കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷിന്റെ ജെഡിയു പിന്നെയും സര്‍ക്കാരിനെ കൈവിട്ടു, വാജ്‌പേയെ കണ്ട് പഠിക്കണമെന്ന് ജെഡിയു!!

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ വീണ്ടും തുറന്ന് എതിര്‍ത്ത് ജെഡിയു. ബിജെപിയെ അടല്‍ ബീഹാരി വാജ്‌പേയുടെ തന്നെ വചനങ്ങള്‍ ഓര്‍മിപ്പിച്ചിരിക്കുകയാണ് ജെഡിയു. ആര്‍ട്ടിക്കിള്‍ 370 ഒരിക്കലും തകര്‍ക്കാന്‍ അനുവദിക്കരുതെന്നായിരുന്നു വാജ്‌പേയ് പറഞ്ഞത്. പ്രത്യേക പദവി എടുത്ത് കളഞ്ഞതില്‍ ജെഡിയു പ്രതിഷേധിക്കുന്നു. അത് തെറ്റായ നടപടിയാണെന്നും ജെഡിയു പ്രതിഷേധമറിയിച്ച് കൊണ്ട് വ്യക്തമാക്കി.

1

കശ്മീരിനെ അപകടത്തിലാക്കുന്നതും, അവിടത്തെ ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതുമല്ലാത്ത ഒരു ബില്ലിനെയും ഭേദഗതികളെയും പ്രമേയങ്ങളെയും ജെഡിയു ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് പാര്‍ട്ടിയുടെ ലോക്‌സഭാ നേതാവ് രാജീവ് രഞ്ജന്‍ പറഞ്ഞു. ബിജെപിയോ സര്‍ക്കാരോ ഒരിക്കലും വിവാദപരമായ ഒരു കാര്യത്തില്‍ തൊടരുതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ശേഷം ജെഡിയു നേതാക്കള്‍ സഭയില്‍ നിന്നിറങ്ങി പ ാേയി.

നേരത്തെ ജെഡിയു ബില്ലിനെ എതിര്‍ത്തിരുന്നു. ബീഹാറിലെ രാഷ്ട്രീയ സാഹചര്യം മാറുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. നേരത്തെ ജാര്‍ഖണ്ഡില്‍ ജെഡിയു ഒറ്റയ്ക്ക് മത്സരിക്കാനും തീരുമാനിച്ചിരുന്നു. ഇത് ബിജെപി കേന്ദ്രങ്ങളെ അമ്പരിപ്പിച്ചിരുന്നു. നിര്‍ണായകമായ മുത്തലാഖ് ബില്ലിലും ജെഡിയു ബിജെപിയെ കൈവിട്ടിരുന്നു. പാര്‍ട്ടിയുടെ തീവ്ര ഹിന്ദുത്വ നടപടികളെ പിന്തുണയ്ക്കാനാവില്ലെന്ന് നേരത്തെ തന്നെ നിതീഷ കുമാര്‍ വ്യക്താക്കിയതാണ്.

ആര്‍ട്ടിക്കിള്‍ 370 ദുര്‍ബലമാക്കുന്നത് നല്ല കാര്യമല്ലെന്നാണ് നിതീഷ് കുമാര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്‍ഡിഎ സഖ്യം 19902കളില്‍ തന്നെ ഇത് പറഞ്ഞതാണ്. ബിജെപിയുടെ സുപ്രധാന അജണ്ടകളില്‍ നിന്ന് ഇതിനെ മാറ്റിനിര്‍ത്തുമെന്ന് പറഞ്ഞിരുന്നതാണെന്നും ജെഡിയു നേതാക്കള്‍ പറഞ്ഞു. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനമല്ല ഇത്. തീവ്രവാദത്തിനെതിരെ സര്‍ക്കാര്‍ നടത്തുന്ന നടപടികളെ ജെഡിയു പിന്തുണയ്ക്കുന്നുവെന്നും രാജീവ് രഞ്ജന്‍ പറഞ്ഞു.

ഇനി ആ ശക്തി ഞങ്ങള്‍ക്കില്ല... അവരെ പോലെയായി ഞങ്ങള്‍, കശ്മീരില്‍ കോണ്‍ഗ്രസിന് സംഭവിച്ചത് ഇതാണ്ഇനി ആ ശക്തി ഞങ്ങള്‍ക്കില്ല... അവരെ പോലെയായി ഞങ്ങള്‍, കശ്മീരില്‍ കോണ്‍ഗ്രസിന് സംഭവിച്ചത് ഇതാണ്

English summary
jdu again walksnbout on ls on kashmir bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X