കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ബില്ലില്‍ ജെഡിയുവില്‍ ഭിന്നിപ്പ്.... നിതീഷിനെ എതിര്‍ത്ത് പ്രശാന്ത് കിഷോര്‍, പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

പട്‌ന: മോദി സര്‍ക്കാരിന്റെ പൗരത്വ ബില്ലില്‍ സഖ്യകക്ഷിയായ ജെഡിയുവില്‍ വിള്ളല്‍. പ്രമുഖ നേതാവ് പ്രശാന്ത് കിഷോര്‍ നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. വളരെ നിരാശയായിരുന്നു ജെഡിയു ബില്ലിനെ പിന്തുണച്ചപ്പോള്‍ എനിക്കുണ്ടായത്. അത് മതത്തിന്റെ പേരില്‍ പൗരത്വത്തെ വിഭജിക്കുകയാണ്. പാര്‍ട്ടിയുടെ ഭരണഘടനയില്‍ മതനിരപേക്ഷത ഉറപ്പിക്കുന്നുണ്ട്. ഗാന്ധിയന്‍ മൂല്യങ്ങളാണ് നേതൃത്വം മുന്നോട്ട് വെക്കുന്നത്. എന്നിട്ടും ഇത് സംഭവിച്ചതാണ് ദു:ഖിപ്പിക്കുന്നതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

1

അതേസമയം നിതീഷ് കുമാര്‍ പൗരത്വ ബില്ലില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരുന്നു. പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ക്കും പൗരത്വം ഉറപ്പാക്കുന്ന ബില്ലാണ് പാസാക്കാന്‍ പോകുന്നതെന്ന് ജെഡിയു എംപി രാജീവ് രഞ്ജന്‍ സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരത്തെ ലോക്‌സഭയിലും രാജ്യസഭയിലും ബില്ലിനെ ജെഡിയു എതിര്‍ത്തിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ നിലപാട് എപ്പോഴാണ് മാറിയതെന്ന് പ്രതിപക്ഷ നേതാക്കള്‍ ചോദിക്കുന്നു.

അതേസമയം ജെഡിയുവിന്റെ ജനറല്‍ സെക്രട്ടറി പവന്‍ ശര്‍മയ്ക്കും ബില്ലിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടനാവിരുദ്ധമാണ് ബില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം നിതീഷ് കുമാര്‍ പുന:പ്പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വിഭാഗത്തിനെതിരെയുള്ള വിവേചനമാണ് ബില്ലില്‍ ഉള്ളത്. രാജ്യത്തിന്റെ മതസൗഹാര്‍ദ അന്തരീക്ഷത്തിന് എതിരാണ് പൗരത്വ ബില്ലെന്നും പവാര്‍ ശര്‍മ പറഞ്ഞു.

Recommended Video

cmsvideo
11-hour northeast bandh begins to protest against Citizenship (Amendment) Bill | Oneindia Malayalam

ജെഡിയുവിന് മതേതര മൂല്യങ്ങളുണ്ട്. ഗാന്ധിജി ഈ ബില്ലിനെ ശക്തമായി എതിര്‍ക്കുമായിരുന്നുവെന്നും പവന്‍ ശര്‍മ പറഞ്ഞു. ജെഡിയുവില്‍ ജനാധിപത്യമുണ്ട്. കാര്യങ്ങള്‍ തുറന്ന് പറയാം. തന്റെ എതിര്‍പ്പ് നിതീഷ് കുമാറിനെ അറിയിക്കുമെന്നും പവന്‍ ശര്‍മ വ്യക്തമാക്കി. അതേസമയം രാജ്യസഭയില്‍ ജെഡിയുവിന്റെ നിലപാട് മാറ്റുമോ എന്ന് നേതാക്കളോട് ചോദിച്ച ശേഷം പറയാമെന്നും ജെഡിയു ജനറല്‍ സെക്രട്ടറി പറഞ്ഞു.

 രാജ്യത്തെ തകര്‍ത്ത് നെഹ്‌റുവും ഇന്ദിരയുമല്ല, മോദി സര്‍ക്കാരാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ശിവസേന രാജ്യത്തെ തകര്‍ത്ത് നെഹ്‌റുവും ഇന്ദിരയുമല്ല, മോദി സര്‍ക്കാരാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ശിവസേന

English summary
jdu divided over citizenship bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X