കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കുമാരസ്വാമി... 17ല്‍ 9 സീറ്റ് ജെഡിഎസ് നേടും!!

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് ജെഡിഎസ് നേതാവ് കുമാരസ്വാമി. സഖ്യം പൊളിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കങ്ങളും അദ്ദേഹം പുറത്തുവിട്ടു. ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജെഡിഎസ് നടത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജെഡിഎസിന്റെ മുതിര്‍ന്ന നേതാവ് ദേവഗൗഡ സഖ്യകാര്യത്തില്‍ സോണിയ ഗാന്ധിയാണ് തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞിരുന്നു.

എന്നാല്‍ ദേവഗൗഡയെ തള്ളിയാണ് കുമാരസ്വാമി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം സിദ്ധരാമയ്യ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. തന്നെ കുമാരസ്വാമി ശത്രുവിനെ പോലെ കണ്ടെന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യത്തില്‍ സിദ്ധരാമയ്യയും സൂചന നല്‍കിയിട്ടുണ്ട്. അതേസമയം ബിജെപി സര്‍ക്കാരിനെതിരെയുള്ള പോരാട്ടവും ഒറ്റയ്ക്ക് നടത്താന്‍ സിദ്ധരാമയ്യയുടെ തീരുമാനം.

14 മാസം

14 മാസം

കോണ്‍ഗ്രസുമായി സഖ്യമുണ്ടായിരുന്ന 14 മാസം വളരെ കഷ്ടപ്പെട്ടാണ് മുന്നോട്ട നീങ്ങിയത്. ഒരു ക്ലര്‍ക്കിനെ പോലെയാണ് ഞാന്‍ പണിയെടുത്തത്. എത്രകാലം നിങ്ങള്‍ക്ക് ഒരു അടിമയായി നില്‍ക്കാന്‍ സാധിക്കും. കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ പോലും തന്നെ അപമാനിച്ചു. അവര്‍ എന്റെ മുഖത്ത് കടലാസുകള്‍ വലിച്ചെറിഞ്ഞു. ഒരു സമയത്ത് ഓടി പോകാന്‍ പോലും തോന്നിയിരുന്നു. പക്ഷേ പലപ്പോഴും താന്‍ മിണ്ടാതിരുന്നതാണെന്ന് കുമാരസ്വാമി പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ സഖ്യമില്ല

ഉപതിരഞ്ഞെടുപ്പില്‍ സഖ്യമില്ല

കോണ്‍ഗ്രസുമായി ഉപതിരഞ്ഞെടുപ്പില്‍ സഖ്യമില്ലെന്ന് കുമാരസ്വാമി പ്രഖ്യാപിച്ചു. 17 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജെഡിഎസ് ഇപ്പോള്‍ നല്ല ശക്തിയുള്ള പാര്‍ട്ടിയാണ്. 9 സീറ്റുകള്‍ ഉറപ്പായും ജെഡിഎസ് നേടും. അതിന് കോണ്‍ഗ്രസിന്റെ ആവശ്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്ന് ഉറപ്പില്ല, യെഡ്ഡിയൂരപ്പ സര്‍ക്കാര്‍ വീഴുന്നത് കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുമെന്നും കുമാരസ്വാമി പ്രവചിച്ചു.

കാരണം ആ നേതാവ്

കാരണം ആ നേതാവ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടെങ്കിലും, ഒറ്റയ്ക്ക് മത്സരിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ വിശ്വസിച്ച് ജെഡിഎസിന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് നേരത്തെ തന്നെ നേതാക്കളോട് പറഞ്ഞിരുന്നു. മുന്‍ സ്പീക്കര്‍ കെആര്‍ രമേശ് കുമാറും അദ്ദേഹത്തിന്റെ അനുയായികളും ചേര്‍ന്നാണ് കോലാറില്‍ ബിജെപിക്ക് ജയമൊരുക്കിയത്. ചിക്ക്ബല്ലാപൂരില്‍ ജെഡിഎസ്സിന് സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നെങ്കില്‍ ബിജെപി വിജയിക്കില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.

