കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈസൂരു പഞ്ചായത്തില്‍ ഒന്നിച്ച് ജെഡിഎസ്സും ബിജെപിയും... കോണ്‍ഗ്രസ് ഭരണത്തിന് പുറത്ത്!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ജെഡിഎസ് കോണ്‍ഗ്രസ് തര്‍ക്കം പുതിയ തലത്തിലേക്ക്. മൈസൂരു ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപിക്ക് ഒപ്പം ചേര്‍ന്നിരിക്കുകയാണ് ജെഡിഎസ്സ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലവുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് മൈസൂരു. കോണ്‍ഗ്രസിന് കടുത്ത മുന്നറിയിപ്പാണ് ഇതിലൂടെ ജെഡിഎസ്സ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ജെഡിഎസ്സ്. ബിജെപിയുമായി കൂട്ടുകൂടാന്‍ ഒരു മടിയുമില്ലെന്ന് ഇതിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. ദേവഗൗഡയും കുമാരസ്വാമിയും ഇതിന് മൗനാനുവാദം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. സിദ്ധരാമയ്യ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.

മൈസൂരു പഞ്ചായത്ത് ഭരണം

മൈസൂരു പഞ്ചായത്ത് ഭരണം

മൈസൂരു ജില്ലാ പഞ്ചായത്ത് ഭരണത്തിന് വേണ്ടിയാണ് ജെഡിഎസ്സും ബിജെപിയും ഒന്നിച്ചത്. അതേസമയം കോണ്‍ഗ്രസിനെ വേണ്ടെന്ന് ജെഡിഎസ്സ് തീര്‍ത്ത് പറയുകയായിരുന്നു. അതേസമയം പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളും ഇരുവരും തമ്മില്‍ പങ്കിട്ടെടുക്കും. ഇരുവര്‍ക്കും കോണ്‍ഗ്രസിനേക്കാള്‍ വോട്ടുബാങ്കുണ്ട് മൈസൂരു പഞ്ചായത്തില്‍.

നേതൃത്വത്തെ തള്ളി

നേതൃത്വത്തെ തള്ളി

സംസ്ഥാന സമിതിയിലെ ചില നേതാക്കള്‍ സഖ്യം പൊളിക്കുന്നതിനെ നേരത്തെ തന്നെ എതിര്‍ത്തിരുന്നു. എന്നാല്‍ ബിജെപിയുമായി ചേര്‍ന്ന് പോകാമെന്ന് ജില്ലാ സമിതി തീരുമാനിക്കുകയായിരുന്നു. അതേസമയം ഇപ്പോഴത്തെ നീക്കം സിദ്ധരാമയ്യക്കാണ് കനത്ത തിരിച്ചടിയുണ്ടാക്കുന്നത്. അദ്ദേഹത്തിന് ഏറ്റവും സ്വാധീനമുള്ള മേഖലയാണ് മൈസൂരു. മികച്ച പ്രതിച്ഛായയും അദ്ദേഹത്തിനുണ്ട്. എന്നാല്‍ കുമാരസ്വാമി സിദ്ധരാമയ്യയുമായി തുടരുന്ന പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസിന്റെ തിരിച്ചടിക്ക് കാരണമായിരിക്കുന്നത്.

പ്രാദേശിക തലത്തില്‍ പ്രശ്‌നങ്ങള്‍

പ്രാദേശിക തലത്തില്‍ പ്രശ്‌നങ്ങള്‍

ജെഡിഎസ്സും കോണ്‍ഗ്രസും തമ്മില്‍ പ്രാദേശികമായി നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യില്ലെന്ന് പല മേഖലകളും ഉറപ്പിച്ച് പറയുന്നു. പലയിടത്തും ജെഡിഎസ്സ് ബിജെപി രഹസ്യധാരണയാണ് ഉള്ളത്. നേരത്തെ മൈസൂരു സിറ്റി കോര്‍പ്പറേഷനിലും ബിജെപി ജെഡിഎസ്സ് സഖ്യമുണ്ടാക്കിയിരുന്നു. നിലവില്‍ സംസ്ഥാന തലത്തില്‍ മാത്രമാണ് സഖ്യമുള്ളത്. ദേശീയ തലത്തില്‍ ഇതുവരെ ധാരണയായിട്ടില്ല.

