ഡല താലൂക്കില്‍ നിന്നുള്ള ലക്ഷ്മിയെ നേരത്തേയും ജെഡിഎസ് മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. നവംബറില്‍ മാണ്ഡ്യ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പാര്‍ട്ടി ആദ്യം പരിഗണിച്ചത് ലക്ഷ്മിയെ ആയിരുന്നു.

അവസാന നിമിഷം

അവസാന നിമിഷം

രാഷ്ട്രീയ മോഹത്തെ തുടര്‍ന്ന് ഐആര്‍എസില്‍ നിന്ന് രാജിവെച്ചയാളായിരുന്നു ലക്ഷ്മി. ലക്ഷ്മിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് ജെഡിഎസ് ടിക്കറ്റ് നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും അവസാന നിമിഷം തഴയപ്പെട്ടു. നവംബറില്‍ മാണ്ഡ്യയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി ലക്ഷ്മിയുടെ പേര് ഉയര്‍ന്നിരുന്നു.

അവസരം മുതലാക്കാന്‍ ബിജെപി

അവസരം മുതലാക്കാന്‍ ബിജെപി

എന്നാല്‍ അവസാന നിമിഷം ശിവരാമ ഗൗഡയെ ആണ് മത്സരിപ്പിച്ചത്. അദ്ദേഹം മൂന്ന് ലക്ഷം വോട്ടിനാണ് മണ്ഡലം നിലനിര്‍ത്തിയത്. മണ്ഡലത്തിനായി കോണ്‍ഗ്രസും ജെഡിഎസും തമ്മിലടി തുടങ്ങിയതോടെ ബിജെപിയും അവസരം മുതലാക്കാന്‍ രംഗത്തുണ്ട്. സുമലതയ്ക്ക് താത്പര്യമുണ്ടെങ്കില്‍ ബിജെപി ടിക്കറ്റില്‍ മാണ്ഡ്യയില്‍ മത്സരിപ്പിക്കാമെന്നാണ് ബിജെപിയുടെ ഓഫര്‍.

English summary
JDS Plans to Field Lakshmi Ashwin Gowda to Counter Sumalatha Amabareesh If Cong Fields Her In Mandya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X