കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ കളികളില്‍ ജെഡിയുവിന് ആശങ്ക; ജയിച്ചാല്‍ മുഖ്യമന്ത്രി പദം ബിജെപി കൊണ്ടുപോവുമോ?

Google Oneindia Malayalam News

പട്ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളിയാണ് മുഖ്യമന്ത്രി നിതീഷ് കുമാറും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ ജെഡിയുവും നേരിടുന്നത്. മുന്നണി വിട്ട എല്‍ജെപിയെ മുന്‍നിര്‍ത്തി ബിജെപി പിന്നില്‍ നിന്ന് കളിക്കുന്നുവെന്ന ആശങ്ക ജെഡിയുവില്‍ സജീവമാണ്. സഖ്യത്തില്‍ ജെഡിയുവിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി മുഖ്യമന്ത്രി പദത്തിനായി അവകാശ വാദമുന്നയിക്കാനാണ് ബിജെപിയുടെ നീക്കമെന്ന വിലയിരുത്തല്‍ ഇപ്പോള്‍ തന്നെ സജീവമാണ്. എല്‍ജെപിയുടെ നീക്കങ്ങള്‍ ഇതിന് ശക്തി പകരുകയും ചെയ്യുന്നതാണ്.

എല്‍ജെപി സ്ഥാനാര്‍ത്ഥികള്‍

എല്‍ജെപി സ്ഥാനാര്‍ത്ഥികള്‍

ജെഡിയു മത്സരിക്കുന്ന സീറ്റുകളില്‍ മാത്രമാണ് എല്‍ജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. ബിജെപി മത്സരിക്കുന്ന ഒരിടത്തും എല്‍ജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയില്‍ നിതീഷ് കുമാറിന്‍റെ ഭരണ പരാജയങ്ങളും മോദിയുടേയും കേന്ദ്ര സര്‍ക്കാറിന്‍റെയും വികസന നേട്ടങ്ങളും പറഞ്ഞാണ് എല്‍ജെപി വോട്ട് പിടിക്കുന്നത്.

ബന്ധമില്ലെന്ന് ബിജെപി

ബന്ധമില്ലെന്ന് ബിജെപി

എല്‍ജെപിയുമായി ബന്ധമില്ലെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ജെഡിയുവില്‍ അത് അത്ര വിശ്വാസ യോഗ്യമായിട്ടില്ല. എല്‍ജെപിയുടെ സാന്നിധ്യം ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ ജെഡിയുവിനോട് മത്സരിക്കുന്ന ആര്‍ജെഡിക്കും ഗുണം ചെയ്തേക്കും. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാഗത്ബന്ധനിൽ 101 സീറ്റുകളിൽ മത്സരിക്കുകയും 80 ൽ വിജയിക്കുകയും ചെയ്ത ആർ‌ജെ‌ഡി വരുന്ന തിരഞ്ഞെടുപ്പിൽ 144 നിയോജകമണ്ഡലങ്ങളിലാണ് പോരാടുന്നത്.

ഏറ്റവും വലിയ ഒറ്റകക്ഷി

ഏറ്റവും വലിയ ഒറ്റകക്ഷി

മഹസഖ്യത്തില്‍ നിന്നും ജെഡിയുവിനെതിരെ മിക്ക സീറ്റുകളിലും മത്സരിക്കുന്നത് ആര്‍ജെഡിയാണ്. സംസ്ഥാന സര്‍ക്കാറിനെതിരായ വികാരം ജെഡിയുവിലേക്ക് പോവുമെന്നും അതുവഴി അവരുടെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുന്നതിലൂടെ മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാവാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. തൂക്ക് സഭ നിലവില്‍ വന്നാല്‍ എല്‍ജെപിയുടെ പിന്തുണയോടെ മുഖ്യമന്ത്രി പദത്തിനായി അവകാശ വാദമുന്നയിക്കാനാവും ബിജെപിയുടെ ശ്രമം.

 ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍

ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍

അതേസമയം, ബിജെപി മത്സരിക്കുന്ന 110 സീറ്റുകളിൽ 51 ലും ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ രംഗത്തുന്നത്. ഈ മണ്ഡ‍ലങ്ങളില്‍ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ള 59 സീറ്റുകളില്‍ മത്സരം അത്ര ശക്തമായിരിക്കില്ലെന്നാണ് വിലയിരുത്തല്‍. അഞ്ച് സീറ്റുകളില്‍ മുന്‍ മുഖ്യമന്ത്രി ജിതാൻ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചക്കെതിരേയും (സെക്കുലർ) , 11 ഇടത്ത് വികാസ്ഷീൽ ഇൻസാൻ പാർട്ടി (വിഐപി)യേയും നേരിടുന്നു.

അഭ്യന്തര കാര്യം

അഭ്യന്തര കാര്യം

സീറ്റ് വിതരണം അഭ്യന്തര കാര്യം മാത്രമാണെന്നും തങ്ങള്‍ക്ക് ശക്തിയുള്ളിടത്താണ് തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതെന്നുമാണ് ആര്‍ജെഡി വ്യക്തമാക്കുന്നത്. അത് ബിജെപിക്ക് നേട്ടമാവുന്നത് എങ്ങനെയാണെന്ന് മനസ്സിലാവുന്നില്ല. എല്ലാം സീറ്റിലും എതിരാളെ പരാജയപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 ജനങ്ങള്‍ ഏറ്റെടുത്തു

ജനങ്ങള്‍ ഏറ്റെടുത്തു

തേജസ്വി യാദവ് മഹാ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ്, അദ്ദേഹത്തെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. കൂടാതെ, ഓരോ സീറ്റിനും അതിന്‍റേതായ സാമൂഹിക പരിഗണനാ വിഷയങ്ങളുണ്ട്. 2,000 മുതൽ 5,000 വരെ വിജയ മാർജിനുകളുള്ള നിരവധി സീറ്റുകളില്‍ ഇത്തവണ കടുത്ത മത്സരം നടക്കുമെന്നും ഒരു ആര്‍ജെഡി നേതാവ് പറഞ്ഞു.

എല്‍ജെപിയുടെ സ്ഥാനാര്‍ത്ഥികള്‍

എല്‍ജെപിയുടെ സ്ഥാനാര്‍ത്ഥികള്‍

എൽ‌ജെ‌പി നേതാവ് ചിരാഗ് പാസ്വാൻ ബിജെപി സ്ഥാനാർത്ഥികളെ പരസ്യമായി പിന്തുണയ്ക്കുകയും നിതീഷിനെ വിമര്‍ഷിക്കുകയും ചെയ്യുന്നതിലൂടെ ജെഡിയു കൂടുതല്‍ പ്രതിസന്ധിയിലാവും. എൽജെപി ടിക്കറ്റിൽ മത്സരിക്കുന്നവരില്‍ പലരും സീറ്റുകൾ നിഷേധിച്ചിക്കപ്പെട്ട ബിജെപി നേതാക്കളാണ്. ഇവരുടെയെല്ലാം മത്സരം ജെഡിയുവിനോടാണ് എന്നത് മനസ്സിലാക്കണം. ദിനാരയിൽ നിന്ന് മത്സരിക്കുന്ന രാജേന്ദ്ര സിംഗ് പോലുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് ബിജെപി പ്രാദേശിക പിന്തുണയുണ്ടെന്നും. ജനം അങ്ങനെ ആഗ്രഹിക്കുന്നതിന് ഞാന്‍ എന്ത് ചെയ്യാനാണെന്നായിരുന്നു രാജേന്ദ്ര സിംഗിന്‍റെ പ്രതികരണം.

 ജോസിന്റേയും എൽഡിഎഫിന്റേയും മോഹം നടത്തില്ല; കോട്ടയം പിടിക്കാനുറച്ച് കോൺഗ്രസ് നീക്കം,ജോസഫിനും തടയിടും ജോസിന്റേയും എൽഡിഎഫിന്റേയും മോഹം നടത്തില്ല; കോട്ടയം പിടിക്കാനുറച്ച് കോൺഗ്രസ് നീക്കം,ജോസഫിനും തടയിടും

Recommended Video

cmsvideo
Bihar assembly election pre survey prediction | Oneindia Malayalam

English summary
JDU faces rjd in majority seats in bihar; BJP hopes to become the largest single party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X