കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയില്ല... ജെഎസ്സിന്റെ പിടിവാശിക്ക് വഴി ദേശീയ നേതൃത്വം!!

Google Oneindia Malayalam News

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് വരാനിരിക്കെ സര്‍ക്കാരിലെ താല്‍ക്കാലിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജെഡിഎസ്സും കോണ്‍ഗ്രസും. മാണ്ഡ്യയിലെ സീറ്റ് സംബന്ധിച്ചായിരുന്നു പ്രധാന പ്രശ്‌നം. എന്നാല്‍ ജെഡിഎസ്സിന്റെ പിടിവാശിക്ക് മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങിയെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം നടപ്പിലാക്കാനാണ് കോണ്‍ഗ്രസിന്റെ താല്‍ക്കാലിക തീരുമാനം. അതേസമയം ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ക്കാനുള്ള നീക്കങ്ങളും സഖ്യത്തില്‍ തീരുമാനമായിട്ടുണ്ട്.

ഒരു കാരണവശാലും ശക്തികുറഞ്ഞ സ്ഥാനാര്‍ത്ഥികളെ ഒരു മണ്ഡലത്തിലും നിര്‍ത്തേണ്ടെന്നാണ് തീരുമാനം. അതേസമയം ഈ ഉപതിരഞ്ഞെടുപ്പ് യെദ്യൂരപ്പയുടെ ഭാവി നിര്‍ണയിക്കുന്നതാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ മകനെ പരാജയപ്പെടുത്തിയാല്‍ അത് കോണ്‍ഗ്രസിനെ സംബന്ധിച്ച് പുതിയൊരു വഴിത്തിരിവാകും. ബിജെപിയില്‍ നേതാക്കളില്ലാത്ത അവസ്ഥ വരികയും അത് കോണ്‍ഗ്രസിന് ഗുണകരമാവുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

മാണ്ഡ്യയില്‍ പ്രശ്‌നങ്ങളില്ല

മാണ്ഡ്യയില്‍ പ്രശ്‌നങ്ങളില്ല

മാണ്ഡ്യയില്‍ കഴിഞ്ഞ തവണ ജെഡിഎസ് ജയിച്ച മണ്ഡലമാണ്. ഇത് കോണ്‍ഗ്രസിന് തന്നെ വേണമെന്നായിരുന്നു ആവശ്യം. കോണ്‍ഗ്രസിനാണ് ഇവിടെ സംഘടനാ ശേഷിയെന്നും നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ കുമാരസ്വാമി ഈ വിഷയം രാഹുല്‍ ഗാന്ധിയുമായിട്ടാണ് സംസാരിച്ചത്. അദ്ദേഹം ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. ഇതോടെ അദ്ദേഹത്തെ അനുസരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല, പകരം ജെഡിഎസ്സിനെ പിന്തുണയ്ക്കും.

 ബിജെപിയെ വീഴ്ത്താനുള്ള നീക്കം

ബിജെപിയെ വീഴ്ത്താനുള്ള നീക്കം

യെദ്യൂരപ്പയെയും ശ്രീരാമുലുവിനെയും ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തുന്നത്. ബെല്ലാരിയിലും ഷിമോഗയിലും ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് അണിനിരത്താന്‍ ഒരുങ്ങുന്നത്. ഷിമോഗയില്‍ യെദ്യൂരപ്പയുടെ മകനാണ് മത്സരിക്കുന്നത്. രാഘവേന്ദ്രയെ ജയിപ്പിക്കേണ്ടത് യെദ്യൂരപ്പയ്ക്ക് ഏറ്റവും നിര്‍ണായകമാണ്. രാഘവേന്ദ്ര പരാജയപ്പെട്ടാല്‍ യെദ്യൂരപ്പയുടെ രാഷ്ട്രീയ ഭാവിയും ഇരുട്ടിലാവും.

 കരുത്തനായ എതിരാളി.....

കരുത്തനായ എതിരാളി.....

