കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് വോട്ട് മറിച്ച് ജെഡിഎസ്?11 മണ്ഡലങ്ങളില്‍,ഡികെ ശിവകുമാര്‍-കുമാരസ്വാമി തന്ത്രം?

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ 15 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്. പുറത്തുവന്ന നാല് സര്‍വ്വേകളിലും ബിജെപി വിജയമാണ് പ്രവചിച്ചിരിക്കുന്നത്. 15 ല്‍ 12 സീറ്റുകളും കിട്ടുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ യെഡ്ഡിയും ബിജെപിയും സര്‍വ്വേ പ്രവചനങ്ങളില്‍ അധികം സന്തോഷിക്കേണ്ടെന്ന സൂചനയാണ് ജെഡിഎസ് കേന്ദ്രങ്ങള്‍ നല്‍കുന്നത്.

തിരഞ്ഞെടുപ്പ് നടന്ന പകുതി മണ്ഡലങ്ങളിലും ജെഡിഎസ് വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 കേവല ഭൂരിപക്ഷം

കേവല ഭൂരിപക്ഷം

നിയമസഭ തിരഞ്ഞെടുപ്പിനോളം നിര്‍ണായകമാണ് കര്‍ണാടകത്തില്‍ ഡിസംബര്‍ 5 ന് നടന്ന ഉപതിരഞ്ഞെടുപ്പ്. 15 മണ്ഡലങ്ങളില്‍ കൂടി തിരഞ്ഞെടുപ്പ് നടന്നതോടെ നിയമസഭയുടെ അംഗബലം 222 ആയിരിക്കുകയാണ്. അതായത് കേവല ഭൂരിപക്ഷം നേടണമെങ്കില്‍ 113 പേരുടെ പിന്തുണ വേണം.

 എക്സിറ്റ് പോള്‍ ഫലങ്ങള്‍

എക്സിറ്റ് പോള്‍ ഫലങ്ങള്‍

നിലവില്‍ ഒരു സ്വതന്ത്രനടക്കം 105 പേരുടെ പിന്തുണയാണ് ബിജെപിക്ക് ഉള്ളത്. തിരഞ്ഞെടുപ്പില്‍ 8 സീറ്റുകള്‍ നേടാന്‍ ആയെങ്കില്‍ മാത്രമേ ബിജെപിക്ക് അധികാരത്തില്‍ തുടരാന്‍ സാധിക്കൂ. 12 സീറ്റുകള്‍ വരെ ലഭിക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളിലാണ് ബിജെപിയുടെ പ്രതീക്ഷ.

 കോണ്‍ഗ്രസ്-ജെഡിഎസ്

കോണ്‍ഗ്രസ്-ജെഡിഎസ്

എന്നാല്‍ വലിയ അട്ടിമറി തന്നെ ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ജെഡിഎസ് നേതാക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് നാല് മണ്ഡലങ്ങള്‍ ഒഴിച്ച് ബാക്കിയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജെഡിഎസിന് വോട്ട് മറിച്ചിട്ടുണ്ടെന്നാണ് നേതാക്കളുടെ വെളിപ്പെടുത്തല്‍.

 താഴെയിറക്കും

താഴെയിറക്കും

സഖ്യസര്‍ക്കാരിനെതിരെ പാലം വലിച്ച് ബിജെപിയിലേക്ക് മറുകണ്ടം ചാടിയ വിമതരെയാണ് ബിജെപി 13 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളാക്കിയത്. തങ്ങളെ വഞ്ചിച്ച് ബിജെപിക്കൊപ്പം പോയവരെ താഴെയിറക്കും എന്ന നിലപാടായിരുന്നു കോണ്‍ഗ്രസും ജെഡിഎസും തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്.

 നാല് മണ്ഡലങ്ങളില്‍

നാല് മണ്ഡലങ്ങളില്‍

കെആര്‍ പെട്ട്, യശ്വന്ത്പുര, ചിക്കാപെല്ലാപുര, ബിജെപി വിമത സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന ഹോസ്കോട്ടെ എന്നീ മണ്ഡലങ്ങളില്‍ ഒഴിച്ച് മറ്റ് 11 മണ്ഡലങ്ങളിലും ജെഡിഎസ് കോണ്‍ഗ്രസിന് വോട്ട് മറിച്ചെന്ന് ജെഡിഎസ് നേതാക്കളെ ഉദ്ധരിച്ച് ഡിസി റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ക്ക് ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്ന മണ്ഡലങ്ങളിലും ജാതി സമവാക്യങ്ങള്‍ തങ്ങള്‍ക്ക് എതിരായിരുന്ന മണ്ഡലങ്ങളിലുമാണ് ഞങ്ങളുടെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചത്, നേതാവ് പറഞ്ഞു.

