കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ തകര്‍ച്ചയിലേക്ക്?; തിരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുമെന്ന് ജെഡിഎസ്

  • By Desk
Google Oneindia Malayalam News

ബിജെപിയെ അധികാരത്തില്‍നിന്നകറ്റുയെന്ന ലക്ഷ്യത്തോടെയായിരുന്നു കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജനതാദള്‍ എസ്സുമായിചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. തിരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ച ഇരുപാര്‍ട്ടികളും സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും നിരവധി പ്രശ്‌നങ്ങളാണ് അനുദിനം സഖ്യത്തിനുള്ളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രിസ്ഥാനം ദളിന് വിട്ടുകൊടുത്തത്തില്‍ തന്നെ കോണ്‍ഗ്രസ്സിനുള്ളിലെ ഒരു വിഭാഗത്തിനുള്ള എതിര്‍പ്പ് ഇതുവരെ മാറിയിട്ടില്ല. വകുപ്പുകള്‍ വീതം വെക്കുന്നതിലേ തര്‍ക്കങ്ങളും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചിരുന്നു. സഖ്യസര്‍ക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിക്കാനുള്ള തീരുമാനം ഇരുപാര്‍ട്ടികളും എടുത്തത്.

പ്രാദേശിക തലത്തില്‍

പ്രാദേശിക തലത്തില്‍

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ്-ദള്‍ പ്രവര്‍ത്തകര്‍ അത്ര ഐക്യത്തിലല്ല പ്രവര്‍ത്തിക്കുന്നത്. ജനതാദളിന്റെ ശക്തി ഭൂരിപക്ഷം ശക്തി കേന്ദ്രങ്ങളിലും കോണ്‍ഗ്രസാണ് മുഖ്യ എതിരാളിയെന്നതിനാല്‍ പ്രവര്‍ത്തകര്‍ക്ക് സഖ്യത്തോട് ഇതുവരെ യോജിച്ച് പോവാന്‍ കഴിഞ്ഞിട്ടില്ല.

പാര്‍ട്ടി നിലപാ

പാര്‍ട്ടി നിലപാ

പ്രവര്‍ത്തകരുടെ ഈ വികാരം കണക്കിലെടുത്താണ് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിക്കാന്‍ ജെഡിഎസ് തീരുമാനിച്ചത്. ദേവഗൌഡയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ഇരുപാര്‍ട്ടികള്‍ തമ്മില്‍ തിരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിക്കുന്നത് സഖ്യത്തിന്റെ തകര്‍ച്ചയിലേക്കാണ് നയിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

29 മുനിസിപ്പാലിറ്റികളിലെ 927 വര്‍ഡുകളിലും 51 ടൗണ്‍ മുനിസിപ്പാലിറ്റികളിലെ 1247 വാര്‍ഡുകളിലും, 23 ടൗണ്‍ പഞ്ചായത്തുകളിലെ 400 വാര്‍ഡുകളിലുമാണ് ഈ മാസം അവസാനം തിരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള 105 ഇടങ്ങളിലെ തിരഞ്ഞെടുപ്പ് പിന്നിടാണ് നടക്കുക.

ബന്ധത്തില്‍ വിള്ളല്‍

ബന്ധത്തില്‍ വിള്ളല്‍

ഇത്രയേറെ ഇടങ്ങളില്‍ പരസ്പരം മത്സരിക്കുന്നത് കോണ്‍ഗ്രസ്-ജെഡിഎസ് പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമോ എന്നാണ് നേതാക്കളുടെ ആശങ്ക. നിലവിലെ അവസ്ഥയില്‍ തന്നെ അത്ര നല്ല രീതിയിലല്ല സഖ്യം മുന്നോട്ടുപോവുന്നത്.

സ്വരച്ചേര്‍ച്ച

സ്വരച്ചേര്‍ച്ച

ഇരുപാര്‍ട്ടികളും ഒരുമിച്ച് തിരഞ്ഞെടുപ്പിനേ നേരിടണമെന്ന് ഒരുവിഭാഗം നേതാക്കള്‍ അതത് പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്രനല്ല സ്വരച്ചേര്‍ച്ചയിലല്ലാത്ത പാര്‍ട്ടിപ്രവര്‍ത്തകര്‍ ഈ നീക്കത്തെ അംഗീകരിക്കുമോ എന്ന ആശങ്കയായിരുന്നു പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക്.

അണികള്‍ ബിജെപിയിലേക്ക്

അണികള്‍ ബിജെപിയിലേക്ക്

സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അണികള്‍ ബിജെപിയിലേക്ക് പോകാനുള്ള സാധ്യതയും പാര്‍ട്ടി നേതാക്കള്‍ മുന്നില്‍ കാണുന്നു. സഖ്യത്തിലിരിക്കെ ഇതാദ്യമായല്ല ഇരു പാര്‍ട്ടികളും പരസ്പരം മത്സരിക്കുന്നത്. ഇതിന് മുമ്പ് കര്‍ണാടകയില്‍ അധികാരത്തിലിരിക്കെ ഇരുപാര്‍ട്ടികളും പരസ്പരം മത്സരിച്ചിരുന്നു.

പ്രാദേശികം

പ്രാദേശികം

തദ്ദേശ തിരഞ്ഞെടുപ്പ് വിഷയത്തില്‍ സഖ്യമുണ്ടാക്കാനുള്ള തീരുമാനം ജില്ലാനേതൃത്വത്തിന് വിട്ടിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പറയുന്നത്. രാഷ്ട്രീയ വിഷയങ്ങളേക്കാള്‍ പ്രാദേശികമായ വിഷയങ്ങള്‍ക്കാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രാധാന്യം.

നീക്കത്തിന് എതിര്

നീക്കത്തിന് എതിര്

ബിജെപി വിരുദ്ധമായ ആരുമായും സഖ്യമുണ്ടാക്കുന്നതില്‍ പാര്‍ട്ടി എതിര്‍പ്പില്ലെന്നും കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷനായ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. അതേ സമയം ജെഡിഎസ് നേതാക്കള്‍ സഖ്യ നീക്കത്തിന് എതിരാണ്.

യെദ്യൂരപ്പ

യെദ്യൂരപ്പ

പ്രാദേശിക തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ തകരുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വന്ന അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ജനങ്ങള്‍ വോട്ടുചെയ്യുമെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരുമെന്നും യെദ്യൂരപ്പ പറഞ്ഞു.

കരുതലോടെ

കരുതലോടെ

പുറമേ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പ്രാദേശി തിരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിക്കുന്നത് വരുത്തിവെക്കാനിടയുള്ള അപകടങ്ങളെ ഏറെ കരുതലോടെയാണ് ഇരുപാര്‍ട്ടികളും നോക്കി കാണുന്നത്. സഖ്യത്തിലെ വിള്ളലുകള്‍ മുതലെടുത്ത് ബിജെപി അധികാരത്തിലെത്തിയാ വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷത്തിന്റെ ഐക്യത്തിന് വരെ അത് വലിയ തിരിച്ചടിയാവും.

English summary
JD(S) will contest urban local body elections in Karnataka alone, indicates HD Deve Gowda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X