മൈസൂരിലെ പോരാട്ടം

മൈസൂരിലെ പോരാട്ടം

മൈസൂരില്‍ ബിജെപിയുടെ സഹായത്തോടെയാണ് ജെഡിഎസ്സിന്റെ എംഎല്‍എ വിജയിച്ചത്. മൈസൂരു മൊത്തം ഭരിക്കുന്നത് ഈ ജില്ലാ പഞ്ചായത്താണ്. അതുകൊണ്ട് ബിജെപിയുമായി സഖ്യം വേര്‍പ്പെടുത്തുന്നത് പാര്‍ട്ടിക്ക് നഷ്ടമാണ്. ഇവിടെ കോണ്‍ഗ്രസുമായി കടുത്ത പോരാട്ടമാണ് ജെഡിഎസ്സിന് ഉള്ളത്. ബിജെപി പ്രവര്‍ത്തകര്‍ ഇവിടെ ജെഡിഎസ്സിന് വേണ്ടി മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. ജെഡിഎസ്സിന്റെ സംസ്ഥാന പ്രസിഡന്റ് എച്ച് വിശ്വനാഥ്, ജില്ലയില്‍ നിന്നുള്ള എംഎല്‍എ ഡിടി ദേവഗൗഡ, എസ്ആര്‍ മഹേഷ്, കെ മഹാദേവ് എന്നീ പ്രമുഖ നേതാക്കളും കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന വാശിയിലാണ്.

സിദ്ധരാമയ്യക്ക് തെറ്റി

സിദ്ധരാമയ്യക്ക് തെറ്റി

സിദ്ധരാമയ്യ ജില്ലയില്‍ കോണ്‍ഗ്രസിന് വേണ്ടി ഒരു ശ്രമം നടത്തിയിരുന്നു. പ്രധാനമായും ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് പദവിയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അത് കോണ്‍ഗ്രസിന് നല്‍കാന്‍ സാധിക്കില്ലെന്ന് ജെഡിഎസ്സ് തുറന്ന് പറയുകയായിരുന്നു. ജിടി ദേവഗൗഡയും സിദ്ധരാമയ്യയും തമ്മില്‍ നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ട്. ദേവഗൗഡയോട് മത്സരിച്ചാണ് നേരത്തെ സിദ്ധരാമയ്യ തോറ്റത്. അതുകൊണ്ട സിദ്ധരാമയ്യയുടെ ആവശ്യത്തിന് വഴങ്ങാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ജെഡിഎസ്സ്.

ലോക്‌സഭയില്‍ പ്രതിസന്ധി

ലോക്‌സഭയില്‍ പ്രതിസന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്തുസംഭവിക്കുമെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. അതേസമയം മൈസൂരില്‍ ഇത്തവണ കോണ്‍ഗ്രസ് ഒറ്റയ്ക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. വൊക്കലിഗ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് പദ്ധതി. അതേസമയം ജെഡിഎസ്സും ഇതേ രീതി തന്നെ പുറത്തെടുക്കും. ബിജെപി ഇപ്പോഴേ ജെഡിഎസ്സിനായി പ്രചാരണം തുടങ്ങി കഴിഞ്ഞു. ജെഡിഎസ്സ് ബിജെപി പാളയത്തിലേക്ക് പോകാനുള്ള ശ്രമങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്.

കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ മുലായം സിംഗ് യാദവ്.... എസ്പിയുടെ വോട്ടുചോര്‍ത്തും!!കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ മുലായം സിംഗ് യാദവ്.... എസ്പിയുടെ വോട്ടുചോര്‍ത്തും!!

English summary
jds prefer bjps company in mysuru panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X