 പാഠം പഠിപ്പിക്കാന്‍

പാഠം പഠിപ്പിക്കാന്‍

അതിനെല്ലാമുപരി എച്ച്ഡി കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രവര്‍ത്തിച്ച വിമതരാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍. അവരെ ഒരു പാഠം പഠിപ്പിക്കുകയെന്ന തിരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന് വോട്ട് മറിച്ചത്, നേതാവ് പറഞ്ഞു.തിരഞ്ഞെടുപ്പില്‍ ജെഡിഎസിന് രണ്ട് സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും നേതാവ് അവകാശപ്പെട്ടു.

 നാല് സീറ്റില്‍

നാല് സീറ്റില്‍

ജെഡിഎസ് പിന്തുണയോട് കൂടി കോണ്‍ഗ്രസിന് മൂന്ന് മുതല്‍ നാല് സീറ്റുകളില്‍ വരെ വിജയിക്കാന്‍ സാധിക്കുമെന്നും നേതാവ് അവകാശപ്പെട്ടു. നേരത്തേയും വോട്ട് മറിച്ച പാരമ്പര്യം ജെഡിഎസിനുണ്ട്. പ്രത്യേകിച്ച് പാര്‍ട്ടിക്ക് സ്വാധീനമുള്ള പഴയ മൈസൂരു മേഖലയില്‍.

 ഫലം 9 ന്

ഫലം 9 ന്

10 ലക്ഷം വോട്ടര്‍മാരുള്ള ലോക്സഭ മണ്ഡലങ്ങളില്‍ വോട്ട് മറിക്കുന്നത് ശ്രമകരമായിരിക്കും. എന്നാല്‍ രണ്ട് ലക്ഷം വോട്ടര്‍മാരുള്ള നിയോജക മണ്ഡലത്തില്‍ വോട്ട് മറിക്കുന്നത് വിഷമമുള്ള കാര്യമല്ലെന്ന് മറ്റൊരു നേതാവ് പറഞ്ഞു. ജെഡിഎസ് തന്ത്രം ഫലം കണ്ടോയെന്ന് ഡിസംബര്‍ 9 ന് അറിയാന്‍ കഴിയുമെന്നും നേതാവ് പ്രതികരിച്ചു.

 കുമാരസ്വാമി -ഡികെ കൂടിക്കാഴ്ച

കുമാരസ്വാമി -ഡികെ കൂടിക്കാഴ്ച

എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് എതിരായാല്‍ കര്‍ണാടകത്തില്‍ ജെഡിഎസ് നിലപാട് നിര്‍ണായകമായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് മുന്‍കൂട്ടി കണ്ട് ജെഡിഎസുമായി കോണ്‍ഗ്രസ് സഖ്യചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഡികെ ശിവകുമാര്‍ എച്ച്ഡി കുമാരസ്വാമിയുമായി ചര്‍ച്ച നടത്തിയിരുന്നു.

 തലവേദന ഒഴിയില്ല

തലവേദന ഒഴിയില്ല

എന്നാല്‍ കോണ്‍ഗ്രസ് നീക്കങ്ങളോട് ഇതുവരെ ജെഡിഎസ് പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം തിരുമാനിക്കാമെന്നാണ് ജെഡിഎസ് നേതൃത്വത്തിന്‍റെ നിലപാട്. അതേസമയം തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തില്‍ ഏറിയാലും പാര്‍ട്ടിക്ക് തലവേദ ഒഴിയില്ല.

 പാര്‍ട്ടി വിട്ടേക്കും

പാര്‍ട്ടി വിട്ടേക്കും

ജയിച്ച് വരുന്ന വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ അത് കൂടുതല്‍ പൊട്ടിതെറിയിലേക്ക് വഴിവെയ്ക്കും.അത്തരമൊരു നീക്കം ഉണ്ടായാല്‍ കര്‍ണാടക-ഹൈദരാബാദ് മേഖലയില്‍ ഉള്ള കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഷെയിനിന് അയാളോട് മാത്രമാണ് പ്രതിബദ്ധത, നടന്‍മാരുടെ മൂഡും താത്പര്യവുമല്ല പ്രധാനമെന്നും കമല്‍

ഷെയ്ന്‍ കൊച്ചിയില്‍; നേരിട്ട് വരട്ടെയെന്ന് 'അമ്മ'.. ഭാരവാഹികളെ ഫോണില്‍ വിളിച്ച് നടന്‍

English summary
JDS transfer their vote to Congress says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X