കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വിറയ്ക്കും.. കച്ചവടം ഉറപ്പിച്ച് സ്വതന്ത്രന്‍മാര്‍!! കോണ്‍ഗ്രസിനൊപ്പം തന്നെ!!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: സ്വതന്ത്രന്‍മാരേ ഒപ്പം ചേര്‍ത്ത് ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്ന ബിജെപി നീക്കത്തിന് തിരച്ചടി. സ്വതന്ത്രന്‍മാരായ എച്ച് നാഗേഷും ആര്‍ ശങ്കറും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെയാണ് ബിജെപിയുടെ നാടകീയ നീക്കങ്ങള്‍ക്ക് അന്ത്യമായത്. യെദ്യൂരപ്പ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിധാന്‍ സൗധയ്ക്ക് മുന്‍പില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ഇരുവരും പങ്കെടുത്തു. ഇതോടെ തങ്ങള്‍ക്ക് 118 എംഎല്‍എമാരുടെ പിന്തുണ ഉറപ്പായതായി ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം വ്യക്തമാക്കി.

sid kumara

ബിഎസ് യെദ്യൂരപ്പയെ നിയമസഭാ ക്ഷി നേതാവായി പ്രഖ്യാപിക്കാന്‍ കൂടിയ യോഗത്തില്‍ രാണെബെന്നൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച് കയറിയ ആര്‍ ശങ്കര്‍ പങ്കെടുത്തിരുന്നു. ഇത് ബിജെപിയുടെ ആത്മവിശ്വാസം അല്‍പം ഉയര്‍ത്തി.ഇതിനിടയിലാണ് ബുധനാഴ്ച വൈകീട്ടോടെ ശങ്കര്‍ കോണ്‍ഗ്രസ് കാമ്പില്‍ എത്തി ബിജെപിയെ ഞെട്ടിച്ചത്. മുള്‍ബാഗില്‍ കോണ്‍ഗ്രസ് പിന്തുണ യോടെ ജയിച്ച എച്ച് നാഗേഷിനെ 50 കോടിയും മന്ത്രിപദവും വാഗ്ദാനം ചെയ്ത് സ്വന്തം കാമ്പിലെത്തിക്കാന്‍ ബിജെപി നടത്തിയ നീക്കത്തിന് കോണ്‍ഗ്രസിന്‍റെ മറുപണിയായിരുന്നു ശങ്കര്‍. അതേസമയം നാഗേഷ് ബിജെപിയുടെ വാഗ്ദാനങ്ങളില്‍ മയങ്ങിയെങ്കിലും ബുധനാഴ്ച ഇരുട്ടിവെളുത്തപ്പോഴേക്കും കോണ്‍ഗ്രസ് കാമ്പില്‍ തിരിച്ചെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഡി ശിവകുമാറിന്‍റെ വിശ്വസ്തനായ നാഗേഷിന്‍റെ നീക്കവും ഇരട്ടി പ്രഹരമാണ് ബിജെപിക്ക് നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ വിമതസ്വരം ഉയര്‍ത്തുന്ന എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നതിനോടൊപ്പം രണ്ട് സ്വതന്ത്രന്‍മാരേയും തങ്ങളുടെ കാമ്പില്‍ എത്തിക്കാമെന്ന് ബിജെപി കണക്കൂട്ടിയിരുന്നു. നിലവില്‍ 104 എംഎല്‍എമാരുടെ മാത്രം പിന്തുണയുള്ള ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീം കോടതി കൂടി അന്ത്യശാസനം നല്‍കിയതോടെ ഇനിയെന്ത് എന്ന ആശങ്കയിലാണ് ബിജെപി. ഇതിനിടെ തങ്ങളുടെ എംഎല്‍എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ജെഡിഎസും കോണ്‍ഗ്രസും പ്രതിരോധം തീര്‍ത്തിട്ടുണ്ട്. പുറമെ ബിജെപിയുടെ 10 എംഎല്‍എമാരേ കോണ്‍ഗ്രസും ഹൈദരാബാദിലേക്ക് വിമാനം കയറ്റി വിട്ടതായി ഇന്നലെ കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. ഇനി കാലിനടയിലെ മണ്ണ് എങ്കിലും ഒലിച്ചുപോകാതെ നോക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി.

English summary
jds saying the are having the support of 118 mlas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X