ഈ സീറ്റും കോണ്‍ഗ്രസ് ജെഡിഎസ്സിന് ഒഴിഞ്ഞ് കൊടുത്തിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പയാണ് ഷിമോഗയില്‍ സ്ഥാനാര്‍ത്ഥി. ബംഗാരപ്പ യെദ്യൂരപ്പയേക്കാള്‍ സംസ്ഥാനത്ത് സ്വാധീനമുള്ള നേതാവാണ്. ജെഡിയുവും ഒരു മുന്‍ മുഖ്യമന്ത്രിയുടെ മകനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കുന്നുണ്ട്. എന്നാല്‍ ഇവിടെ മത്സരം ബിജെപിയും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യവും തമ്മിലാണ്. മധുവിന്റെ സ്ഥാനാര്‍ത്ഥിത്വം യെദ്യൂരപ്പയെ ചെറുതല്ലാത്ത രീതിയില്‍ ആശങ്കപ്പെടുത്തുന്നുണ്ട്.

 ഷിമോഗയില്‍ പൊടിപാറും

ഷിമോഗയില്‍ പൊടിപാറും

ഷിമോഗയില്‍ ഒറ്റയ്‌ക്കൊറ്റയ്ക്കാണ് മത്സരിക്കുന്നതെങ്കില്‍ ബിജെപി എളുപ്പത്തില്‍ ജയിച്ചേനെ. കാരണം ഇത് പരമ്പരാഗതമായി ബിജെപി കോട്ടയാണ്. എന്നാല്‍ ഒരുമിച്ച മത്സരിച്ചാല്‍ ഇരുപാര്‍ട്ടികള്‍ക്കും കൂടി 90,000 വോട്ട് അധികം ലഭിക്കും. അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടുനില വെച്ച് നോക്കുമ്പോള്‍ ഇത് കൃത്യമാണെന്ന് മനസിലാക്കാം. മധു ഈ മണ്ഡലത്തില്‍ പരിചിതനായ നേതാവുമാണ്. ഇത് യെദ്യൂരപ്പയ്ക്ക് വലിയ തിരിച്ചടിയാണ്.

 വാക്‌പോരുമായി ബിജെപി

വാക്‌പോരുമായി ബിജെപി

കോണ്‍ഗ്രസിന്റെ ആഗ്രഹം വെറുതെയാണെന്നും ഷിമോഗയില്‍ പോരാട്ടം തന്നെ നടക്കില്ലെന്നുമാണ് യെദ്യൂരപ്പയുടെ വാദം. എളുപ്പത്തില്‍ രാഘവേന്ദ്ര ഇവിടെ ജയിക്കും. കോണ്‍ഗ്രസും ജെഡിഎസ്സും ഒരുമിച്ച് വന്നാലും ഒരുപ്രശ്‌നവുമില്ല. കോണ്‍ഗ്രസിന് ഈ മണ്ഡലത്തില്‍ ഒരു സ്വാധീനം പോലുമില്ല. പിന്നെങ്ങനെയാണ് ജയിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു. എന്നാല്‍ ഇവിടെ ദിനേഷ് ഗുണ്ടുറാവുവിന്റെ നേതൃത്വത്തില്‍ മികച്ച പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

 ബെല്ലാരിയിലും പോരാട്ടം

ബെല്ലാരിയിലും പോരാട്ടം

ബെല്ലാരിയില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയാണ് ഉണ്ടായിരിക്കുന്നത്. ശ്രീരാമുലുവിന്റെ സഹോദരി ജെ ശാന്ത ബിജെപി സ്ഥാനാര്‍ത്ഥിയായപ്പോള്‍ കോണ്‍ഗ്രസ് നേതാവ് വിഎസ് ഉഗ്രപ്പയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാവുന്നത്. ഉഗ്രപ്പ വരുന്നതോടെ ഇവിടെ കടുത്ത പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. അതേസമയം ബെല്ലാരിയില്‍ എംഎല്‍എ ബി നാഗേന്ദ്രന്റെ സഹോദരന്‍ വെങ്കടേഷ് പ്രസാദിന് സീറ്റ് നല്‍കുമെന്നായിരുന്നു കരുതിയത്. ഇവിടെ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും കോണ്‍ഗ്രസ് പരിഹരിക്കുമെന്നാണ് സൂചന.