സിദ്ധരാമയ്യയുടെ പക

സിദ്ധരാമയ്യയുടെ പക

സിദ്ധരാമയ്യ എന്നെ ബിജെപിയേക്കാള്‍ വലിയ ശത്രുവായിട്ടാണ് കണ്ടത്. അദ്ദേഹവുമായി തുറന്ന ചര്‍ച്ചയ്ക്ക് ഞാന്‍ തയ്യാറായിരുന്നു. മുഖ്യമന്ത്രി പദത്തിരിക്കുന്നത് കൊണ്ട് സിദ്ധരാമയ്യ എനിക്കെതിരെ നീങ്ങുന്നതായി വിവരം ലഭിച്ചിരുന്നു. മുതിര്‍ന്ന നേതാക്കള്‍ എന്നെ പുറത്താക്കാന്‍ സിദ്ധരാമയ്യ ശ്രമിക്കുന്നതായും പറഞ്ഞിരുന്നു. അതുകൊണ്ട് അദ്ദേഹവുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചിരുന്നു. പക്ഷേ മുമ്പേ പ്ലാന്‍ ചെയ്ത പോലെ സര്‍ക്കാര്‍ അദ്ദേഹം വീഴ്ത്തിയെന്നും കുമാരസ്വാമി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. ഇത് തോല്‍വി ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു. മാണ്ഡ്യയിലും തുമകുരുവിലും ജയം ഉറപ്പായിരുന്നു. പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ തോല്‍പ്പിക്കാന്‍ ഉറപ്പിച്ചാണ് പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ മണ്ഡലങ്ങളില്‍ 19000 കോടി രൂപയാണ് പദ്ധതികള്‍ക്കാണ് ഞാന്‍ അനുവദിച്ചത്. സിദ്ധരാമയ്യയുടെ സര്‍ക്കാര്‍ നിയമിച്ച 29 ഉദ്യോസ്ഥര്‍ ആ സ്ഥാനത്ത് തന്നെ തുടര്‍ന്നത് എന്റെ സഹായം കൊണ്ടാണ്. ഇതൊന്നും നോക്കാതെയാണ് സിദ്ധരാമയ്യ പ്രവര്‍ത്തിച്ചത്.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

കുമാരസ്വാമി എന്നെയാണ് ശത്രുവിനെ പോലെ കണ്ടതെന്ന് സിദ്ധരാമയ്യ പറഞ്ഞു. അതാണ് സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായത്. അദ്ദേഹം എന്നെ വിശ്വാസത്തിലെടുക്കാനോ സുഹൃത്തായി കാണാനോ തയ്യാറായില്ല. അതേസമയം സിദ്ധരാമയ്യ തന്റെ അഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ജെഡിഎസ്സിനെതിരെ പോരാട്ടം നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. നേരത്തെ ദേവഗൗഡയും സഖ്യം പൊളിയാന്‍ കാരണം സിദ്ധരാമയ്യയാണെന്ന് പറഞ്ഞിരുന്നു.

സഖ്യം ഉണ്ടാവുമോ

സഖ്യം ഉണ്ടാവുമോ

കര്‍ണാടകത്തിലെ സഖ്യത്തില്‍ സോണിയാ ഗാന്ധി ഇടപെടുമോ എന്നാണ് ഇനി അറിയേണ്ടത്. പക്ഷേ സംസ്ഥാന ഘടകത്തിന്റെ ആവശ്യം സഖ്യം വേണ്ടെന്നാണ്. പഴയ മൈസൂരുവില്‍ ജെഡിഎസ്സുമായി പോരടിച്ച് പോന്നിരുന്ന കോണ്‍ഗ്രസ്, സഖ്യമുണ്ടായ ശേഷം ഇവിടെ ദുര്‍ബലമായിരിക്കുകയാണ്. ഇവര്‍ സംസ്ഥാന സമിതിക്ക് മുന്നില്‍ ഇക്കാര്യം പ്രത്യേകം ഉന്നയിച്ചിട്ടുണ്ട്. അതേസമയം ജെഡിഎസ് സ്വന്തം വിഭാഗത്തിലുള്ളവരെ വളര്‍ത്തില്ലെന്നും, താന്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാവായത് കൊണ്ട് ആരോപണം വെറുതെ ഉന്നയിക്കുകയാണെന്നും സിദ്ധരാമയ്യ പറയുന്നു.

സീനിയര്‍ നേതാക്കള്‍

സീനിയര്‍ നേതാക്കള്‍

മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ നേതൃത്വത്തിലുള്ള സീനിയര്‍ നേതാക്കളാണ് സഖ്യ കാര്യത്തില്‍ തീരുമാനമെടുക്കുക. അതേസമയം തുല്യ ശക്തിയുള്ള മണ്ഡലങ്ങളില്‍ തനിച്ച് മത്സരിക്കാനാവും തീരുമാനം. സോണിയാ ഗാന്ധിയുമായി സിദ്ധരാമയ്യക്ക് അടുത്ത ബന്ധമില്ല. അതുകൊണ്ട് സഖ്യ കാര്യത്തില്‍ അദ്ദേഹത്തിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ല. പക്ഷേ സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം അദ്ദേഹത്തെ പിന്തുണച്ചാല്‍ ഹൈക്കമാന്‍ഡ് സഖ്യം വേണ്ടെന്ന് തീരുമാനിക്കും. ദേവഗൗഡയുമായി സോണിയക്കുള്ള അടുത്ത ബന്ധം സഖ്യം വീണ്ടും വരുന്നതിന് കാരണമായേക്കും.

കര്‍ണാടകത്തില്‍ സഖ്യം പൊളിയാന്‍ കാരണം ആ നേതാവ്.... വെളിപ്പെടുത്തി ദേവഗൗഡ!!കര്‍ണാടകത്തില്‍ സഖ്യം പൊളിയാന്‍ കാരണം ആ നേതാവ്.... വെളിപ്പെടുത്തി ദേവഗൗഡ!!

English summary
jds win 9 seat in bypoll says kumaraswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X