 റെഡ്ഡി സഹോദരന്‍മാരുടെ ഭീഷണി

റെഡ്ഡി സഹോദരന്‍മാരുടെ ഭീഷണി

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് റെഡ്ഡി സഹോദരന്‍മാര്‍. ബിജെപിയുടെ കോട്ടയില്‍ സഖ്യം നിലം തൊടില്ലെന്നാണ് ഇവരുടെ മുന്നറിയിപ്പ്. എന്നാല്‍ ബെല്ലാരിയില്‍ കടുത്ത പോരാട്ടം കാഴ്ച്ചവെക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇവിടെ ശ്രീരാമുലുവിന്റെ സഹോദരി പരാജയപ്പെട്ടാല്‍ അത് ബിജെപിയുടെ തിരിച്ചുവരവ് വലിയ ദുഷ്‌കരമാക്കും. എന്നാല്‍ ഈ മണ്ഡലം പരമ്പരാഗതമായി ബിജെപിയെ പിന്തുണയ്ക്കുന്നതാണ്.

 മാണ്ഡ്യ വിട്ടുകൊടുക്കാനുള്ള കാരണം

മാണ്ഡ്യ വിട്ടുകൊടുക്കാനുള്ള കാരണം

മാണ്ഡ്യയില്‍ നിലവില്‍ വിജയിച്ച് നില്‍ക്കുന്നതാണ് സീറ്റ് വിട്ടുകൊടുക്കുന്നതിന് പ്രധാന കാരണമായത്. ഇവിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള എട്ടു സീറ്റുകളും ജെഡിഎസ് തൂത്തുവാരിയിരുന്നു. ബിജെപിക്ക് കെട്ടിവെച്ച കാശും നഷ്ടമായിരുന്നു. ഇതും കൂടി കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചിട്ടുണ്ട്. ശിവറാം ഗൗഡയാണ് ഇവിടെ സ്ഥാനാര്‍ത്ഥി. ബിജെപി സിദ്ധരാമയ്യയെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്.

കുമാരസ്വാമിയുടെ ഭാര്യയും....

കുമാരസ്വാമിയുടെ ഭാര്യയും....

കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. രാമനഗരയിലാണ് അവര്‍ മത്സരിക്കുന്നത്. കുമാരസ്വാമി രണ്ടിടത്ത് മത്സരിച്ചതില്‍ വന്ന ഒഴിവാണ് ഇത്. കോണ്‍ഗ്രസ് ഇവരെ പിന്തുണയ്ക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് സിഎം ലിംഗപ്പയുടെ മകനെയാണ് ഇവിടെ ബിജെപി നിര്‍ത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൂടെയില്ലാത്തത് കൊണ്ട് 70000 വോട്ടുകള്‍ കുമാരസ്വാമിക്ക് നഷ്ടമായിരുന്നു.എന്നാല്‍ ഇത്തവണ അത് കുത്തനെ വര്‍ധിക്കുമെന്നാണ് സൂചന.

ശ്രീരാമുലുവിനെതിരെ ഡികെ ശിവകുമാറിന്റെ നീക്കങ്ങള്‍... ബെല്ലാരിയില്‍ ഉപതിരഞ്ഞെടുപ്പ് തീപ്പാറും!!ശ്രീരാമുലുവിനെതിരെ ഡികെ ശിവകുമാറിന്റെ നീക്കങ്ങള്‍... ബെല്ലാരിയില്‍ ഉപതിരഞ്ഞെടുപ്പ് തീപ്പാറും!!

ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തില്‍ എന്തുകൊണ്ട് മഞ്ജു വന്നില്ല... ചോദ്യങ്ങളുമായി സിദ്ദിഖ്ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തില്‍ എന്തുകൊണ്ട് മഞ്ജു വന്നില്ല... ചോദ്യങ്ങളുമായി സിദ്ദിഖ്

English summary
jds will contest in mandya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X